മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങൾ ഒരാളാണ് ആന്റണി പെരുമ്പാവൂർ. ഒരു നിർമ്മാതാവ് എന്ന നിലയിലാണ് അദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. നരസിംഹം എന്ന സിനിമയാണ് ഇദ്ദേഹം ആദ്യമായി നിർമ്മിച്ചത്. മലയാള സിനിമ ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച വിജയങ്ങളിൽ ഒന്നായിട്ടാണ് നരസിംഹം കണക്കാക്കപ്പെടുന്നത്. ധാരാളം ആരാധകരാണ് ഇദ്ദേഹത്തിന് ഉള്ളത്. ഒരുപക്ഷേ ഇന്ത്യയിൽ മറ്റൊരു നിർമ്മാതാവിനും ഇത്രത്തോളം ആരാധകര്‍ ഉണ്ടാവില്ല എന്നതാണ് സത്യം. അദ്ദേഹത്തിൻറെ ഭാര്യ ആണ് ശാന്തി ആൻറണി.
ഇപ്പോൾ വളരെ സന്തോഷം നൽകുന്ന ഒരു വാർത്തയാണ് പുറത്തുവരുന്നത്. 2025 ലോസ് ആഞ്ചലസ് മാരത്തോൺ കടന്നിരിക്കുകയാണ് അമേരിക്കയിൽ ശാന്തിയും ഇതിൽ പങ്കാളിയായിരുന്നു. 42 കിലോമീറ്റർ ആണ് ഇവർ ഓടി തീർത്തത്. 6 മണിക്കൂർ 27 മിനിറ്റ് കൊണ്ടാണ് ഇവർ ഈ സുപ്രധാന നേട്ടം സ്വന്തമാക്കിയത്. പ്രത്യേകമായ പരിശീലനം ഒന്നും തന്നെ നേടാതെയാണ് താരം ഈ സുപ്രധാനമായ നേട്ടം കൈവരിച്ചത്. നിരവധി ആളുകളാണ് ഇപ്പോൾ താരത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നത്. എന്നും 7 കിലോമീറ്റർ നടക്കുന്ന സ്വഭാവം ശാന്തിക്ക് ഉണ്ട് എങ്കിലും വളരെ അപൂർവമായി മാത്രമേ താരം കൂടുകയുള്ളൂ. ഇവരുടെ മകളാണ് അനിഷ ആൻറണി.
സഹോദരൻറെ കുടുംബം ലോസ് ആഞ്ചലസില്‍ ആണ് ഉള്ളത്. ഇവരെ കാണുവാനാണ് ശാന്തി അമേരിക്കയിൽ എത്തിയത്. അങ്ങനെയാണ് പിന്നീട് മാരത്തോൺ ഓടുവാൻ വേണ്ടി തീരുമാനിച്ചത്. പിന്നീട് അവിടെ നിന്നും ചെറിയ പരിശീലനം നടത്തി ഓടുകയായിരുന്നു. കൂടെ ഉണ്ടായിരുന്ന പലരും പിന്മാറി എങ്കിലും ശാന്തി ഓട്ടം തുടരുകയായിരുന്നു. കുടുംബ സുഹൃത്തായ ജിജോകോശിയും ശാന്തിയുടെ ഒപ്പം ഫിനിഷ് ചെയ്തു.
സുഹൃത്തുക്കളായ ലിയ സെബാസ്റ്റ്യൻ ബിനോയ് എന്നിവർ വാഹനത്തിൽ ഇവരെ പിന്തുടരുന്നുണ്ടായിരുന്നു. ഏകദേശം 11000 ആളുകളാണ് ഈ പരിപാടിയിൽ പങ്കെടുത്തത്. സ്ഥിരമായി മാരത്തോൺ ഓടുന്ന വ്യക്തികൾ എല്ലാം തന്നെ ഈ പരിപാടിയിൽ ഉണ്ടായിരുന്നു. ഒട്ടും തളർച്ച ഇല്ലാതെയാണ് ശാന്തി ഈ 42 കിലോമീറ്റർ ഓടി തീർത്തത്. ഇന്ത്യയുടെ ദേശീയ പതാകയുമായിട്ടാണ് ശാന്തി മെഡൽ സ്വീകരിക്കുവാൻ വേണ്ടി എത്തിയത്.