നിരവധി വർഷങ്ങളായി ഒരു പിടി മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികൾക്കിടയിലും തെന്നിന്ത്യൻ സിനിമ ലോകത്തും തന്റേതായ സ്ഥാനം നേടിയെടുത്ത നായിക നടിയാണ് അമലാപോൾ.തമിഴ്,തെലുങ്ക് സിനിമാ മേഖലകളിൽ സജീവമായ അമലയുടെ അവസാനമായി പുറത്തിറങ്ങിയ മലയാള ചിത്രം മമ്മൂട്ടി നായകനായി എത്തിയ ക്രിസ്റ്റഫർ ആണ്.ചിത്രത്തിൽ ഒരു പോലീസ് ഓഫീസറുടെ വേഷത്തിലാണ് അമല എത്തിയിരുന്നത്.സിനിമ തിരക്കുകളിൽ നിന്ന് ഒഴിഞ്ഞ് കുറച്ചുകാലമായി ബാലിയിൽ അവധിക്കാലം ആഘോഷിക്കുകയാണ് താരം.
ഇടയ്ക്കിടെ തൻറെ യാത്രയുടെ ചിത്രങ്ങളും വീഡിയോകളും അമല സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുണ്ട്.അടുത്തിടെ തൻറെ അമ്മയുടെ പിറന്നാൾ ദിനത്തിൽ ബാലിയിൽ ഒരു മരം നട്ട് അമ്മയ്ക്ക് ആശംസകൾ നേരുന്ന വീഡിയോയും താരം പങ്കുവെച്ചിരുന്നു.ഇപ്പോഴിതാ ഒരു വൈകുന്നേരം ബാലിയിലെ കടൽതീർത്തു കൂടി ആർത്തുല്ലസിച്ച് ഓടി നടക്കുന്നതും യോഗ ചെയ്യുന്നതുമായ വീഡിയോയാണ് താരം ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്.ഹോട്ട് ബീച്ച് വേയറാണ് അമല വീഡിയോയിൽ അണിഞ്ഞിരിക്കുന്നത്.നിരവധി ആരാധകരാണ് പോസ്റ്റിനു താഴെ കമന്റുകളുമായി എത്തുന്നത്.
അടുത്തിടെ ബാലിയിൽ ഒരു വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിനിടയിൽ മലമുകളിലേക്ക് വലിഞ്ഞു കയറുന്ന അമലയുടെ വീഡിയോയും വൈറലായിരുന്നു.പ്രണവ് മോഹൻലാൽ ലൈറ്റ്,ജംഗിൾ ബുക്ക് എന്നിങ്ങനെയാണ് ആ വീഡിയോക്ക് താഴെ ആരാധകർ പങ്കുവെച്ച കമന്റുകൾ.ടീച്ചർ എന്ന ചിത്രത്തിലൂടെയായിരുന്നു ഒരു ഇടവേളക്കുശേഷം അമലയുടെ മലയാളത്തിലേക്കുള്ള മടങ്ങി വരവ്.വിവേക് സംവിധാനം ചെയ്ത ടീച്ചർ ദേവിക എന്ന സാധാരണ സ്കൂൾ ടീച്ചർക്ക് നേരിടേണ്ടിവരുന്ന ഒരു സംഭവവും അതിൽ നിന്ന് ഉള്ള അവരുടെ അതിജീവനവും ആണ് പ്രമേയമാക്കിയത്.
ഉദയകൃഷ്ണയുടെ തിരക്കഥയിൽ ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്തത് ഇപ്പോൾ തിയേറ്ററുകളിൽ പ്രദർശനം തുടരുന്ന ക്രിസ്റ്റഫറിലെ പോലീസ് ഓഫീസറുടെ കഥാപാത്രവും അമലയ്ക്ക് നിരവധി പ്രേക്ഷക പ്രശംസ നേടി കൊടുത്തിരുന്നു.’ബയോഗ്രഫി ഓഫ് എ വിജിലൻറ് കോപ്പ്’ എന്ന ടാഗ് ലൈനോട് കൂടി എത്തിയ ചിത്രത്തിൽ അമല പോളിന് പുറമേ സ്നേഹ,ഐശ്വര്യലക്ഷ്മി എന്നീ നായികന്മാരാണ് ഉള്ളത്.തെന്നിന്ത്യൻ താരം വിനയ് റായ്,ശരത് കുമാർ,സിദ്ദിഖ്,ദിലീഷ് പോത്തൻ,വിനീതകോശി, വാസന്തി തുടങ്ങിയവരോടൊപ്പം മുപ്പത്തിയഞ്ചോളം പുതുമുഖങ്ങളും ചിത്രത്തിൽ വേഷമിട്ടിരുന്നു.