ടെലിവിഷൻ ഷോകളിലൂടെയും സിനിമകളിലൂടെയും മലയാളികളുടെ മനസ്സിൽ ഇടം നേടിയ പ്രിയ താരം ആണ് പേർളി മാണി.തന്റെയും കുടുംബത്തിന്റെയും വിശേഷങ്ങൾ സോഷ്യൽ മീഡിയയിലൂടെയും യൂട്യൂബ് ചാനലിലൂടെയും താരം ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട്.പേളിയെ പോലെ തന്നെ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടവരാണ് ഭര്‍ത്താവ് ശ്രീനീഷും മകൾ നിലയും.ബിഗ് ബോസ് ടെലിവിഷൻ ഷോയിലൂടെയാണ് പേർളി മലയാളികൾക്ക് ഏറെ പ്രിയങ്കരിയായി മാറുന്നത്.ബിഗ് ബോസ് ആദ്യ സീസൺ റണ്ണറപ്പായിരുന്നു പേർളി.
ഇപ്പോഴിതാ ഇരുവരും ഏറ്റവും പുതിയതായി തങ്ങളുടെ യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോ ആണ് ഏവരുടെയും ശ്രദ്ധ നേടുന്നത്. വാലന്റൈൻസ് ഡേ ആഘോഷത്തിനായി ഇരുവരും ഗോവയിലേക്ക് പുറപ്പെടുന്നതാണ് ഈ വീഡിയോയിൽ കാണാനാകുന്നത്.പുറപ്പെടുന്നതിനു മുമ്പ് എയർപോർട്ടിൽ വച്ച് വിവാഹം കഴിഞ്ഞുള്ള ജീവിതത്തിൽ വിജയിക്കാൻ പിന്തുടരേണ്ട 10 ടിപ്സുകൾ തങ്ങൾ പങ്കുവയ്ക്കാം എന്നാണ് പേർളിയും ശ്രീനിഷും വീഡിയോയിൽ പറയുന്നത്. തുടർന്ന് ഇവരുടെയും ഗോവയിലേക്കുള്ള യാത്രയിലൂടെയാണ് ഈ 10 ടിപ്സും പ്രേക്ഷകരുമായി പങ്കുവെക്കുന്നത്.
നമ്മുടെ ജീവിത പങ്കാളി എങ്ങനെയാണോ അതേ പോലെ അവരെ അംഗീകരിക്കുക. അവരെ മാറ്റാന്‍ ശ്രമിക്കരുത്.പേളിയോട് ഒരിക്കല്‍പ്പോലും മിണ്ടാതിരിക്ക് എന്ന് ഞാന്‍ പറഞ്ഞിട്ടില്ല. മിണ്ടിയില്ലെങ്കിലാണ് ചോദിക്കുന്നത്.അനാവശ്യ ശീലങ്ങള്‍ ഉണ്ടെങ്കില്‍ അത് നമുക്ക് മാറ്റിയെടുക്കാം. പാര്ട്ണറിന്റെ പാഷന് എന്താണെന്ന് കരുതി അവരെ പ്രചോദിപ്പിക്കുകയും പോത്സാഹിപ്പിക്കുകയും ചെയ്യുന്നത് നല്ല കാര്യമാണ്.തങ്ങളുടെ കുട്ടി നില ചെറുതായിരുന്നപ്പോൾ പേർളിക്ക് സൈമ അവാർഡ് അവതരിപ്പിക്കാൻ അവസരം ലഭിച്ചതിനെപ്പറ്റിയും ശ്രീനിഷ് വീഡിയോയിൽ പറയുന്നുണ്ട്.
പേർളി പോകുന്നില്ലെന്ന് ആദ്യം പറഞ്ഞെന്നും പിന്നീട് താൻ കുട്ടിയെ നോക്കാമെന്ന് പറഞ്ഞ് അവളെ പറഞ്ഞയച്ചെന്നും ശ്രീനിഷ് പറയുന്നു.ദേഷ്യം വരുന്ന സമയത്ത് എടുത്തു ചാടി വഴക്കിടുന്നതിന് പകരം കുറച്ച് സമയം മാറിയിരിക്കുകയും സ്വയം ആ ദേഷ്യത്തിൽ നിന്ന് പുറത്തു കടക്കുകയും ചെയ്യേണ്ടത് വളരെ പ്രധാനമാണ്.പിന്നീട് സ്വയം ഒക്കെ ആയതിന് ശേഷം ദമ്പതികൾ ഇരുന്ന് പരസ്പരം ആ പ്രശ്നത്തെക്കുറിച്ച് പറഞ്ഞ് സോൾവ് ചെയ്യുകയാണ് വേണ്ടതെന്ന് ഇരുവരും പറയുന്നു.പ്രേക്ഷകർക്ക് പങ്കുവെക്കാനുള്ള പുതിയ ടിപ്സുകളും കമന്റിടണം എന്ന് പറഞ്ഞാണ് ഇരുവരും വീഡിയോ അവസാനിപ്പിക്കുന്നത്.