അഭിനയത്തിന്റെ കാര്യത്തിൽ ഇന്ന് വളരെ മുന്നിൽ നിൽക്കുന്ന ഏതൊക്കെ കഥാപാത്രവും ചെയ്ത് ഫലിപ്പിക്കാൻ കഴിവുള്ള നടനാണ് ഷൈൻ ടോം ചാക്കോ. വർഷങ്ങളോളം സംവിധാന സഹായിയായി നിന്ന ശേഷം ചെറിയ വേഷങ്ങളിലൂടെ അഭിനയത്തിലേക്ക് എത്തുകയും പിന്നീട് നായകനായും വില്ലനായും സ്വഭാവനടനായും എല്ലാം തിളങ്ങുകയാണ് ഷൈൻ ടോം ചാക്കോ. ഊണിലും ഉറക്കത്തിലും ഷൈന്റെ മനസ്സിൽ എപ്പോഴും ഉള്ളത് സിനിമ മാത്രമാണ്. എപ്പോഴും സിനിമയ്ക്ക് ഒപ്പം ആയിരിക്കുക. കഴിയുന്നത്ര കഥാപാത്രങ്ങൾ ചെയ്യുക. അതൊക്കെയാണ് ഷൈനിൻ്റെ ലക്ഷ്യം. സംവിധാന സഹായിയായിരുന്നു അപ്പോഴും അഭിനയം തന്നെയായിരുന്നു ലക്ഷ്യം.
ക്യാമറയ്ക്ക് മുന്നിൽ വരാത്ത ആ കുറച്ചു വർഷങ്ങളിൽ താൻ നിരീക്ഷിച്ചിരുന്നത് മുഴുവൻ താരങ്ങളുടെ അഭിനയ ശേഷിയെ ആയിരുന്നു എന്ന് ഷൈൻ തന്നെ പറഞ്ഞിട്ടുണ്ട്. ഷൈനിന്റെ അഭിനയം മികച്ചതാണെന്ന കാര്യത്തോട് ഒരു പ്രേക്ഷകനും എതിർപ്പുണ്ടാകില്ല. പക്ഷേ ചിലരെങ്കിലും അദ്ദേഹത്തെ പരിഹസിക്കുകയും ട്രോളുകയും ചെയ്യുന്നത് ഇൻറർവ്യൂവിൽ പങ്കെടുക്കാൻ എത്തുമ്പോഴുള്ള അദ്ദേഹത്തിൻറെ പെരുമാറ്റ രീതിയെ ആണ്. രണ്ടുമൂന്നു വർഷം മുൻപ് വളരെ സമാധാനത്തിലിരുന്ന് ക്ഷമയോടെ ചോദ്യം കേട്ട് കൃത്യമായ മറുപടി നൽകിയിരുന്നു ഷൈൻ ഇപ്പോൾ ഇൻറർവ്യൂവിൽ നിന്ന് ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി പറയാതെ അലസമായ ശരീര ഭാഷയോടെയാണ് മറുപടി നൽകാറുള്ളത്.
സിനിമകളുടെ പ്രമോഷന്റെ ഭാഗമായി ഷൈൻ പ്രത്യക്ഷപ്പെടുന്ന അഭിമുഖങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആകാറുണ്ട്. അഭിമുഖങ്ങളിലെ തൻറെ പെരുമാറ്റത്തിന് പിന്നിൽ കൊറോണ വൈറസ് ആണ് കാരണം എന്ന് പറയുകയാണ് ഷൈൻ ഇപ്പോൾ. കൊറോണ കാലത്ത് തനിക്ക് മാറ്റങ്ങൾ ഉണ്ടായി എന്നാണ് ഷൈൻ പുതിയ അഭിമുഖത്തിൽ പറയുന്നത്. കൊറോണ വന്നതിനുശേഷം ആണല്ലോ ഇതൊക്കെ പ്രശ്നമായത് ഇതൊക്കെ വൈറസിന്റെ ഓരോരോ ആക്ടിവിറ്റികളാണ് എന്നാണ് എനിക്ക് തോന്നുന്നത്. ഈ വൈറസ് വായു മാർഗ്ഗവും ഭക്ഷണത്തിലൂടെയും ഒക്കെയല്ലേ നമ്മുടെ ഉള്ളിലേക്ക് എത്തിയത്. നമുക്ക് ചുറ്റുമുള്ള അന്തരീക്ഷത്തിൽ ഈ വൈറസ് ഉണ്ടെന്നും അത് നമ്മുടെ ഉള്ളിലെത്തുമ്പോൾ നമ്മുടെ ക്യാരക്ടറിലും മാറ്റം ഉണ്ടാകുന്നു എന്നും ഷൈൻ ടോം ചാക്കോ പറയുന്നു.
പലരും ഷൈൻ മദ്യപിക്കുകയും മറ്റു ലഹരി വസ്തുക്കൾ ഉപയോഗിക്കുകയും ചെയ്യുന്നതുകൊണ്ടാണ് ഇൻറർവ്യൂവിൽ വരുമ്പോൾ അലസമായി പെരുമാറുന്നത് എന്നാണ് ഇൻറർവ്യൂന്റെ സ്ഥിരം പ്രേക്ഷകരിൽ ചിലരുടെ കണ്ടെത്തൽ. ഷൈൻ ടോം ചാക്കോയുടെ അഭിമുഖങ്ങൾ എപ്പോൾ പബ്ലിഷ് ചെയ്താലും വൈറലാകുമെന്ന് അറിയാവുന്നത് കൊണ്ട് തന്നെ ഇൻറർവ്യൂകൾക്കായി മാധ്യമങ്ങളുടെ ക്യൂ ആണ്. മലയാള സിനിമയിൽ ഒട്ടും മടിയില്ലാതെ താൻ അഭിനയിച്ച എല്ലാ സിനിമയുടെയും പ്രമോഷന് ഒറ്റക്കെങ്കിൽ ഒറ്റയ്ക്ക് വന്ന് അഭിമുഖങ്ങൾ കൊടുക്കാറുള്ള ഒരു നടൻ കൂടിയാണ് ഷൈൻ. ഒരു ദിവസം പോലും വീട്ടിലിരുന്ന് വിശ്രമിക്കാതെ സിനിമയിൽ അഭിനയിക്കണം എന്നതാണ് ഷൈനിന്റെ ആഗ്രഹം. ദസറ ആണ് ഷൈനിൻ്റെതായി തീയേറ്ററുകളിൽ എത്തിയ സിനിമ.