ഒരുപിടി ചിത്രങ്ങളിലൂടെ തെന്നിന്ത്യൻ സിനിമാലോകത്തെ എണ്ണം പറഞ്ഞ യുവ നായകന്മാരിൽ ഒരാളായി മാറിയ താരമാണ് വിജയ് ദേവർകൊണ്ട.അർജുൻ റെഡ്ഡി എന്ന ചിത്രത്തിലൂടെയാകും ഒരുപക്ഷേ വിജയ് യെ മലയാളികൾ നെഞ്ചിലേറ്റിയത്.ഇപ്പോഴിതാ വിജയ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയാണ് ഏറെ ശ്രദ്ധ നടന്നത്.തൻറെ’100 ആരാധകരെ അഞ്ചുദിവസത്തേക്ക് മണാലി ട്രിപ്പിന് സ്വാഗതം ചെയ്തിരിക്കുകയാണ് വിജയ് ദേവർക്കൊണ്ട’. സോഷ്യൽ മീഡിയയിലും ആരാധകർക്ക് ഇടയിലും ചർച്ചാവിഷയമായിരിക്കുകയാണ് താരത്തിന്റെ ഈ പ്രഖ്യാപനം.
എല്ലാവർഷവും ക്രിസ്മസും പുതുവർഷവും ആഘോഷകരമാക്കാൻ വിജയ് ആരാധകർക്ക് എന്തെങ്കിലുമൊക്കെ സമ്മാനം പ്രഖ്യാപിക്കാറുണ്ടായിരുന്നു.
പുതുവത്സരാശംസകൾ.ഇതൊരു‘ദേവേരസാന്താ അപ്ഡേറ്റ്’ആണ്.ഞാൻ നിങ്ങളിൽ 100 പേർക്ക് ഭക്ഷണവും യാത്രാചെലവും താമസസൗകര്യവും അടങ്ങുന്ന ഒരു അവധിക്കാല യാത്ര സ്പോൺസർ ചെയ്യാമെന്ന് പറഞ്ഞിരുന്നു.എവിടെ പോവണമെന്ന് തിരക്കിയപ്പോഴെല്ലാം നിങ്ങൾ ചൂണ്ടികാണിച്ചത്, പർവതങ്ങളാണ്. അതിനാൽ പർവതങ്ങളിലേക്ക് പോവുന്നു.
ഞാൻ നിങ്ങളിൽ 100 പേരെ മണാലിയിലേക്ക് 5 ദിവസത്തെ യാത്രയ്ക്ക് അയയ്ക്കുന്നു.മഞ്ഞുമൂടിയ മലനിരകളാണ് നിങ്ങൾ കാണാൻ പോകുന്നത്. നിങ്ങൾ ക്ഷേത്രങ്ങളും ആശ്രമങ്ങളും കാണാൻ പോകുന്നു,ഞങ്ങൾ ധാരാളം പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്.ഇത്തരത്തിൽ ആയിരുന്നു വിജയ് വീഡിയോയിൽ തൻറെ പദ്ധതിയെ പറ്റി പറയുന്നത്.തുടർന്ന് താരത്തിന്റെ ഇൻസ്റ്റഗ്രാം ബയോയിൽ നൽകിയിരിക്കുന്ന ഗൂഗിൾ ഫോം ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാനും പറയുന്നു. ആരാധകർക്ക് നൽകുന്ന ഇത്തരം സമ്മാനങ്ങൾക്ക് നന്ദി പറഞ്ഞുകൊണ്ട് നിരവധി കമന്റുകൾ പോസ്റ്റ് താഴെ കാണാം.
ലൈഗർ എന്ന ചിത്രമായിരുന്നു അവസാനമായി വിജയ് യുടെ പുറത്തിറങ്ങിയ ചിത്രം.ചിത്രത്തിന് ലഭിച്ച ഹൈപ്പിനൊപ്പം ഉയരാൻ ആയിരുന്നില്ല.ഖുഷി ആണ് താരത്തിന്റെ അടുത്ത ചിത്രം.സാമന്ത റൂത്ത് പ്രഭുവും ചിത്രത്തിലുണ്ട്.അടുത്തിടെ അവയവദാനവുമായി ബന്ധപ്പെട്ട് വിജയ് നടത്തിയ പ്രസ്താവന ശ്രദ്ധ നേടിയിരുന്നു.മരണശേഷം തന്റെ എല്ലാ അവയവങ്ങളും ദാനം ചെയ്യുമെന്നും അതിനു രജിസ്റ്റർ ചെയ്തിട്ടുണ്ട് എന്നുമാണ് താരം പറഞ്ഞത്.മരണശേഷവും മറ്റൊരാളുടെ ജീവിതത്തിൻറെ ഭാഗമാകുന്നത് വളരെ മനോഹരമായ കാര്യമാണെന്നും വിജയ് പറഞ്ഞിരുന്നു.