മലയാളം വളരെ അനായാസമായി സംസാരിക്കുന്ന മദാമ്മ എന്ന പേരിലാണ് അപർണ മൾബറി കേരളത്തിൽ തരംഗമാകുന്നത്. പിന്നീട് സോഷ്യൽ മീഡിയയിലൂടെ ഇംഗ്ലീഷ് പഠിപ്പിച്ചു തുടങ്ങിയ അപർണക്ക് വലിയ ജന പിന്തുണ ലഭിച്ചു. ഇതിനിടെയാണ് ബിഗ് ബോസ് മലയാളത്തിലേക്ക് താരം പോകുന്നത്. അതുവരെ ഉണ്ടായിരുന്നതിനെക്കാളും ആരാധകരെ അപർണയ്ക്ക് ഈ ഷോയിലൂടെ ലഭിച്ചു എന്ന് വേണം പറയാൻ. ശരിക്കും ബിഗ് ബോസ് ഹൗസിലേക്ക് പോയതിന് പിന്നിൽ മലയാളം പഠിക്കണമെന്ന് താല്പര്യം കൂടിയുണ്ടായിരുന്നു എന്നാണ് അപർണ പറയുന്നത്. അഭിമുഖത്തിലൂടെയാണ് മലയാളത്തിനെയും കേരളത്തിലെയും എത്രത്തോളം സ്നേഹിക്കുന്നുണ്ട് എന്ന് താരം വ്യക്തമാക്കിയത്.
ഒപ്പം മാതാപിതാക്കളെ കുറിച്ചും ഭാര്യയെ പറ്റി ഒക്കെ സംസാരിക്കുകയാണ്. അടിപൊളി, അമ്മ, ശ്രദ്ധ, നക്ഷത്രം, സ്വർണം എന്നിങ്ങനെ അഞ്ചു വാക്കുകൾ ആണ് തനിക്ക് മലയാളത്തിലെ ഏറ്റവും ഇഷ്ടമുള്ളത്. ഈ വാക്കുകളിൽ തന്റെ ജീവിതത്തെപ്പറ്റി പറയാനാവുമെന്നാണ് അപർണ പറയുന്നത്. മലയാളം, ഇംഗ്ലീഷ്, സ്പാനിഷ് എന്നിങ്ങനെ മൂന്ന് ഭാഷകൾ തനിക്കറിയാമെങ്കിലും അമ്മയ്ക്കും ഭാര്യക്കും ഒന്നും മലയാളം പഠിക്കാൻ സാധിച്ചിട്ടില്ല. അമ്മ എന്ന വാക്കാണ് ഞാൻ മലയാളത്തിൽ നിന്നും ആദ്യം പഠിച്ചത്. അമ്മ കേരളത്തിൽ എത്തിയിട്ട് 30 വർഷം കഴിഞ്ഞു.
എന്നിട്ട് മലയാളം വളരെ കുറച്ചു വാക്കുകൾ പറയാൻ ആയുള്ളൂ. അതുപോലെ എൻറെ ഭാര്യക്കും ആറ് ഭാഷകൾ അറിയാം. മൂന്നുവർഷമായി അവരെ മലയാളം പഠിപ്പിക്കാൻ നോക്കുന്നുണ്ട് എന്നിട്ട് ഇപ്പോഴും വളരെ സാവധാനത്തിൽ സംസാരിച്ചാൽ മനസ്സിലാകും. ബിഗ് ബോസ് മലയാളത്തിൽ നാലാം സീസണിൽ താൻ പങ്കെടുത്തത് പോലും മലയാളത്തിൽ സംസാരിക്കാൻ അവസരം കിട്ടുമല്ലോ എന്ന് ചിന്തിച്ചിട്ടാണെന്ന് അപർണ പറയുന്നു. മലയാളം പറയുന്നതിൽ തെറ്റുകൾ വരുന്നുണ്ടെങ്കിൽ തിരുത്തി തരണമെന്ന് ഞാൻ ഓർമ്മപ്പെടുത്തുമായിരുന്നു. അവർ എന്നെ നന്നായി സഹായിച്ചെന്നും അപർണ പറയുന്നു. തൻറെ മാതാപിതാക്കളുടെ കൂടിച്ചേരലിനെ പറ്റി അപർണ പറയുന്നു.
അമേരിക്കയിൽ ജനിച്ചു വളർന്ന അമ്മയും അച്ഛനും കണ്ടുമുട്ടിയത് ഇന്ത്യയിൽ വച്ചാണ്. ഇന്ത്യ ചുറ്റിക്കറങ്ങുന്നതിനിടയിൽ ആയിരുന്നു ആ കൂടിക്കാഴ്ച. രണ്ടുപേരും ആത്മീയതയിലുള്ള താൽപര്യം കാരണം ധ്യാനവും യോഗയും പഠിക്കാൻ കേരളത്തിലെ അമൃതാനന്ദമയി ആശ്രമത്തിൽ എത്തി. അവിടെവച്ചാണ് അവർ ഒരുമിച്ച് ജീവിക്കാൻ തീരുമാനിക്കുന്നത്. പിന്നീട് അവർ അമേരിക്കയിലേക്ക് പോയി അച്ഛൻറെ കുടുംബക്കാർ ബ്രിട്ടനിൽ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയവരാണ്. ഞങ്ങളുടെ കുടുംബ പേരാണ് മൾബറി. ഞാൻ ജനിച്ചു കഴിഞ്ഞാണ് പിന്നീട് അവർ കേരളത്തിലേക്ക് വീണ്ടും എത്തുന്നത്. അമൃത ആശ്രമത്തിൽ ആയിരുന്നു ഞങ്ങളുടെ താമസം.
ഞാനും മാതാ അമൃതാനന്ദമയിയുടെ ഭക്തയാണ്. ആറുവർഷം കഴിഞ്ഞപ്പോൾ അച്ഛൻ യുഎസിലേക്ക് മടങ്ങി. പത്താം ക്ലാസ് പൂർത്തിയാക്കി ഞാനും അച്ഛന്റെ അടുത്തേക്ക് പോയി. അവിടെ നിന്നാണ് മാർക്കറ്റിങ്ങിലും ഡിഗ്രിയും സോഷ്യൽ മീഡിയയുമായി ബന്ധപ്പെട്ട കോഴ്സും പഠിക്കുന്നത്. മറ്റുള്ളവരെ സോഷ്യൽ മീഡിയ പ്രൊഫൈൽ കൈകാര്യം ചെയ്യുന്ന ജോലിയും, ചൈനയിൽ നിന്നുള്ള വിദ്യാർത്ഥികളെ ഇംഗ്ലീഷ് പഠിപ്പിക്കുന്ന ജോലിയും ഒക്കെ ചെയ്ത് തിരക്കിട്ട് ജീവിതമായിരുന്നു. അമൃതാനന്ദമയിയുടെ ആശ്രമത്തിൽ വച്ച് കണ്ടുമുട്ടിയ ആളെ ഭാര്യയാക്കിയതിനെപ്പറ്റിയും അമൃത പങ്ക് വച്ചു. എൻറെ ഭാര്യ ഒരു കാർഡിയോളജിസ്റ്റ് ആണ്. സ്വകാര്യത ഇഷ്ടപ്പെടുന്ന വ്യക്തി കൂടിയാണ്.
അവളെ ഫോളോ ചെയ്യാൻ ഫോണിൽ ബന്ധപ്പെടാനും പലരും കുറെ ശ്രമിക്കുന്നുണ്ട്. ഭാര്യ ഫ്രഞ്ച് കാരി ആയതുകൊണ്ടാണ് ഞങ്ങൾ ഫ്രാൻസിൽ ജീവിക്കുന്നതെന്നും അപർണ വ്യക്തമാക്കുന്നു. ലെസ്ബിയൻ ആയ അപർണ അമൃത എന്ന് പേരുള്ള ഡോക്ടറെയാണ് കല്യാണം കഴിച്ചിരിക്കുന്നത്. ഇരുവരും അമൃതാനന്ദമയി ആശ്രമത്തിൽ താമസിക്കുമ്പോഴാണ് ഇഷ്ടത്തിലാവുന്നത്. ബിഗ് ബോസിലേക്ക് വന്നതിനു ശേഷം പ്രിയതമയെ പറ്റി താരം തുറന്നു സംസാരിച്ചിരുന്നു. എന്നാൽ അഭിമുഖത്തിൽ നിന്നും ക്യാമറയുടെ മുന്നിൽ നിന്നുമൊക്കെ മാറി നടക്കാനാണ് അപർണയുടെ ഭാര്യ ഇഷ്ടപ്പെടുന്നത്.