നിരവധി വർഷങ്ങളായി ഒരു പിടി മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികൾക്കിടയിലും തെന്നിന്ത്യൻ സിനിമ ലോകത്തും തന്റേതായ സ്ഥാനം നേടിയെടുത്ത നായിക നടിയാണ് അമലാപോൾ.തമിഴ്,തെലുങ്ക് സിനിമാ മേഖലകളിൽ സജീവമായ അമലയുടെ അവസാനമായി പുറത്തിറങ്ങിയ മലയാള ചിത്രം മമ്മൂട്ടി നായകനായി എത്തിയ ക്രിസ്റ്റഫർ ആണ്.ചിത്രത്തിൽ ഒരു പോലീസ് ഓഫീസറുടെ വേഷത്തിലാണ് അമല എത്തിയിരുന്നത്.സിനിമ തിരക്കുകളിൽ നിന്ന് ഒഴിഞ്ഞ് കുറച്ചുകാലമായി ബാലിയിൽ അവധിക്കാലം ആഘോഷിക്കുകയാണ് താരം.
ഇടയ്ക്കിടെ തന്നെ യാത്രയുടെ ചിത്രങ്ങളും വീഡിയോകളും അമല സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുണ്ട്.ഇപ്പോഴിതാ തൻറെ അമ്മയുടെ പിറന്നാൾ ദിനത്തിൽ ജന്മദിന ആശംസകളുമായി ബാലിയിൽ നിന്ന് ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് അമല.ബാലിയിൽ പിറന്നാള് ദിനത്തിൽ അമ്മയ്ക്കായി ഒരു മരം നട്ടിരിക്കുകയാണ് അമല.മാങ്കോസ്റ്റീൻ ട്രീ ആണ് അമല നട്ടത്.ബാലിയിൽ നിന്നുള്ള അമലയുടെ സുഹൃത്തുക്കളെയും വീഡിയോയിൽ കാണാം.’പിറന്നാൾ ആശംസകൾ മമ്മീ,എനിക്ക് ജന്മം നൽകിയതിനു നന്ദി,ഞാൻ നിങ്ങളെ ഒരുപാട് സ്നേഹിക്കുന്നു.
പിറന്നാൾ ദിവസം ഞാനവിടെ ഇല്ലാത്തതിനു ക്ഷമ ചോദിക്കുന്നു.പക്ഷെ അമ്മയുടെ ഏറ്റവും പ്രിയപ്പെട്ട പഴമായ മാങ്കോസ്റ്റീൻ ബാലിയുടെ മണ്ണിൻ ഞാൻ നടുകയാണ്.അന്നീസ് പോൾ എന്നാണ് അമലയുടെ അമ്മയുടെ പേര്.ടീച്ചർ എന്ന ചിത്രത്തിലൂടെയായിരുന്നു ഒരു ഇടവേളക്കുശേഷം അമലയുടെ മലയാളത്തിലേക്കുള്ള മടങ്ങി വരവ്.വിവേക് സംവിധാനം ചെയ്ത ടീച്ചർ ദേവിക എന്ന സാധാരണ സ്കൂൾ ടീച്ചർക്ക് നേരിടേണ്ടിവരുന്ന ഒരു സംഭവവും അതിൽ നിന്ന് ഉള്ള അവരുടെ അതിജീവനവും ആണ് പ്രമേയമാക്കിയത്.
ഉദയകൃഷ്ണയുടെ തിരക്കഥയിൽ ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്തത് ഇപ്പോൾ തിയേറ്ററുകളിൽ പ്രദർശനം തുടരുന്ന ക്രിസ്റ്റഫറിലെ പോലീസ് ഓഫീസറുടെ കഥാപാത്രവും അമലയ്ക്ക് നിരവധി പ്രേക്ഷക പ്രശംസ നേടി കൊടുത്തിരുന്നു.’ബയോഗ്രഫി ഓഫ് എ വിജിലൻറ് കോപ്പ്’ എന്ന ടാഗ് ലൈനോട് കൂടി എത്തിയ ചിത്രത്തിൽ അമല പോളിന് പുറമേ സ്നേഹ,ഐശ്വര്യലക്ഷ്മി എന്നീ നായികന്മാരാണ് ഉള്ളത്.തെന്നിന്ത്യൻ താരം വിനയ് റായ്,ശരത് കുമാർ,സിദ്ദിഖ്,ദിലീഷ് പോത്തൻ,വിനീതകോശി, വാസന്തി തുടങ്ങിയവരോടൊപ്പം മുപ്പത്തിയഞ്ചോളം പുതുമുഖങ്ങളും ചിത്രത്തിൽ വേഷമിട്ടിരുന്നു.