മലയാളികളുടെ നീലത്താമരയായി സിനിമയിലൂടെ കടന്നുവന്ന ഒരു താരമാണ് നടി അർച്ചന കവി. മലയാളം അറിയില്ലെങ്കിലും മലയാളം നന്നായി സംസാരിക്കാൻ അറിയില്ലെങ്കിൽ കൂടിയും നീലത്താമര എന്ന സിനിമയിലെ കുഞ്ഞിമാളു എന്ന കഥാപാത്രത്തിലൂടെ വന്നതുകൊണ്ട് മലയാളികൾക്ക് ഒരു പ്രത്യേക ഇഷ്ടം അർച്ചന കവിയോട് ഉണ്ട്. സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ അർച്ചന തൻറെ വിശേഷങ്ങൾ എല്ലാം പങ്കുവെക്കാറുണ്ട്.
മുൻ ബന്ധത്തെ കുറിച്ചും വിവാഹത്തെക്കുറിച്ചും ഒക്കെ തന്നെയും താരം തുറന്നു പറഞ്ഞത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. താരം ഇടയ്ക്കുവെച്ച് ബിഗ് സ്ക്രീനിൽ നിന്നും ഇടവേളയെടുത്ത് മിനിസ്ക്രീനിലേക്ക് വന്ന കാര്യം നമുക്ക് എല്ലാവർക്കും അറിയാവുന്നതാണ്. റാണി രാജ് എന്ന സീരിയലിൽ നിന്നും താൻ ഇറങ്ങുകയാണ് എന്നും ഇത് തനിക്ക് പറ്റിയ പണിയല്ല എന്നൊക്കെ പറഞ്ഞിരിക്കുകയാണ് ഇപ്പോൾ താരം. അർച്ചനയ്ക്ക് പകരം ഇനി മൃദുല ആയിരിക്കും സീരിയലിൽ എത്തുക എന്നതും സീരിയൽ ആരാധകർക്ക് ഒരു വലിയ സന്തോഷവാർത്തയായി മാറുന്നു.
സീരിയലിലേക്ക് വന്ന ഉടൻ തന്നെ ഇറങ്ങുകയാണോ എന്നാണ് ആരാധകർ ചോദിക്കുന്നത്. തനിക്ക് ഇതിനു മുൻപും സീരിയലുകളിൽ നിന്ന് അവസരം വന്നിട്ടുണ്ട് എങ്കിലും അപ്പോഴെല്ലാം ആ അവസരങ്ങൾ വേണ്ട എന്ന് വയ്ക്കുകയായിരുന്നു. പിന്നീട് ഈ സീരിയലിൽ അവസരം ലഭിച്ചപ്പോഴാണ് മനസ്സു മാറി സീരിയലിൽ അഭിനയിക്കാമെന്ന് തീരുമാനിച്ചത്. റാണി രാജ എന്ന പരമ്പരയിലൂടെയാണ് അർച്ചന മിനി സ്ക്രീൻ രംഗത്ത് കടന്നുവന്നത്.
മഴവിൽ മനോരമ സംപ്രേഷണം ചെയ്യുന്ന റാണി രാജ എന്ന സീരിയലിൽ ആമി എന്ന കഥാപാത്രം ചെയ്തുകൊണ്ടായിരുന്നു അർച്ചന കവിയുടെ ടെലിവിഷൻ രംഗപ്രവേശനം. കരുത്തുറ്റ തന്റേടിയായ ആമി എന്ന കഥാപാത്രത്തെ മികച്ച രീതിയിൽ അർച്ചന കവി അവതരിപ്പിക്കുകയും ചെയ്തു. എന്നാൽ ഇപ്പോഴിതാ താരം സീരിയൽ നിന്ന് പിന്മാറുകയാണ്. അർച്ചനയ്ക്ക് പകരം മൃദുലയാണ് സീരിയലിൽ ആമി എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ പോകുന്നത്. മൃദുലയുടെ തിരിച്ചുവരവ് അറിഞ്ഞ് സന്തോഷിക്കുകയാണ് ആരാധകർ.