നിരവധി വർഷങ്ങളായി ബോളിവുഡ് സിനിമ ലോകത്ത് നിറഞ്ഞുനിൽക്കുന്ന താരമാണ് അക്ഷയ് കുമാർ.എന്നാൽ അടുത്തകാലങ്ങളായി താരത്തിന്റെതായി പുറത്തിറങ്ങുന്ന ചിത്രങ്ങളിൽ പലതിനും വേണ്ട രീതിയിൽ പ്രേക്ഷകർക്കിടയിൽ ശോഭിക്കാൻ സാധിച്ചിരുന്നില്ല.മലയാളത്തിൽ പുറത്തിറങ്ങി വമ്പൻ ഹിറ്റായ ഡ്രൈവിംഗ് ലൈസൻസിന്റെ റീമേക്കായ സെൽഫിയാണ് അക്ഷയ് കുമാറിന്റെ ഇനി പുറത്തിറങ്ങാനുള്ള ചിത്രം. ചിത്രത്തിൽ മറ്റൊരു പ്രധാന വേഷത്തിൽ അക്ഷയ് കുമാറിനൊപ്പം ഇമ്രാൻ ഹാഷ്മിയും എത്തുന്നുണ്ട്.
ഇപ്പോഴിതാ ചിത്രത്തിൻറെ പ്രമോഷന്റെ ഭാഗമായി മെട്രോയിൽ ഒരു സർപ്രൈസ് വിസിറ്റ് നടത്തി ‘മെം കില്ലാടി’എന്ന ഗാനത്തിന് തകർത്താടി ഇരിക്കുകയാണ് ഇമ്രാൻ ഹാഷ്മിയും അക്ഷയ് കുമാറും.ഫെബ്രുവരി മാസം 24ആം തീയതിയാണ് സെൽഫി തിയേറ്ററുകളിൽ എത്തുന്നത്. ചിത്രത്തിൻറെ തിരക്കിട്ട പ്രമോഷനുകളിൽ ആയ താരങ്ങൾ അപ്രതീക്ഷിതമായാണ് മുംബൈ മെട്രോയിൽ ആരാധകർക്ക് ഇത്തരത്തിൽ ഒരു സർപ്രൈസ് നൽകിയത്.താരങ്ങളും മുംബൈ ഡി എൻ നഗറിലുള്ള മെട്രോ സ്റ്റേഷനിൽ എത്തുന്നതും മെട്രോയിലേക്ക് ഓടിക്കയറുന്നതും വീഡിയോയിൽ കാണാം.
മെട്രോയിൽ കയറി സാധാരണ രീതിയിൽ ഇരിക്കുന്ന താരങ്ങൾ മെട്രോ നീങ്ങി തുടങ്ങുന്നതോടെ തങ്ങളുടെ മാസ്കുകൾ ഊരി നർത്തകർക്കൊപ്പം ‘മേം ഖിലാഡി തൂ അനാരി’ എന്ന ഗാനത്തിന് നൃത്തച്ചുവടുകൾ വയ്ക്കുന്നു. പിന്നീട് പ്രേക്ഷകർക്കൊപ്പം സെൽഫി എടുത്തും ഏവരെയും അഭിവാദ്യം ചെയ്തുമാണ് ഇരു താരങ്ങളും മെട്രോ സ്റ്റേഷനിൽ നിന്നും മടങ്ങിയത്.രാജ് മെഹ്ത സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൃഥ്വിരാജ് മലയാളത്തിൽ അവതരിപ്പിച്ച കഥാപാത്രത്തെ അക്ഷയ് കുമാറും,സുരാജ് അവതരിപ്പിച്ച വെഹിക്കിൾ ഇൻസ്പെക്ടറായി ഇമ്രാൻ ഹാഷ്മിയും ആണ് എത്തുന്നത്.
റിഷഭ് ശർമയാണ് ഹിന്ദിയിൽ ചിത്രത്തിന് തിരക്കഥയും സംഭാഷണം ഒരുക്കിയിരിക്കുന്നത്. 2019ൽ ലാൽ ജൂനിയറിന്റെ സംവിധാനത്തിൽ മലയാളത്തിൽ റിലീസ് ചെയ്ത ഡ്രൈവിംഗ് ലൈസൻസ് മികച്ച വിജയമാണ് നേടിയെടുത്തത്. സച്ചിയായിരുന്നു ചിത്രത്തിൻറെ രചന നിർവഹിച്ചത്. പൃഥ്വിരാജിന്റെ പ്രൊഡക്ഷൻ കമ്പനിക്കും ലിസ്റ്റിൻ സ്റ്റീഫൻറെ മാജിക് ഫ്രെയിംസിനും സെൽഫിയുടെ നിർമ്മാണ പങ്കാളിത്തം ഉണ്ട്.കരണ്‍ ജോഹറിന്റെ ധര്‍മ്മ പ്രൊഡക്ഷന്‍സ്,അക്ഷയ് കുമാറിന്റെ കേപ് ഓഫ് ഗുഡ് ഫിലിംസ് എന്നിവരാണ് മറ്റ് നിർമ്മാണ പങ്കാളികൾ.