മലയാളി പ്രേക്ഷകർക്ക് വളരെ അധികം സുപരിചിതയായ വ്യക്തിയാണ് നടി ലിൻറ്റു റോണി. സൗത്ത് ഇന്ത്യൻ സിനിമയിൽ അറിയപ്പെടുന്ന താരമായി ലിൻറ്റു ഇന്ന് മാറിക്കഴിഞ്ഞു. സിനിമയിലും സീരിയലിലും ഒരുപോലെ അഭിനയിക്കുകയും കഴിവു തെളിയിക്കുകയും ചെയ്യാൻ താരത്തിന് കഴിഞ്ഞു എന്ന് തന്നെയാണ് മലയാളികൾ തന്നെ പറയുന്ന കാര്യം. സോഷ്യൽ മീഡിയയിലൂടെ സജീവമായ താരം ഏറെ സഞ്ചരിച്ച് തന്നെയാണ് സീരിയലിലേക്കും സിനിമയിലേക്ക് എത്തിയത്. അതുകൊണ്ടുതന്നെ ലിൻറ്റുവിനെ കുറിച്ചുള്ള സ്നേഹവും ആരാധകർ പങ്കുവെക്കാറുണ്ട്.
താരം സോഷ്യൽ മീഡിയയിലും യൂട്യൂബിലും പങ്കുവെക്കുന്ന ഓരോ വിശേഷങ്ങളും ആരാധകർ ഏറ്റെടുക്കാറുണ്ട്. പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ സിനിമ പ്രേമികൾക്കിടയിൽ, സീരിയൽ ആരാധകർക്കിടയിൽ നിലനിൽക്കാൻ താരത്തിന് കഴിഞ്ഞത് തന്നെയാണ് താരത്തിന്റെ ഏറ്റവും വലിയ ഭാഗ്യം. തുടക്കം മുതൽ ഇതുവരെ മികച്ച അഭിനയ വൈഭവം തന്നെയാണ് താരം ആരാധകർക്കിടയിൽ പ്രകടിപ്പിച്ചിരിക്കുന്നത്. ലിന്റുവിൻറെ യൂട്യൂബ് ചാനലിൽ അത്രമാത്രം ആരാധകരും ഉണ്ട്. ഇപ്പോഴിതാ തൻറെ എട്ടാം വിവാഹ വാർഷികത്തെക്കുറിച്ച് പറഞ്ഞിരിക്കുകയാണ് താരം.
ആശംസകൾ അറിയിച്ച് സോഷ്യൽ മീഡിയയിൽ നിരവധി താരങ്ങളും ആരാധകരും ഒരുമിച്ച് എത്തി. ഭാര്യ എന്ന പരമ്പരയിലെ രഹന എന്ന കഥാപാത്രമായാണ് ലിൻറ്റു പ്രേക്ഷകർക്ക് മുന്നിൽ സുപരിചിതയായി മാറിയത്. അവിടെ എത്തുന്നതിനു മുൻപ് തന്നെ യൂട്യൂബ് ചാനലിലൂടെ ലിൻറ്റു റോണി എന്ന പേര് ആളുകളുടെ മനസ്സിലേക്ക് കയറിച്ചെന്നിരുന്നു. ഇപ്പോൾ തന്നെ എട്ടാം വിവാഹ വാർഷികത്തെ കുറിച്ച് താരം പറഞ്ഞ വാക്കുകൾ ഇങ്ങനെ. ഞാൻ ആഗ്രഹിക്കുന്നത് എല്ലാം എനിക്ക് ദൈവം തരാറുണ്ട്. ഏറ്റവും മികച്ചത് തന്നെ കിട്ടാറുണ്ട്. ഞാൻ ആഗ്രഹിച്ചതെല്ലാം ഇന്നല്ലെങ്കിൽ നാളെ എനിക്കത് കിട്ടിയിരിക്കും. ഇത്തവണത്തെ ആനിവേഴ്സറി ശരിക്കും സ്പെഷ്യൽ ആണ്.
ഞാൻ സ്വപ്നം കണ്ട ഒരു ആനിവേഴ്സറി ആയിരുന്നു. എല്ലാ പ്രാവശ്യവും ഭയങ്കര സർപ്രൈസ് ആണ് എനിക്ക് കിട്ടാറുള്ളത്. ഇപ്രാവശ്യത്തെ ആനിവേഴ്സറിക്ക് ഞാൻ ചില കാര്യങ്ങൾ ആഗ്രഹിച്ചിരുന്നു. അതിനുമപ്പുറത്തുള്ള കാര്യങ്ങളാണ് എനിക്ക് കിട്ടിയത്. എൻറെ ഫാമിലി യുകെയിൽ വന്ന് സെറ്റിൽ ആവണം എന്നത് എപ്പോഴും ആഗ്രഹിക്കുന്ന കാര്യമാണ്. ചെറിയ സെലിബ്രേഷൻ ആണെങ്കിലും എന്റെ ഫാമിലിയും അതിൻറെ ഭാഗമാവണം എന്നൊക്കെ ആഗ്രഹിക്കുന്ന ആളാണ് ഞാൻ. മുൻപ് ഞാൻ ആളുകൾക്ക് ഫുഡ് ഒക്കെ കൊടുക്കാറുണ്ടായിരുന്നു. കോവിഡ് വന്നതോടെ അത് നിർത്തി. ഇത്തവണ ഹസ്ബൻഡ് ഒരുപാട് പേർക്ക് ഫുഡ് ഓർഡർ ചെയ്തു.
ഇത്രയും അധികം ഫുഡ് എന്തിനാണെന്ന് ചോദിച്ചപ്പോൾ ഒരുപാട് പേര് വരുന്നുണ്ട് എന്ന് പറഞ്ഞു. അതേക്കുറിച്ച് എന്നോട് പറഞ്ഞിരുന്നില്ല. എൻറെ സ്റ്റുഡൻസിന് വേണ്ടിയും അദ്ദേഹം ഫുഡ് ഓർഡർ ചെയ്തിരുന്നു. ജോലി തിരക്ക് കാരണം എനിക്കിപ്പോൾ അവർക്ക് വേണ്ടി കുക്ക് ചെയ്യാൻ സമയം കിട്ടുന്നുണ്ടായിരുന്നില്ല. എൻറെ മനസ്സ് മനസ്സിലാക്കി അദ്ദേഹം അവർക്ക് ഫുഡ് എത്തിച്ചിരുന്നു. നാട്ടിലെ രുചിയുള്ള ബിരിയാണി ആയിരുന്നു കഴിച്ചത്. അത് കണ്ടപ്പോൾ തന്നെ ഞാൻ ഫ്ലാറ്റായി. ഇങ്ങനെയുള്ള സന്തോഷം നിങ്ങളുമായി പങ്കിടാൻ എനിക്കിഷ്ടമാണ്. ദൈവം നേരിട്ട് വന്ന് അനുഗ്രഹിച്ചതുപോലെ എനിക്ക് തോന്നിയെന്ന് താരം കൂട്ടിച്ചേർക്കുന്നുണ്ട്. ഇനിയും ഒരു സന്തോഷം വരാനുണ്ട്. ചിലർക്ക് അത് അറിയാമെന്നും മനോഹരമായ എപ്പിസോഡിൽ അതേക്കുറിച്ച് പറയാമെന്നും ലിൻ്റുവിന്റെ വാക്കുകൾ പറയുന്നു.