മലയാളം സിനിമയിൽ ഇനി എത്ര നായികമാർ വന്നുപോയാലും ശോഭനയോടുള്ള ബഹുമാന്യസ്ഥാനം അതുപോലെതന്നെ തുടരും. അത്രമാത്രം പ്രേക്ഷകപ്രീതി കേരളത്തിൽ നിന്നും നേടിയ നടിയാണ് ശോഭന. തമിഴ് തെലുങ്ക് സിനിമകളിലും സാന്നിധ്യം അറിയിച്ച ശോഭനയെ എന്നും ചേർത്ത് പിടിച്ചത് മലയാള സിനിമ ലോകമാണ്. മലയാള ആ മമത മലയാള സിനിമകളോട് ഉണ്ടായിരുന്നു. ഹിന്ദിയിൽ നിന്ന് ഉൾപ്പെടെ അവസരങ്ങൾ വന്നപ്പോഴും മലയാള സിനിമകളിലാണ് ശോഭന എന്നും ശ്രദ്ധ കൊടുത്തത്. നൃത്തവൈഭവം ഒരുപക്ഷേ നടിക്ക് കൂടുതൽ ഉപകാരപ്പെടുക മറുഭാഷകളിലായിരിക്കും. എന്നാൽ നല്ല മലയാള സിനിമകൾ ചെയ്യാനാണ് ശോഭന എന്നും താല്പര്യപ്പെട്ടത്. നല്ല സിനിമകൾ മലയാളത്തിൽ നിന്ന് നടിക്ക് ലഭിക്കുകയും ചെയ്തു.
മണിച്ചിത്രത്താഴ് എന്ന സിനിമയാണ് നടിയുടെ കരിയറിൽ എന്നും പ്രേക്ഷകർ എടുത്തു പറയുന്നത്. നാഗവല്ലി എന്ന കഥാപാത്രത്തെ മികച്ച രീതിയിൽ അവതരിപ്പിച്ച ശോഭന ആ വർഷത്തെ മികച്ച നടിക്കുള്ള ദേശീയ അവാർഡ് വാങ്ങി. നിരവധി സിനിമകളിൽ നടി അഭിനയിച്ചെങ്കിലും മണിച്ചിത്രത്താഴ് വെല്ലുന്ന സിനിമയോ കഥാപാത്രമോ നടിക്ക് പിന്നീട് ലഭിച്ചില്ല. കരിയറിന് അപ്പുറം ജീവിതത്തിൽ വ്യത്യസ്തത പുലർത്തുന്ന ആളാണ് ശോഭന. 53 കാരിയായ നടി ഇപ്പോഴും സിംഗിൾ ആണ്. സ്വകാര്യ ജീവിതത്തെക്കുറിച്ച് ഒരിടത്തും സംസാരിക്കാൻ ശോഭന താല്പര്യപ്പെടാറില്ല. അഭിമുഖങ്ങളിൽ പങ്കെടുക്കുന്നതിന് മുമ്പേതന്നെ സ്വകാര്യതയെ സംബന്ധിച്ചുള്ള ചോദ്യങ്ങൾ വേണ്ടെന്ന് നടി വ്യക്തമാക്കാറുണ്ട് എന്നാണ് വിവരം.
ഒരിക്കൽ നേരെ ചൊവ്വ എന്ന് അഭിമുഖ പരിപാടിയിൽ വച്ച് വിവാഹം കഴിക്കാത്തതെന്തെന്ന് ചോദ്യം ശോഭനയ്ക്ക് വന്നു വ്യക്തിപരമായ കാര്യങ്ങൾ. പറയില്ലെന്ന് ഞാൻ നേരത്തെ പറഞ്ഞതല്ലേ എന്നായിരുന്നു ശോഭനയുടെ മറുപടി. അനന്തനാരായണി എന്നാണ് ശോഭനയുടെ മകളുടെ പേര്. ശോഭന മകളെ ദത്തെടുക്കുകയായിരുന്നു. ശോഭന ആദ്യമായി മകളെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ്. മകൾ പഠിച്ചുകൊണ്ടിരിക്കുന്ന സമയത്ത് ഞാനും പി എച്ച് ഡി പഠനത്തിലാണെന്ന് ശോഭന പറഞ്ഞു.
എന്തിനാണ് അമ്മ നിങ്ങൾ പഠിക്കുന്നത് എൻറെ കൂടെ സമയം ചിലവഴിക്കാത്തത് എന്താണെന്നാണ് മകൾ ചോദിക്കുന്നതെന്നും ശോഭന പറഞ്ഞു. കമൽഹാസനും ഒപ്പം ഉള്ള സൗഹൃദത്തെ കുറിച്ചും ശോഭന സംസാരിച്ചു. കമൽഹാസന്റെ വീട്ടിലെ എല്ലാ ചടങ്ങുകൾക്കും ക്ഷണിക്കാറുണ്ട്. അദ്ദേഹം കലയെ ബഹുമാനിക്കുന്നു. അദ്ദേഹത്തിൻറെ ഫാൻ ആയിരുന്നു. ഒരുപാട് തവണ അദ്ദേഹം പറഞ്ഞിട്ടുണ്ട് സിനിമകളിൽ നിന്നെ മുഴുവനായും ഉപയോഗിച്ചിട്ടില്ലെന്ന്.
ക്ഷേത്രങ്ങളുടെ ഡോക്യുമെന്റേഷന് പലപ്പോഴും അനുമതി വാങ്ങി തന്നത് കമൽഹാസൻ ആണെന്നും ശോഭന പറഞ്ഞു. സുഹാസിനിയാണ് ശോഭനയെ ഇൻറർവ്യൂ ചെയ്തത്. ഇരുവരും അടുത്ത സുഹൃത്തുക്കളുമാണ്. ദളപതി സിനിമയിൽ ശോഭനയ്ക്കുവേണ്ടി ടബ്ബ് ചെയ്തത് സുഹാസിനിയാണ്. സുഹാസിനിയുടെ ഭർത്താവ് മണിരത്നം ആയിരുന്നു സിനിമ ഒരുക്കിയത്.