ബാല്യകാലം മുതൽ തന്നെ മലയാളികൾ ഏറ്റെടുത്ത ഒരു താരമാണ് ബേബി ശാലിനി. മലയാളികളുടെ സ്വന്തം അഹങ്കാരം മലയാളികളുടെ കുട്ടി എന്ന് തന്നെ ശാലിനിയെ വിശേഷിപ്പിക്കുന്നു. ബാലതാരമായി പിന്നീട് നായിക നടിയായി ശാലിനി മലയാളികൾക്ക് മുന്നിൽ എത്തി. പിന്നാലെ തമിഴിലേക്കും താരം അരങ്ങേറ്റം കുറിച്ചു. പിന്നീട് നിരവധി അവസരങ്ങളാണ് താരത്തിനെ തേടിയെത്തിയത്. പിന്നീട് തമിഴിൽ തന്നെ ശാലിനി നില ഉറപ്പിക്കുകയായിരുന്നു. അപ്പോഴാണ് തമിഴിലെ സൂപ്പർസ്റ്റാർ തല അജിത്തുമായുള്ള ശാലിനിയുടെ പ്രണയവും വിവാഹവും. അമർക്കളം എന്ന ചിത്രത്തിൽ ഇവർ ഒരുമിച്ച് ജോഡിയായി അഭിനയിച്ച ശേഷം ഇവർ തമ്മിലുള്ള പ്രണയം ഒരുമിക്കുകയായിരുന്നു. അവസാനം വിവാഹം കഴിച്ചതോടെ ശാലിനി കുടുംബത്തിൽ മക്കളെ നോക്കി ഇരിപ്പായി.
ഇപ്പോൾ ശാലിനിയുടെ ചെറിയ വിശേഷങ്ങൾ ഒക്കെ സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ട്. ആദ്യമൊക്കെ ശാലിനിയുടെ ചിത്രങ്ങൾ വൈറലാകുന്നത് അനുജത്തി ബേബി ശാമിലി വഴിയായിരുന്നു. എന്നാൽ ഇപ്പോൾ ശാലിനി ചെറുതായി സോഷ്യൽ മീഡിയയിലേക്ക് തന്നെ ആക്റ്റീവ് ആകാൻ തുടങ്ങിയിട്ടുണ്ട്. അക്കൂട്ടത്തിൽ തന്നെ പങ്കുവെക്കുന്ന വിശേഷങ്ങളും വൈറലാകാറുണ്ട്. എന്നാൽ ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത് ഇവരുടെ വിവാഹം കഴിഞ്ഞ് ഇരുപത്തിമൂന്ന് വർഷമായി എന്നതാണ്. ഏപ്രിൽ 24 2000ൽ ആയിരുന്നു ശാലിനിയും അജിത്തും വിവാഹിതരായത്. ഇപ്പോൾ 23 വർഷങ്ങൾ പിന്നിടുമ്പോഴും ആ സന്തോഷവും സ്നേഹവും ഇവർ തമ്മിലുണ്ട്. ഓരോ ചിത്രങ്ങളിലും നമുക്കത് കാണാൻ സാധിക്കുന്നു. സ്ക്രീനിലെ പ്രണയം ജീവിതത്തിലേക്ക് പകർത്തിയ മാതൃക ദമ്പതികൾ എന്ന് തന്നെ ഇവരെ വിശേഷിപ്പിക്കാറുണ്ട്.
തെന്നിന്ത്യൻ സിനിമ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടവർ തന്നെയാണ് അജിത്തും ശാലിനിയും. ബാലതാരമായി തുടക്കം കുറിച്ച് പിന്നീട് നായികയായി എത്തിയ ശാലിനി വിവാഹത്തോടെ അഭിനയം നിർത്തിയപ്പോൾ മലയാളി പ്രേക്ഷകർക്ക് വളരെ സങ്കടമായി. പിന്നെ സോഷ്യൽ മീഡിയയിൽ കൂടി താരമില്ലാത്തതുകൊണ്ട് മലയാളികൾക്ക് താരത്തിന്റെ വിശേഷം അറിയാൻ കാതോർത്തിരിക്കുന്നത് ഒരു പതിവായി മാറി. താരത്തിന്റെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നതിന് ഒരു പ്രധാന കാരണം കൂടിയുണ്ട്. അതിനോടൊപ്പം അജിത്ത് കൂടി നിൽക്കുന്നതാണ്. ഇവരുടെ രണ്ടു മക്കൾ കൂടി ഉണ്ടെങ്കിൽ ഇവരുടെ കുടുംബചിത്രം പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിക്കുന്നു.
സ്ക്രീനിലെ പ്രണയം ജീവിതത്തിലേക്ക് എത്തിച്ച മാതൃക ദമ്പതികൾ എന്ന നിലയിൽ തിരക്കുകൾക്കിടയിലും ശാലിനിയേയും മക്കളെയും ചേർത്ത് പിടിച്ച് മുന്നേറുകയാണ് തല അജിത്ത്. സിനിമ സ്വീകരിക്കുന്ന കാര്യത്തിൽ സ്വന്തം നിലപാടുകൾ കൃത്യമായി വ്യക്തമാക്കാറുള്ള തല വെക്കേഷൻ സമയത്ത് സിനിമ ചെയ്യാറില്ല. ആ സമയം ഫാമിലിക്കും വെക്കേഷൻ ആണെന്നാണ് അദ്ദേഹം പറയാറുള്ളത്. ദാമ്പത്യജീവിതം 23 വർഷം പിന്നിട്ടതിനെക്കുറിച്ച് പറഞ്ഞിട്ടുള്ള ശാലിയുടെ പോസ്റ്റും ഇടയ്ക്ക് വൈറലായിരുന്നു. അടുത്തിടെ ആയിരുന്നു ശാലിനി ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് തുടങ്ങിയത്. അതുകൊണ്ട് തന്നെ കഴിഞ്ഞ ദിവസം 23 വർഷം ആഘോഷിച്ചതിന്റെ വിശേഷങ്ങളും താരം പങ്കുവെച്ചിരുന്നു. അജിത്തിനെ കെട്ടിപ്പിടിച്ചു കൊണ്ടുള്ള ഫോട്ടോ ആയിരുന്നു കഴിഞ്ഞദിവസം പോസ്റ്റ് ചെയ്തത്.
23 വർഷങ്ങൾ എന്നായിരുന്നു ക്യാപ്ഷൻ. താരങ്ങളും ആരാധകരും എല്ലാം ചിത്രത്തിന് താഴെ ആശംസകള് അറിയിച്ചെത്തി. അമർക്കളം എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ഒന്നിച്ചതെന്ന് അന്നുമുതൽ തന്നെ റൂമറുകൾ ഉണ്ടായിരുന്നു. ഈ സിനിമയ്ക്ക് ക്ഷണിച്ചപ്പോൾ ആദ്യം ശാലിനി സ്വീകരിച്ചിരുന്നില്ല എന്നാണ് അന്ന് വന്ന ആദ്യത്തെ വാർത്ത. പ്ലസ് ടു പരീക്ഷയുടെ തിരക്കിലായിരുന്നു താരം. അജിത്തിനൊപ്പം ശാലിനി അഭിനയിക്കുകയാണെങ്കിൽ അത് മികച്ച ജോഡി ആകുമെന്ന് സംവിധായകന്റെ അഭിപ്രായത്തിലാണ് ഇരുവരും ഒരുമിച്ചത്. പിന്നാലെ നിരവധി ഹിറ്റുകൾ വരികയായിരുന്നു. അജിത്ത് വിളിച്ചപ്പോഴും പരീക്ഷയുടെ കാര്യത്തെക്കുറിച്ച് ആയിരുന്നു ശാലിനി അന്ന് പറഞ്ഞതെന്ന് പറയുന്നു.
പരീക്ഷ കഴിയുന്നതുവരെ കാത്തിരിക്കാം എന്നായിരുന്നു അജിത്ത് ശാലിനിയോട് പറഞ്ഞത്. ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കുന്ന സമയത്ത് ശാലിനിയുടെ കൈത്തേണ്ട മുറിഞ്ഞ സംഭവങ്ങളും നേരത്തെ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. അബദ്ധത്തിൽ സംഭവിച്ച കാര്യമായിരുന്നു അത്. വേദനയെടുത്തു കരയുന്ന ശാലിനിയെ കണ്ടപ്പോൾ അജിത്തിന്റെ മനസ്സിൽ കുറ്റബോധമായിരുന്നു എന്നും അതാണ് പിന്നീട് പ്രണയത്തിലേക്ക് വഴിതെളിച്ചത് എന്നും പറയുന്നു. ഞാൻ കാരണമാണല്ലോ കുട്ടി സിനിമയിലേക്ക് വന്നത്.
ആ സിനിമയുടെ ഷൂട്ടിങ്ങിന് ഇടയിൽ തന്നെ ശാലിനിയുടെ കൈ മുറിഞ്ഞത് വളരെ വിഷമമുണ്ടാക്കി. കുടുംബജീവിതം ആസ്വദിക്കുകയാണെന്നും, സിനിമയിൽ നിന്നും മാറി നിൽക്കുന്നതിൽ സങ്കടമില്ല എന്നും ശാലിനി ഒരിക്കൽ പറഞ്ഞിരുന്നു. പരസ്പര ബഹുമാനത്തോടെ ജീവിക്കുന്നവരാണ് ഞങ്ങൾ. എന്റെ ഇഷ്ടങ്ങൾ അദ്ദേഹം ഒരിക്കലും എതിർക്കാറില്ലെന്നും, എന്റെ കാര്യങ്ങളും മക്കളുടെ കാര്യങ്ങളും എല്ലാം അദ്ദേഹം കൃത്യമായി പരിഗണിക്കാറുണ്ടെന്നും പറഞ്ഞു. അത് തന്നെയാണ് 23 വർഷത്തെ ദാമ്പത്യ വിജയമെന്ന് ഇവർ തന്നെ സൂചിപ്പിക്കുന്നുണ്ട്.