സിനിമയുടെ യാതൊരു പാരമ്പര്യവും ഇല്ലാതെ വന്ന മലയാള സിനിമയിൽ തന്റേതായി സ്ഥാനം കണ്ടെത്തിയ നടനാണ് ആസിഫ് അലി. ഒരു പിടി നല്ല ചിത്രങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റാൻ താരത്തിന് കഴിഞ്ഞു. തുടക്കകാലത്ത് ഒരുപാട് വിമർശനങ്ങൾ കേട്ടിട്ടുണ്ടെങ്കിലും പിന്നീട് വിമർശിച്ചവരെ എല്ലാം തന്നെ ആരാധകർ ആക്കി മാറ്റാൻ താരത്തിന് കഴിഞ്ഞു. എന്നും ആരാധകരെ ചേർത്ത് നിർത്തുന്ന ആസിഫ് സീരിയലിൽ ഒരു വേഷം ചെയ്യുകയാണ്. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന ഏറ്റവും പുതിയ പരമ്പര ഗീതാഗോവിന്ദത്തിലാണ് ആസിഫ് അലി എത്തുന്നത്.
താരവും ഗീതാഗോവിന്ദത്തിൽ എത്തുന്നു എന്ന വാർത്ത പ്രേക്ഷകരിൽ ആകാംക്ഷ നിറച്ചിരിക്കുകയാണ്. സിനിമ നടൻ ആസിഫ് അലിയായി തന്നെയാണ് ഒരു ഗസ്റ്റ് റോളിലേക്ക് നടൻ എത്തുന്നത്. പരമ്പരയിലെ നായകന്റെ അനുജത്തിയുടെ പിറന്നാളിനോട് അനുബന്ധിച്ചാണ് ആസിഫ് അലി എത്തുന്നത്. ഇതാദ്യമായിട്ടല്ല ബിഗ് സ്ക്രീൻ താരങ്ങൾ സീരിയലുകളിൽ അതിഥിയായി എത്തുന്നത്. നേരത്തെ ഏഷ്യാനെറ്റ് തന്നെ സംപ്രേഷണം ചെയ്യുന്ന കുടുംബവിളക്ക് എന്ന സീരിയലിൽ അജു വർഗീസ് അതിഥിയായി എത്തിയിരുന്നു. ശ്വേതാ മേനോൻ അടക്കമുള്ള പല പ്രമുഖ നടിമാരും സീരിയലുകളിൽ അതിഥി വേഷം ചെയ്തിട്ടുണ്ട്.
സാജൻ സൂര്യ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സീരിയലാണ് ഗീതാഗോവിന്ദം. ബിഗ് സ്ക്രീൻ താരം ആസിഫ് അലി സീരിയലിലെത്തുന്നത് കാണാൻ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. ആസിഫ് അതിഥിയായി എത്തുന്ന പ്രമോ വീഡിയോയ്ക്ക് മികച്ച അഭിപ്രായങ്ങൾ ആണ് ലഭിക്കുന്നത്. ആസിഫ് എത്തുന്ന ഈ എപ്പിസോഡ് തീർച്ചയായും കാണും എന്നാണ് ആരാധകർ ഉറപ്പു നൽകുന്നത്. എന്തായാലും പ്രേക്ഷകരും ത്രില്ലിലാണ്. സീരിയലിന്റെ ആദ്യ പ്രമോഷൻ വീഡിയോ ആണ് ഇത്. സാജൻ സൂര്യയും ആസിഫ് അലി എത്തുന്ന പ്രമോ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്.
ആരാധകർ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ്. ആസിഫിനെ കാണാൻ കട്ട വെയ്റ്റിംഗ് ആണെന്ന് ആരാധകർ കമൻറ് ചെയ്യുന്നുണ്ട്. നിരവധി സീരിയലുകളിൽ അഭിനയിച്ച പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത സാജൻ സൂര്യ ആണ് സീരിയലിലെ നായകൻ. 46 വയസ്സുകാരനായ കോടീശ്വരനായ കഥാപാത്രമായി ആണ് താരം സീരിയലിൽ പ്രത്യക്ഷപ്പെടുന്നത്. അതേസമയം സീരിയൽ നായികയായി എത്തുന്നത് സീരിയൽ നടനായ നൂബിൻ ജോണിയുടെ ഭാര്യ ബിന്നി ആണ്.