ടെലിവിഷൻ പരമ്പരകളിലൂടെ പ്രേക്ഷകരുടെ പ്രിയതാരങ്ങളായി മാറിയവരാണ് സൗഭാഗ്യയും ഭർത്താവ് അർജുനും. താര കല്യാണിന്റെ മകളായിട്ടും സിനിമ പാരമ്പര്യമുള്ള അമ്മയും അമ്മൂമ്മയും ഉണ്ടായിട്ട് പോലും സൗഭാഗ്യ അവരുടെ പേരിലല്ലാ പ്രശസ്തയായത്. സ്വന്തം കഴിവുകൊണ്ടാണ് സൗഭാഗ്യ പ്രേക്ഷക മനസ്സുകളിൽ ഇടം പിടിച്ചത്. ഡാൻസ് വീഡിയോകളിലൂടെയും യൂട്യൂബിൽ വീഡിയോകളുടെയും ആണ് സൗഭാഗ്യ ഇപ്പോൾ ഭർത്താവ് അർജുനും ആയിട്ടുള്ള വിശേഷങ്ങളെല്ലാം തന്നെ പങ്കുവെച്ച് വൈറലായത്. മകൾ സുദർശനക്കൊപ്പം ഉള്ള വീഡിയോകളാണ് ഇപ്പോൾ ഭൂരിഭാഗം സമയവും സൗഭാഗ്യ പങ്ക് വയ്ക്കുന്നത്. അത് തന്നെയാണ് ആരാധകർക്കിഷ്ടവും അതാണ് ആരാധകർ വൈറലാക്കാറുള്ളത്.
സുദർശനയുടെ ചിത്രങ്ങളും വീഡിയോകളും നിമിഷനേരം കൊണ്ടാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ കഴിഞ്ഞ ദിവസം എടുത്ത ഒരു വീഡിയോ വളരെയധികം വൈറലായി മാറുകയാണ്. താര കല്യാണിന്റെ ശിഷ്യത്വം വാങ്ങി സൗഭാഗ്യയും അർജുനും ഡാൻസ് പഠിക്കാൻ ഒരുങ്ങുന്ന വീഡിയോ ആണ് വൈറൽ ആകുന്നത്. ഇരുവരും താരയുടെ അനുഗ്രഹം വാങ്ങി ഡാൻസ് പഠിക്കുന്നതും എല്ലാം മുത്തശ്ശി നോക്കിയിരുന്നതുമാണ് ഈ വീഡിയോ രസകരമായിരിക്കുന്നത്. പുതുവത്സരത്തോടനുബന്ധിച്ച് ആയിരുന്നു ഈ ഒരു തുടക്കമെന്ന് താര കല്യാൺ തന്നെ കുറിച്ചു. ഏറെ നാളായി അസുഖബാധിതയായും വീട്ടിൽ റെസ്റ്റ് എടുക്കുകയായിരുന്നു താരാ കല്യാൺ.
ഇപ്പോൾ മകളോടൊപ്പം തന്നെ ഡാൻസ് സ്കൂളിലേക്ക് തിരിച്ചുവന്നിരിക്കുകയാണ് എന്ന് തെളിയിക്കുന്ന ചില വീഡിയോസാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. വളരെ സജീവമായി നൃത്തം ചെയ്യുന്ന താര കല്യാണിന്റെ വീഡിയോ കണ്ടതോടെ ആരാധകരും സന്തോഷത്തിലായി. കുട്ടികൾക്കൊക്കെ ഭയങ്കര സന്തോഷമായിരിക്കുന്നു അവരുടെ താര ടീച്ചർ തിരിച്ചു വന്നല്ലോ എന്നും ഇനി അധ്യാപികയായി എന്നും താര കല്യാൺ അവിടെ ഉണ്ടാകുമല്ലോ എന്നാണ് പ്രേക്ഷകർ തന്നെ ചോദിക്കുന്നത്. കുറച്ചു നാളുകൾക്ക് മുൻപ് താര കല്യാണിന് ഒരു സർജറി ചെയ്യേണ്ടി വന്നു.
ആ സർജറി ആരാധകരെ ഒരുപാട് വിഷമിപ്പിച്ചിരുന്നു. അതിൽ നിന്നെല്ലാം താര തിരിച്ചുവന്നിരിക്കുകയാണ് ഇപ്പോൾ. തൊണ്ടയ്ക്ക് ഒരു മേജർ സർജറിയാണ് താരക്ക് കഴിഞ്ഞത്. സർജറിയുടെ എല്ലാ വിശേഷങ്ങളും താര യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചിരുന്നു. ഹോസ്പിറ്റൽ വാർഡിലേക്ക് മാറ്റിയതിനുശേഷം മകൾ സൗഭാഗ്യ യൂട്യൂബ് ചാനലിൽ ഡേ ഇൻ മൈ ലൈഫ് എന്ന പ്രോഗ്രാമിലൂടെ എത്തിയിരുന്നു. വീഡിയോയിൽ സൗഭാഗ്യയുടെ വാക്കുകൾ ഇങ്ങനെ;
കഴിഞ്ഞ രണ്ട് പ്രാവശ്യം സർജറിക്ക് വേണ്ടി ആശുപത്രിയിലേക്ക് പോയത് ഞാനാണ്. പക്ഷേ അപ്പോൾ ഞാൻ ഒന്നും അറിഞ്ഞിരുന്നില്ല. എന്നാൽ അമ്മ ഇപ്പോൾ സർജറിക്കായി പോയപ്പോഴാണ് പുറത്തുനിൽക്കുന്നവരുടെ ടെൻഷൻ എത്രമാത്രം ആയിരിക്കുമെന്ന് എനിക്ക് മനസ്സിലാകുന്നത്. ഒരു കൈയിൽ കുഞ്ഞിനെയും പിടിച്ചുകൊണ്ട് അമ്മയുടെ സർജറിക്ക് വേണ്ടിയുള്ള കാര്യങ്ങളെല്ലാം ചെയ്യുക എന്നത് വലിയ ടാസ്ക് ആയിരുന്നു എന്ന് താരം തന്നെ വെളിപ്പെടുത്തി. അതിനെക്കാൾ അമ്മയെ കുറിച്ചുള്ള വേദനയായിരുന്നു കൂടുതൽ. വാർഡിലേക്ക് മാറ്റിയെങ്കിലും അമ്മയ്ക്ക് സംസാരിക്കാൻ ആയിട്ടില്ല എന്നും ഡോക്ടർമാർ നേഴ്സുമാരും വളരെയധികം കെയർ ചെയ്യുന്നുണ്ടെന്നും പറയുന്നു.
അമ്മയ്ക്ക് ഫിസിയോതെറാപ്പിയും ഉണ്ട്. മരുന്നിന്റെ സഡേഷൻ എല്ലാം മാറുന്നതിനാൽ വളരെയധികം വേദനയുള്ള ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത് എന്നും കൂട്ടിച്ചേർക്കുന്നു. ഭക്ഷണം കുഴലിലൂടെ കൊടുക്കേണ്ടി വരുമോ എന്നത് ഞങ്ങളുടെ വലിയ ടെൻഷനായിരുന്നു ഭാഗ്യവശാൽ അത് വന്നില്ല എന്നൊക്കെ സൗഭാഗ്യ ചാനലിലൂടെ വെളിപ്പെടുത്തിയിരുന്നു. ഇപ്പോൾ അതെല്ലാം മാറി പഴയ ജീവിതത്തിലേക്ക് വന്നിരിക്കുകയാണ് താര കല്യാൺ.