സീരിയലുകൾക്കും അതിലെ കഥാപാത്രങ്ങൾക്കും വലിയ രീതിയിലുള്ള ആരാധകനിര കേരളത്തിലുണ്ട്.നിരവധി സീരിയലുകളാണ് മലയാളത്തിൽ നിരവധി ചാനലുകളിൽ പ്രദർശിപ്പിക്കുന്നത്.അത്തരത്തിൽ നിരവധി സീരിയലുകളിലൂടെ മലയാളികളുടെ പ്രിയ നടിയായി മാറിയ താരമാണ് സ്റ്റെഫി ലിയോൺ.സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇടയ്ക്കിടെ ഫോട്ടോഷൂട്ടുകളും തന്റെ വിശേഷങ്ങളും പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട്.ഇപ്പോഴിതാ അത്തരത്തിൽ തൻറെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് താരം.
ബീച്ചിന്റെ പശ്ചാത്തലത്തിൽ നടത്തിയിരിക്കുന്ന ഫോട്ടോഷൂട്ടിൽ കറുപ്പ് സാരി അണിഞ്ഞ് വളരെ നാച്ചുറൽ ലുക്കിലാണ് സ്റ്റെഫി എത്തിയത്.വളരെ ലളിതമായ മേക്കപ്പും ആഭരണങ്ങളും ആണ് സ്റ്റെഫി ഫോട്ടോഷൂട്ടിനായി.ബീച്ച് വൈബ്സ്,നേച്ചർ ഫോട്ടോഗ്രഫി എന്നീ ടാഗുകൾ നൽകിയിരിക്കുന്ന വ്യത്യസ്തമായ പോസുകൾ ഉള്ള ചിത്രങ്ങൾ പകർത്തിയത് താരത്തിന്റെ ഭർത്താവായ ലിയോൺ കെ തോമസ് ആണ്.അടിപൊളി ആയിട്ടുണ്ട്,സ്റ്റാർ മാജിക്കിലേക്ക് തിരിച്ചുവരൂ,മനോഹരം തുടങ്ങിയ നിരവധി കമന്റുകളാണ് ആരാധകർ ചിത്രങ്ങൾക്ക് താഴെ പോസ്റ്റ് ചെയ്യുന്നത്.
അഗ്നിപുത്രി എന്ന തൻറെ ആദ്യ സീരിയലിലൂടെ ഇരട്ട വേഷത്തിലാണ് സ്റ്റെഫി അഭിനയരംഗത്തേക്ക് എത്തിയത്.പിന്നീട് മാനസവീണ,സാഗരം സാക്ഷി, ഇഷ്ടം,വിവാഹിത,ഭാവന എന്നീ സീരിയലുകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളിൽ താരം എത്തി. നൃത്തത്തിൽ ദേശീയ തലത്തിൽ അംഗീകാരം നേടിയ മികച്ചൊരു നർത്തകി കൂടിയാണ് സ്റ്റെഫി ലിയോൺ. ഇപ്പോൾ നൃത്തവും അഭിനയവും ഒരേ രീതിയിൽ മുന്നോട്ടു കൊണ്ടുപോകാൻ സ്റ്റെഫിക്ക് സാധിക്കുന്നുണ്ട്.ഇപ്പോൾ ഭാവന എന്ന സീരിയലിലാണ് താരം അഭിനയിക്കുന്നത്.
സ്റ്റെഫിയും സംവിധായകൻ ലിയോൺ കെ തോമസും പ്രണയിച്ചാണ് വിവാഹിതരാകുന്നത്. സംവിധായകനായ ലിയോണും സ്റ്റെഫിയും ഒരു മ്യൂസിക് ആൽബത്തിൻറെ ഷൂട്ടിംഗ് വേളയിലാണ് കണ്ടുമുട്ടുന്നതും പിന്നീട് പ്രണയത്തിലാകുന്നതും. പിന്നീട് ഇരുവരുടെയും വീട്ടുകാരുടെ പൂർണ്ണസമ്മതത്തോടെയാണ് വിവാഹം നടന്നത്.അങ്ങനെ അധികം പ്രണയിച്ചു നടന്ന ജോഡികളല്ല എന്നും,പക്ഷേ നല്ല സ്നേഹം ഉണ്ടായിരുന്നുവെന്നും സ്റ്റെഫി മുൻപ് തൻറെ പ്രണയത്തെക്കുറിച്ച് പറഞ്ഞിരുന്നു.