വളരെ കുറവ് കാലങ്ങൾ കൊണ്ട് ഏതാനും മികച്ച ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെയും തെന്നിന്ത്യൻ സിനിമാലോകത്തിന്റെയും ഇഷ്ട നായികയായി മാറിയ കലാകാരിയാണ് ഐശ്വര്യ ലക്ഷ്മി.വിഷ്ണു വിശാൽ നായകനായി എത്തിയ ഗാട്ടഗുസ്തിയാണ് തമിഴിൽ താരത്തിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം.സോഷ്യൽ മീഡിയയിൽ വളരെ സജീവമായ ഐശ്വര്യ ലക്ഷ്മി തൻറെ പുതിയ ചിത്രങ്ങളെല്ലാം തന്നെ പങ്കുവയ്ക്കാറുണ്ട്.ഇപ്പോൾ അടുത്തിടെ തെന്നിന്ത്യൻ താരം അർജുൻ ദാസുമായി ഉള്ള ഒരു ചിത്രം ഐശ്വര്യ പങ്കുവെച്ചിരുന്നു.ഇതോടെ പലതരത്തിലുള്ള കമന്റുകളാണ് ഫോട്ടോയ്ക്ക് താഴെ ആരാധകർ ചോദിക്കുന്നത്.
ഇപ്പോഴിതാ ഇത്തരം കമന്റുകൾക്കെല്ലാം മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് ഐശ്വര്യലക്ഷ്മി.അർജുൻ ദാസുമായി പ്രണയത്തിലാണോ എന്നാണ് ഭൂരിഭാഗം ആരാധകർക്കും അറിയേണ്ടിയിരുന്നത്.’ഇത് ഇത്രത്തോളം ചര്‍ച്ചയായി മാറുമെന്ന് ഞാൻ പ്രതീക്ഷിച്ചിച്ച,ഞങ്ങള്‍ കാണാനിടയായി.ഒരു ഫോട്ടോയെടുത്തു.ഞാൻ അത് പോസ്റ്റ് ചെയ്തു. ഞങ്ങള്‍ സുഹൃത്തുക്കളാണ്.കഴിഞ്ഞ ദിവസം മുതല്‍ എനിക്ക് മെസേജ് അയക്കുന്ന അര്ജുൻ ദാസിന്റെ ആരാധകരോട് പറയാനുള്ളത് അദ്ദേഹം നിങ്ങളുടേതാണ്’.ഇത്തരത്തിൽ ആയിരുന്നു ഇൻസ്റ്റഗ്രാം സ്റ്റോറിയായി ഐശ്വര്യയുടെ മറുപടി.
അർജുൻ ദാസും ഒന്നിച്ചുള്ള ചിത്രത്തിന് താഴെ ഹൃദയ ചിഹ്നമാണ് താരം നൽകിയിരുന്നത്.ഇതാണ് ഭൂരിഭാഗം ആരാധകർക്കും ഇവർ തമ്മിൽ പ്രണയത്തിലാണോ എന്ന് സംശയം ഉണ്ടാക്കിയത്. എന്നാൽ ഇപ്പോൾ അത്തരം വാർത്തകൾ എല്ലാം തന്നെ ഒഴിവാക്കി രംഗത്ത് വന്നിരിക്കുകയാണ് ഐശ്വര്യ.ചെല്ലാ അയ്യാവുവിൻറെ സംവിധാനത്തിൽ ഒരുങ്ങിയ ഐശ്വര്യയുടെ ഏറ്റവും പുതിയ ചിത്രം ഗാട്ടാഗുസ്തി ഗ്രാമീണ മേഖലയെ കേന്ദ്രീകരിച്ചുള്ള ഒരു സ്പോർട്സ് ഡ്രാമയാണ്.മികച്ച പ്രതികരണങ്ങൾ ആയിരുന്നു ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും നേടിയെടുക്കാൻ ആയത്.
ലിസ്റ്റിൻ സ്റ്റീഫൻ മാജിക് ഫ്രെയിംസിന്റെ ബാനറിൽ നിർമ്മിച്ച കുമാരി ആയിരുന്നു ഐശ്വര്യ ലക്ഷ്മിയുടെ അവസാനമായി പുറത്തിറങ്ങിയ മലയാള ചിത്രം.നിര്‍മല്‍ സഹദേവാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.നിര്‍മല്‍ സഹദേവിനൊപ്പം ഫസല്‍ ഹമീദും തിരക്കഥാരചനയില്‍ പങ്കാളിയായിരിക്കുന്നു. ഹൊറർ പശ്ചാത്തലത്തിൽ ഒരുങ്ങിയ ചിത്രം സമ്മിശ്ര പ്രതികരണങ്ങളാണ് തിയേറ്ററുകളിൽ നിന്നും നേടിയത്.ചിത്രത്തിൽ ഷൈൻ ടോം ചാക്കോ, സ്പടികം ജോർജ്, സുരഭി ലക്ഷ്മി,സ്വാസിക, രാഹുൽ മാധവ്,ശിവജിത്ത് പത്മനാഭൻ തൻവീറാം എന്നിവരും പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു.