മലയാളികൾക്ക് ഏറെ സുപരിതയായ വ്യക്തിയാണ് ദിവ്യ ഉണ്ണി. മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ദിവ്യ ഉണ്ണി. ഏറെ നാളുകൾക്കു ശേഷം ഒരു വലിയ ഇടവേള എടുത്തിട്ടാണ് സീരിയലിലും സിനിമയിലും മിനി സ്ക്രീൻ രംഗത്തും സോഷ്യൽ മീഡിയയിലും ഒക്കെ തിരിച്ചുവന്നത്. അതുകൊണ്ടുതന്നെ ദിവ്യ ഉണ്ണിയോടുള്ള ഇഷ്ടം ഇപ്പോൾ ആരാധകർ ഏറെയും കാണിക്കാറുണ്ട്. ദിവ്യ ഉണ്ണിയുടെ സഹോദരിയും സിനിമയിൽ ഇതിനോടകം തന്നെ മുഖം കാണിച്ചു കഴിഞ്ഞിട്ടുണ്ട്. താരത്തിന്റെ വിശേഷങ്ങളൊക്കെ തന്നെയും സോഷ്യൽ മീഡിയയിൽ അതിവേഗം വൈറലാണ്. അഭിനയരംഗത്ത് നിന്നും വർഷങ്ങളായി വിട്ടുനിൽക്കുന്ന താരം സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ്.
കുടുംബ വിശേഷങ്ങളും കുട്ടികളുടെ ചിത്രങ്ങളും ഒക്കെ ആരാധകരുമായി പങ്കുവയ്ക്കാനുള്ള താരത്തിന്റെ നൃത്ത വീഡിയോകളും വലിയ രീതിയിൽ സോഷ്യൽ ഇടങ്ങളിൽ ശ്രദ്ധിക്കപ്പെടാറുണ്ട്. വിവാഹം കഴിഞ്ഞതോടെ കൂടി അഭിനയത്തിൽ നിന്ന് മാറിനിന്ന നടി ഇപ്പോൾ നൃത്ത വിദ്യാലയവും നടത്തിവരികയാണ്. ഇപ്പോൾ താരത്തിന്റെ വീട്ടിൽ സംഭവിച്ചിരിക്കുന്ന ഒരു വിഷമ വാർത്തയാണ് താരം പങ്കുവയ്ക്കുന്നത്. താരത്തിന്റെ അച്ഛൻറെ വിടവാങ്ങലിനെ കുറിച്ചാണ് താരം ഇപ്പോൾ പങ്കുവെച്ചുകൊണ്ട് എത്തുന്നത്. അമ്മയെയും അനുജത്തിയെയും ഒരുമിച്ച് ചേർത്ത് നിർത്തിയാണ് ഈ കുറിപ്പ് എഴുതുന്നത്.
അവരുടെയും കാര്യങ്ങൾ ആരാധകരോട് പങ്കുവെക്കുന്നുണ്ട്. വിവാഹശേഷം കുടുംബത്തോടൊപ്പം യുഎസിൽ താമസമാക്കിയിരിക്കുകയാണ് ദിവ്യ ഉണ്ണി. അഭിനയത്തിൽ നിന്ന് മാറിനിൽക്കുകയാണെങ്കിലും ഡാൻസ് സ്കൂൾ മായി തിരക്കിലാണ്. നിരവധി കുട്ടികളാണ് ദിവ്യയുടെ കീഴിൽ ഇപ്പോൾ നൃത്തം അഭ്യസിച്ചു വരുന്നത്. 2020 ജനുവരിയിൽ ദിവ്യയുടെ ജീവിതത്തിലേക്ക് ഒരു മാലാഖ കുഞ്ഞ് കൂടി എത്തിയിരുന്നു. ഇളയ മകൾ ഐശ്വര്യയുടെ ചിത്രങ്ങളും വിശേഷങ്ങളും കുട്ടികുറുമ്പുകളും ഒക്കെ ഇടയ്ക്ക് സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്യാറുണ്ട്. അതെല്ലാം ജനങ്ങൾ ഏറ്റെടുക്കാറുണ്ട്. ഇന്നത്തെ ദിവസം ഒരിക്കലും ദിവ്യയ്ക്ക് മറക്കാൻ കഴിയാത്ത ദിവസമാണ്. അച്ഛനെകുറിച്ച് പറയുകയാണ് വാതോരാതെ ദിവ്യ ഉണ്ണി.
“അച്ഛൻ പോയിട്ട് ഒരു വർഷം ആവുകയാണ്. പക്ഷേ അച്ഛൻറെ വിടവ് ഞാൻ ഇപ്പോഴും അനുഭവിക്കുന്നു. അച്ഛനായിരുന്നു എൻറെ പിആർഒ മാനേജർ ഒക്കെ എല്ലാം അച്ഛൻ തന്നെ. അന്നത്തെ എല്ലാവരുടെയും അവസ്ഥ അതായിരുന്നു. അച്ഛനും അമ്മയ്ക്കും ദീർഘവീക്ഷണത്തോടെയാണ് കാര്യങ്ങൾ തീരുമാനിച്ചിരുന്നത് നമ്മളൊക്കെ ആ ചിറകിന് കീഴെ പോയിരുന്നു അങ്ങോട്ട് നോക്ക് ഇങ്ങോട്ട് നോക്കൂ എന്ന് പറയുമ്പോൾ നോക്കുമെന്ന് മാത്രം.” തൻറെ നൃത്ത വിദ്യാലയത്തെ കുറിച്ചും നൃത്ത ജീവിതത്തെക്കുറിച്ചും ദിവ്യ ഉണ്ണി നേരത്തെ തന്നെ വാചാലയായിട്ടുണ്ട്. സ്കൂളിലെല്ലാം ഞാനാണ് നോക്കുന്നത് അവിടെ ഞാൻ തന്നെയാണല്ലോ മാനേജ് ചെയ്യുന്നത് മേക്കപ്പും ക്രിയേഷനുമൊക്കെ ഞാൻ തന്നെയാണ് ഒരു പരിപാടിക്കായി പോകാൻ വേണ്ടി ഇറങ്ങിയ ശേഷമാണ് പെട്രോൾ തീർന്നു എന്ന് സിഗ്നൽ വരുന്നത്.
അപ്പോൾ ഞാൻ പമ്പിലേക്ക് പോവുകയും വണ്ടിയിൽ നിന്നും ഇറങ്ങി പെട്രോൾ അടിക്കുകയും ചെയ്തു. ഭരതനാട്യത്തിനുള്ള ഫുൾ വേഷത്തിൽ ആണ് നിൽക്കുന്നത്. ഈ സമയത്ത് ഒരു വിദേശി അടുത്ത് വന്ന് നിങ്ങൾ എന്തെങ്കിലും പാർട്ടിക്ക് പോവുകയാണോ എന്ന് ചോദിച്ചു. അല്ല എന്ന് പറഞ്ഞപ്പോൾ ഈ വേഷമിട്ട് എന്തെങ്കിലും പാർട്ടിക്ക് പോകണ്ടേ എന്ന് ചോദിച്ചു. പാർട്ടിക്ക് പോവുകയല്ല ഞാൻ ഇത് ഡാൻസ് പെർഫോമൻസ് ഉണ്ടെന്ന് ഞാൻ അവരെ പറഞ്ഞു മനസ്സിലാക്കി. തുടങ്ങിയ നിരവധി രസകരമായ കഥകൾ താരം മുൻപ് പങ്കുവെച്ചിട്ടുണ്ട്.