മലയാളികൾക്ക് ഏറെ പ്രിയങ്കരനായ താരമാണ് ഷാജു ശ്രീധർ. ആദ്യം കോമഡി കഥാപാത്രങ്ങളിലൂടെ എത്തി ഇപ്പോൾ ഏതുതരം വേഷവും തനിക്ക് ചേരും എന്ന് തെളിയിച്ച താരം കൂടിയാണ് ഷാജു. ഏതുതരം കഥാപാത്രങ്ങളും തനിക്ക് വഴങ്ങുമെന്ന് താരം ഇതിനോടകം തന്നെ തെളിയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ഒരുപാട് ആരാധകരുള്ള താരത്തിന്റെ കുടുംബചിത്രങ്ങളും വിശേഷങ്ങളും വൈറൽ ആകാറുണ്ട്. ഇപ്പോഴിതാ തങ്ങളുടെ പ്രണയകഥയും, 20 വർഷം പിന്നിട്ട ദാമ്പത്യ ജീവിതത്തെ കുറിച്ച് സംസാരിച്ച് എത്തിയിരിക്കുകയാണ് ഈ താര ദമ്പതികൾ.
പരിചയപ്പെട്ടതിനെ കുറിച്ചും സൗഹൃദവും അതുകഴിഞ്ഞിട്ടുള്ള പ്രണയവും ഒക്കെ തുറന്ന് പറയുകയാണ്. ഇവർ തമ്മിലുള്ള പ്രശ്നങ്ങൾ കണ്ടു വീട്ടിലുള്ളവർ പോലും തമ്മിൽ തെറ്റി പിരിയുമെന്ന് പറഞ്ഞ് തുറന്നു പറയുകയാണ് താരങ്ങൾ. അങ്ങനെ തന്നെ അവർ പറഞ്ഞിരുന്നുവെന്നും എന്തിനും ഏതിനും വഴക്കുതന്നെയായിരുന്നു എന്നും ഷാജുവും ഭാര്യയും എടുത്തുപറയുന്ന വാക്കുകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. അത്രയേറെ പ്രശ്നങ്ങളായിരുന്നു എന്ന് തുറന്നുപറയുന്ന വാക്കുകൾ വൈറലാകുമ്പോൾ ഇത്രയും പ്രശ്നങ്ങൾ ഉണ്ടായിട്ടും നിങ്ങൾ ഒരുമിച്ചു പോകുന്നുണ്ടല്ലോ എന്നാണ് ഇപ്പോൾ ആരാധകർ ചോദിക്കുന്നത്.
ലൊക്കേഷനൽ പരിചയപ്പെട്ടിട്ട് പിന്നീട് പതിയെ പ്രണയത്തിലേക്ക് പോയവരാണ് ഇരുവരും. ഫോൺവിളി ചാന്ദിനിയുടെ വീട്ടിൽ പിടിച്ചപ്പോൾ ഒളിച്ചോടി. ചാന്ദിനിയുടെ വീട്ടിൽ ആർക്കും ഞാനുമായുള്ള വിവാഹത്തിനോട് യോജിപ്പുണ്ടായിരുന്നില്ല. ഒളിച്ചോടിപ്പോയി പിറ്റേ ദിവസം വീട്ടുകാരുമായി ഞങ്ങൾ കോംപ്രമൈസ് ആയി. ഞങ്ങൾ ജീവിതം പഠിച്ചു തുടങ്ങിയത് ഒളിച്ചോട്ടത്തിന് ശേഷമാണ്. ഞങ്ങൾ വിവാഹിതരായതിനുശേഷം കുറച്ചുനാൾ വലിയ വഴക്ക് ആയിരുന്നു. പ്രണയിക്കുന്ന സമയത്ത് ഉണ്ടായിരുന്ന ഞങ്ങൾ ആയിരുന്നില്ല വിവാഹത്തിനുശേഷം ഉണ്ടായിരുന്നത്.
അഡ്ജസ്റ്റ് ആയി വരുന്നതിന്റെ ഭാഗമായിരുന്നു വഴക്ക്. ലൊക്കേഷനിൽ ഒരുമിച്ചിരുന്ന് ചീട്ടു കളിച്ചിരുന്ന സമയത്താണ് എനിക്ക് ചാന്ദിനിയോട് പ്രണയം തോന്നിയത്. മറ്റുള്ളവർ ചീട്ട് കളിക്കുമ്പോൾ ഞാൻ ചാന്ദിനിയുടെ മുഖത്തേക്ക് നോക്കിയിരിക്കും. ഞങ്ങൾ പ്രണയിക്കുന്ന സമയത്ത് കത്ത് അയക്കുമായിരുന്നു. വലിയ രസമുള്ള കാലം തന്നെയാണ്. എല്ലാവരും പ്രണയിക്കുമ്പോൾ അങ്ങനെയാണെന്നും ജീവിതം മാറും എന്നും വിവാഹത്തിനുശേഷം പിന്നീട് മറ്റു ജീവിതമായിരിക്കുമെന്നും പറയുന്നു. അത് വളരെ യാഥാർത്ഥ്യമാണെന്ന് മനസ്സിലായി. ഒരുപാട് പ്രശ്നങ്ങൾ അതിൻറെ പേരിൽ തന്നെ ഉണ്ടായി.
ഇൻഡസ്ട്രിയിൽ എല്ലാവർക്കും ഞങ്ങളുടെ പ്രണയത്തെക്കുറിച്ച് അറിയാമായിരുന്നു. മക്കൾ അവർ ഫേമസ് ആകാൻ വേണ്ടി ടിക്ക് ടോക്കിൽ എന്നെയും ഉൾപ്പെടുത്തി. അത് ഞാൻ പിന്നീടാണ് മനസ്സിലാക്കിയത്. പുറത്തൊക്കെ പോകുമ്പോൾ ആളുകൾ എന്നോട് പറയുന്നത് ടിക്ക് ടോക്കിൽ നന്നായിരുന്നു എന്നാണ്. ഞാൻ 10 200 സിനിമ ചെയ്തിട്ടും ആരും എന്നോട് നന്നായിരുന്നു എന്ന് പറഞ്ഞിട്ടില്ല. ചാന്ദിനി ഇപ്പോൾ നൃത്തം പഠിപ്പിക്കുന്ന തിരക്കിലാണ്. വീട്ടിൽ പോലും ചാന്ദിനിയെ കിട്ടാറില്ല. ചാന്ദിനി നന്നായി നൃത്തം ചെയ്യും. കല്യാണത്തിന് മുമ്പ് സ്റ്റേജുകളിൽ ഒക്കെ തന്നെ നിറസാന്നിധ്യമായിരുന്നു.
വിവാഹത്തിനുശേഷം ചാന്ദിനി തന്നെയാണ് അതിൽനിന്നെല്ലാം ഒഴിഞ്ഞുമാറി ക്ലാസിലേക്ക് മാറാൻ തീരുമാനിച്ചത്. ഓൺലൈൻ ആയും ചാന്ദിനി നൃത്തം പഠിപ്പിക്കുന്നുണ്ട്. ഒരുമിച്ച് പരസ്യം ചെയ്യാൻ ഞങ്ങൾക്ക് അവസരം വന്നിട്ടുണ്ട്. ശബ്ദം കണ്ടിട്ടല്ല ഷാജുവേട്ടനുമായി പ്രണയത്തിലായത്. അദ്ദേഹം മിമിക്രി ആർട്ടിസ്റ്റും നടനും ആണെന്ന് അറിയാമായിരുന്നു. എനിക്ക് ഞാൻ ചെയ്ത എല്ലാ പടങ്ങളും ഇഷ്ടമാണ്. പക്ഷേ ആളുകൾ കണ്ടാൽ ആദ്യം പറയുക അനിയത്തിപ്രാവ് സിനിമയെ കുറിച്ചാണ്. എൻറെ കരിയറിലെ നാലാമത്തെ സിനിമയായിരുന്നു അനിയത്തിപ്രാവ് എന്നും പറയുന്നു.