മലയാളത്തിലെ രണ്ട് നെടും തൂണുകൾ തന്നെയാണ് മോഹൻലാലും മമ്മൂട്ടിയും. ഇവർ രണ്ടുപേരുടെയും വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലാക്കാറുണ്ട്. പണ്ടുമുതൽക്കേ തന്നെ മലയാളത്തിലെ 2 സൂപ്പർസ്റ്റാർ എന്ന് തന്നെ ഇവരെ വിശേഷിപ്പിക്കുന്നു. ഒരാളെ കമ്പ്ലീറ്റ് ആക്ടർ എന്നും മറ്റേയാളെ മെഗാസ്റ്റാർ എന്നും മാത്രമാണ് വ്യത്യസ്തമായി വിളിക്കുന്നത്. എന്നാൽ ഇവരുടെ രണ്ടുപേരുടെയും ആരാധകർ തുല്യർ തന്നെയാണ്.
ഇവർ രണ്ടുപേരുടെയും സിനിമകൾക്ക് ആരാധകർ എത്തുകയും അത് വിജയിപ്പിക്കുകയും ചെയ്യുന്നതും നമ്മൾ വർഷങ്ങളായി കണ്ടുവരുന്ന ഒരു കാര്യം തന്നെയാണ്. മമ്മൂട്ടിയുടെ മകൻ ദുൽഖറും മോഹൻലാലിൻറെ മകൻ പ്രണവ് സിനിമയിലേക്ക് എത്തിക്കഴിഞ്ഞപ്പോൾ താരപുത്രന്മാരെ കുറിച്ചും സോഷ്യൽ മീഡിയ ചർച്ച ചെയ്യാറുണ്ട്. പ്രണവ് ഏതാനും കുറച്ചു സിനിമകൾ മാത്രമാണ് സജീവമായി അഭിനയിച്ചതെങ്കിലും ഹൃദയമാണ് അദ്ദേഹത്തിൻറെ മലയാളികൾ ഏറ്റെടുത്ത് ഒരു പ്രധാന ചിത്രം.
സിനിമയെക്കാൾ ഉപരി പ്രണവ് കൂടുതൽ പ്രാധാന്യം കൊടുക്കുന്നത് യാത്രകൾക്കാണ്. അങ്ങനെ ഒരു വർഷത്തോളം യാത്ര കഴിഞ്ഞ് അദ്ദേഹം തിരിച്ചെത്തി ഇപ്പോൾ സ്ക്രിപ്റ്റുകൾ കേൾക്കാൻ തുടങ്ങി എന്നുള്ള സന്തോഷ വാർത്തയാണ് വിശാൽ പങ്കുവെക്കുന്നത്. പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് ഹൃദയം. ഹൃദയത്തിൻറെ നിർമാതാവ് ആയിരുന്നു വിശാഖ് സുബ്രഹ്മണ്യം. പ്രണവിന്റെ വളരെ അടുത്ത സുഹൃത്ത് ആണ് വിശാഖ്. അതുകൊണ്ടുതന്നെയാണ് പ്രണവ് തിരിച്ചെത്തിയ വിവരം വിശാഖ് തന്നെ ഫോട്ടോ സഹിതം പങ്കുവെച്ച് എത്തിയത്.
കോവിഡിന്റെ ഓമിക്രോൺ വകഭേദം പടരുന്ന സാഹചര്യത്തിൽ എത്തിയിട്ടും സിനിമ കാണാൻ ജനം തിയേറ്ററുകളിലേക്ക് എത്തിയ തന്നെയായിരുന്നു ഹൃദയം സിനിമയുടെ വിജയം. പ്രണവ് മോഹൻലാലിൻറെ കരിയറിലെ ഏറ്റവും മികച്ച സിനിമയായിട്ട് തന്നെ ഈ ചിത്രത്തിന് വിലയിരുത്താൻ സാധിക്കുന്നു. എന്നാൽ ഒരു വർഷം കഴിഞ്ഞിട്ടും പ്രണവിന്റെ പുതിയ ചിത്രങ്ങൾ ഒന്നും ഇല്ലാത്തത് ആരാധകർക്കിടയിൽ നിരാശയുണ്ടാക്കി. എന്നാൽ ആരാധകർക്ക് സന്തോഷം നൽകുന്ന വാർത്ത തന്നെയാണ് ഇപ്പോൾ വിശാൽ സുബ്രഹ്മണ്യം പറഞ്ഞിരിക്കുന്നത്.
പ്രണവ് മോഹൻലാലിൻറെ ഒരു പുതിയ ചിത്രത്തിൻറെ പ്രഖ്യാപനം ഈ വർഷം ഉണ്ടാകുമെന്നും അദ്ദേഹം സൂചന നൽകുന്നു. പ്രണവ് ചെന്നൈയിലെത്തിയെന്നും സിനിമകൾ കേൾക്കാൻ ആരംഭിച്ചു എന്നുമൊക്കെ വിശാൽ സുബ്രഹ്മണ്യം തന്നെ പറഞ്ഞു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സൗഹൃദത്തെക്കുറിച്ചും സിനിമയെക്കുറിച്ചും ഒക്കെ വിശദീകരിച്ചത്. പ്രണവിന് കൂടുതൽ ഇഷ്ടം എന്തെങ്കിലുമൊക്കെ പഠിക്കാനാണ്. ഹൃദയം സിനിമ കഴിഞ്ഞ അദ്ദേഹം പിന്നീട് ഒരിക്കലും വന്നിട്ടില്ല.
പിന്നീട് വിശാഖിന്റെ എൻഗേജ്മെന്റിന് മാത്രമാണ് ആരാധകർ പ്രണവിനെ കണ്ടത്. അതിനുശേഷം പ്രണവിനെ കാണാനുള്ള ഭാഗ്യം ആരാധകർക്കും ഉണ്ടായിട്ടില്ല. സോഷ്യൽ ഒക്കെ അദ്ദേഹം എവിടെയൊക്കെ പോകുന്നത് മാത്രമാണ് കാണുന്നതെന്ന് ആരാധകർ തന്നെ പറയുന്നു. എവിടെയാണെന്ന് അറിയില്ല എന്തു ചെയ്യുന്നു എന്നറിയില്ല എന്ന് പറയുന്നു.