വർഷങ്ങളായി ഇന്ത്യൻ സിനിമ ഇൻഡസ്ട്രിയുടെ കിരീടം വയ്ക്കാത്ത രാജാവായി തുടരുന്ന സുപ്പർ താരമാണ് ഷാരൂഖ് ഖാൻ.ആഗോള സിനിമ ഇൻഡസ്ട്രിക്ക് മുന്നിൽ ഇന്ത്യൻ സിനിമ ലോകത്തിൻറെ ബ്രാൻഡ് അംബാസിഡർ കൂടിയായണ് ആണ് ഷാരൂഖ് ഖാൻ.സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന’പഠാൻ’ആണ് ഷാരൂഖിന്റെ റിലീസിന് ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം.ജനുവരി 25നാണ് ചിത്രം റിലീസ് ചെയ്യുക. ഇപ്പോഴിതാ ലോകത്തിലെ ഏറ്റവും ധനികരായ അഭിനേതാക്കളുടെ ലിസ്റ്റിൽ നാലാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് ഇന്ത്യയുടെ കിംഗ്ഖാൻ.
വേള്‍ഡ് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട പട്ടികയിലാണ് ഷാരൂഖ് ഖാന് നാലാം സ്ഥാനത്തുള്ളത്.അമേരിക്കന്‍ കൊമേഡിയനും നടനുമായ ജെറി സീൻഫെൽഡാണ് ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത്.770 മില്യൺ ഡോളർ ആസ്തിയുള്ള ഷാരൂഖ് ഖാൻ ആണ് പട്ടികയിൽ ആദ്യ പത്തിലുള്ള ഏക ഇന്ത്യൻ താരം.ഡ്വെയ്ൻ ജോൺസൺ,ടോം ക്രൂസ്,ജോർജ്ജ് ക്ലൂണി,റോബർട്ട് ഡി നിരോ എന്നീ സൂപ്പർ താരങ്ങളാണ് ഷാരൂഖിനൊപ്പം പട്ടികയിൽ ഉള്ളത്.സിനിമാരംഗത്ത് ഷാരൂഖ് ഉപയോഗിക്കുന്ന വാനിറ്റി ഏകദേശം അഞ്ചു കോടിയോളം രൂപയാണ് വില.
വേള്‍ഡ് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട പട്ടികയിൽ അമേരിക്കൻ സ്റ്റാൻഡ് അപ് കൊമേഡിയനും നടനും എഴുത്തുകാരനുമായ ജെറി സീൻഫെൽഡ് ആണ് 1 ബില്യൺ ഡോളർ ആസ്തിയുമായി ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്.1 ബില്യൺ ഡോളറോളം അസ്തിയുള്ള ടൈലർ പെറിയാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്.800 മില്യൺ ഡോളർ ആസ്തിയുള്ള ഡ്വെയ്ൻ ജോൺസണും തൊട്ടുപിന്നിൽ. അതിന് പിന്നില്‍ ഷാരൂഖും.ആദ്യ അഞ്ചില്‍ ഷാരൂഖിന് പിന്നില്‍ ടോം ക്രൂസും ഉണ്ട്.ഷാരൂന്റെ വീടിന് ഏകദേശം 200 കോടിയോളം ആണ് മൂല്യം കണക്കാക്കുന്നത്.
ഷാരൂഖിന്റെ ഏറ്റവും പുതിയ ചിത്രം സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്ത പഠാൻ നിരവധി വിവാദങ്ങളിലൂടെയാണ് കടന്നുപോയാണ് റിലീസിന് ഒരുങ്ങുന്നത്.ചിത്രത്തിലെ ഗാനരംഗത്തിലെ വസ്ത്രധാരണ രീതിയുമായി ബന്ധപ്പെട്ട് നിരവധി പ്രക്ഷോഭങ്ങളും സൈബർ ആക്രമങ്ങളും ആണ് ചിത്രത്തിനെതിരെ നടന്നത്.സെൻസർ ബോർഡ് ചിത്രത്തിലെ ചില സംഭാഷണങ്ങളും മറ്റും എഡിറ്റ് ചെയ്ത് നീക്കാൻ ആവശ്യപ്പെട്ടിരുന്നു.യുഎ സെൻസർ സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.ഹിന്ദിക്ക് പുറമേ തമിഴ് തെലുങ്ക് ഭാഷകളിലും പഠാൻ റിലീസിന് എത്തുന്നുണ്ട്.