കഴിഞ്ഞ രണ്ടുദിവസമായി സോഷ്യൽ മീഡിയ ആഘോഷിക്കുന്ന ഒരു ബോളിവുഡ് താരവിവാഹം തന്നെയാണ് സിദ്ധാർത്ഥ് മൽഹോത്രയുടെയും കിയാരയുടെയും. വിവാഹത്തിൻറെ ചിത്രങ്ങളും വീഡിയോസും ഇന്ന് പുറത്തു വരുമ്പോൾ സോഷ്യൽ മീഡിയ വീണ്ടും ഇവരുടെ വാർത്തകളെ കുറിച്ച് ചർച്ച ചെയ്യുകയാണ്. സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നതും ഇവരുടെ ചിത്രങ്ങളോടൊപ്പം മലയാളി താരങ്ങൾ പ്രത്യേകിച്ച് എത്തിയപ്പോഴായിരുന്നു. ബോളിവുഡിന് പുറമേ മറ്റു സിനിമ മേഖലയിൽ നിന്നും നിരവധിപേരെ ഉൾക്കൊള്ളിച്ച് ഒരു ബോളിവുഡ് ആഡംബര വിവാഹം തന്നെയായിരുന്നു സിദ്ധാർത്ഥിന്റെയും കിയാരയുടെയും വിവാഹം.
ബോളിവുഡ് താര വിവാഹത്തിൽ പങ്കെടുത്തത് പൃഥ്വിരാജ് സുകുമാരനും ഭാര്യ സുപ്രിയയും മോഹൻലാലും ആയിരുന്നു. ഇവർ മൂന്നുപേരുടെയും ചിത്രങ്ങളും വീഡിയോസും സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. ഇപ്പോൾ അക്ഷയ് കുമാറും മോഹൻലാലും ഒരുമിച്ച് നൃത്തം ചെയ്യുന്നതും ഒപ്പം അക്ഷയ് കുമാർ പൃഥ്വിരാജിനെ വലിച്ചു നടുക്ക് ഇടുന്നത് സുപ്രീയ ഉൾപ്പെടെ കളിക്കാൻ വരുന്നതുമൊക്കെ അടിപൊളിയായി എടുത്തിരിക്കുകയാണ്. ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയിരിക്കുന്നതും. സുപ്രിയ അടിപൊളി പിങ്ക് സാരിയിൽ തിളങ്ങിയപ്പോൾ അതിൻറെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.
ബോളിവുഡ് സംവിധായകനും നിർമ്മാതാവുമായ കരൺ ജോഹറിനു ഒപ്പം വിവാഹത്തിൽ പങ്കെടുത്ത ശേഷം സുപ്രീയ ചിത്രങ്ങൾ പകർത്തിയത് ആരാധകർ ഏറ്റെടുത്തിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് രാജസ്ഥാനിലെ ജയ്സൽ മേൽ സൂര്യ ഘട്ട് പാലസിൽ വെച്ച് സിദ്ധാർത്ഥം കിയാരയും വിവാഹിതരായത്. ഫെബ്രുവരി അഞ്ചുമുതൽ ഏഴ് വരെ ആയിരുന്നു വിവാഹം. കുടുംബങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. സുഹൃത്തുക്കൾക്ക് പങ്കെടുക്കാൻ പോലും ഓരോ ദിവസങ്ങൾ ഉണ്ടായിരുന്നു. ആ രീതിയിൽ തന്നെയാണ് അവിടെ ഓരോ ചടങ്ങുകൾ നടന്നത്. സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നതും ഈ വിശേഷം തന്നെയാണ്.
ബോളിവുഡിന് പുറമേ മറ്റു സിനിമ മേഖലകളിൽ നിന്നും നിരവധി പേർ താര വിവാഹത്തിനു പങ്കെടുത്തിരുന്നു. സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നതും സിദ്ധാർത്ഥ്യനും കിയാരക്കും ആശംസകൾ അറിയിച്ചെത്തുന്ന ചിത്രത്തിന് താഴെ വരുന്ന കമന്റുകൾ തന്നെയാണ്. മോഹൻലാലിനെ പൃഥ്വിരാജിനെ ഉൾക്കൊള്ളിച്ചത് എന്തുകൊണ്ടാണെന്ന് ബാക്കിയുള്ളവരെ ഉൾക്കൊള്ളിക്കാത്തത് എന്തുകൊണ്ട് ആണെന്നും അവർ ചോദിക്കുന്നത്. ബോളിവുഡിലെയും തമിഴകത്തിലേയും മലയാളത്തിലെയും താരങ്ങൾ ഒന്നിച്ച ഒരു ഗ്രാൻഡ് വിവാഹം ആണ് ഇത് എന്ന് തന്നെ ഇതിനെക്കുറിച്ച് പറയാം. ജയ്പൂർ സാക്ഷ്യം വഹിച്ച കിയാര സിദ്ധാർത്ഥ് വിവാഹത്തെക്കുറിച്ച് തന്നെയാണ് സോഷ്യൽ മീഡിയ ഉയർത്തി പാടുന്നത്.