നിരവധി ചിത്രങ്ങളിലൂടെ നിരവധി കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ നടനാണ് ബാല.തമിഴ് കലർന്ന മലയാളത്തിൽ സംസാരിക്കുന്ന ബാലയുടെ സംസാരരീതി മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്.എല്ലാ കാര്യങ്ങളും തുറന്നു പറഞ്ഞ ബാല സോഷ്യൽ മീഡിയയിൽ എപ്പോഴും വിമർശനങ്ങൾ ഏറ്റുവാങ്ങാറുണ്ട്.കൂടുതലും ട്രോളുകളിലാണ് ബാല അടുത്തിടെ പ്രത്യക്ഷപെടാറുള്ളത്.ബാല ഇപ്പോൾ അധികം സിനിമകളിലൊന്നും അഭിനയിക്കുന്നില്ലെങ്കിലും ട്രോളുകളിലൂടെ വലിയ രീതിയിൽ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കാറുണ്ട്.
എന്നാൽ അടുത്തിടെ എറണാകുളത്തെ അമൃത ആശുപത്രിയിൽ അദ്ദേഹത്തെ അഡ്മിറ്റ് ചെയ്തിരിക്കുകയാണ് എന്ന വാർത്തകൾ പുറത്തുവന്നിരുന്നു. കരളിനും ചെറിയ രീതിയിലുള്ള പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.ഗ്യാസ്ട്രോ ഇൻഡോളജി വിഭാഗത്തിലാണ് ബാല ഇപ്പോൾ ചികിത്സയിൽ ഉള്ളത്.ചുമയും കടുത്ത വയറുവേദനയും തുടർന്നായിരുന്നു അദ്ദേഹം ചികിത്സ തേടി എത്തിയത്.ഇപ്പോഴിതാ ബാലയെ സന്ദർശിക്കാൻ എത്തിയിരിക്കുകയാണ് ആദ്യ ഭാര്യ അമൃതയും,മകൾ പാപ്പുവും,അമൃതയുടെ ഭർത്താവ് ഗോപി സുന്ദറും.ചേച്ചി ആശുപത്രിയിൽ തന്നെ തുടരുകയാണ് എന്ന് പറഞ്ഞ് അമൃതയുടെ സഹോദരി അഭിരാമി ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു.
‘ബാല ചേട്ടന്റെ അടുത്തു ഞങ്ങൾ കുടുംബസമേതം എത്തി,പാപ്പുവും ചേച്ചിയും കണ്ടു, സംസാരിച്ചു,ചേച്ചി ഹോസ്പിറ്റലിൽ ബാല ചേട്ടനൊപ്പം ഉണ്ട്, ചെന്നൈയിൽ നിന്നും ശിവ അണ്ണനും എത്തിയിട്ടുണ്ട്, നിലവിൽ വേറെ പ്രശ്നങ്ങളൊന്നുമില്ല,Kindly don’t spread fake news at this hour’.ഇത്തരത്തിലായിരുന്നു അഭിരാമി പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റ്.ഉണ്ണി മുകുന്ദന്,സംവിധായകന് വിഷ്ണു മോഹന്, നിര്മ്മാതാവ് ബാദുഷ തുടങ്ങി നിരവധി സഹപ്രവർത്തകർ താരത്തെ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു.ബാലയുടെ ആരോഗ്യസ്ഥിതിയെ പറ്റി ഉടനെ ആശുപത്രി അധികൃതർ ഒരു മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കും എന്നാണ് വിവരം.
തമിഴ്നാട്ടിൽ നിന്നും ഭാര്യയുടെ സഹോദരൻ ശിവ കൊച്ചിയിൽ എത്തിയിരുന്നു.രണ്ടുദിവസം മുൻപ് വരെയും അദ്ദേഹത്തിന് ക്ഷീണം ഉണ്ടായിരുന്നതായും വേദന പറഞ്ഞതായും കുടുംബാംഗങ്ങൾ തന്നെ സ്ഥിരീകരിക്കുന്നു.പിന്നാലെ ഈ വേദന കടുത്ത് തുടങ്ങിയതിനുശേഷമാണ് ബാലയെ ആശുപത്രിയിലേക്ക് എത്തിച്ചതും ഐസിയുവിൽ പ്രവേശിപ്പിച്ചതും.ബാലയുടെ ആരോഗ്യനില ഗുരുതരമാണ് എന്ന വാർത്തകൾ ഉണ്ടെങ്കിലും ഇത് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.വലിയ രീതിയിൽ സിനിമ രംഗത്ത് സജീവമല്ലാതിരുന്ന ബാല അടുത്തിടെ ഉണ്ണി മുകുന്ദൻ നായകനായ ഷെഫീക്കിന്റെ സന്തോഷത്തിലൂടെ മികച്ച തിരിച്ചുവരവ് നടത്തിയിരുന്നു.