മലയാളികളുടെ ഇഷ്ട താരപുത്രിയാണ് കല്യാണി. കല്യാണിയുടെ വിശേഷങ്ങൾ എല്ലാം അതിവേഗം സോഷ്യൽ മീഡിയയിൽ വൈറലാകുന്നതിന് ഒരു പ്രത്യേകതയുണ്ട്. അധികം സിനിമകളിൽ ഒന്നുമല്ല കല്യാണി തന്റേതായ സ്ഥാനം വഹിക്കാൻ താരത്തിന് ഏതാനും ചില ചിത്രങ്ങൾ മാത്രം മതിയായിരുന്നു. മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയത് നിരവധി ചിത്രങ്ങൾ ഒന്നും അഭിനയിച്ചിട്ടില്ല എന്ന് ആരാധകർ തന്നെ പറയുന്നു. അതാണ് കല്യാണിയോടുള്ള ആരാധകരുടെ ഇഷ്ടവും പ്രകടിപ്പിക്കാനുള്ളത്. ഇപ്പോൾ കല്യാണിയുടെ ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.
കല്യാണിയും പ്രണവും ഇപ്പോൾ ഒരുമിച്ച് സിംഗപ്പൂരിൽ ഉണ്ട് എന്നുള്ള വിശേഷമാണ് സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത്. കുട്ടി ഉടുപ്പിൽ തിളങ്ങി നിൽക്കുന്ന കല്യാണിയുടെ ചിത്രം താരം തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയായിരുന്നു. ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്ന ഈ ചിത്രം ആരാധകരും ഏറ്റെടുത്തിരിക്കുന്നു. കല്യാണിയും പ്രണവും ഒരുമിച്ച് നിൽക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. രണ്ടുപേരും കെട്ടിപ്പിടിച്ച് നിൽക്കുന്ന ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. ആരാധകർ എല്ലാവരും ഇതിനോടകം തന്നെ കല്യാണിയുടെ പുതിയ വിശേഷവും സിംഗപ്പൂരിൽ കറങ്ങാൻ പോയ കാര്യങ്ങളും ഒക്കെ ചോദിച്ചറിയുകയാണ്.
എല്ലാവരും വളരെയധികം സ്നേഹമാണ് ഈ പോസ്റ്റിനു താഴെ കമൻറ് ബോക്സിൽ നിരത്തുന്നത്. കല്യാണിയും പ്രണവും എന്നെങ്കിലും ഒന്നിച്ചില്ലെന്നാണ് ഭൂരിഭാഗം മലയാളികളും ആഗ്രഹിക്കുന്നത്. ലാലേട്ടൻ ലിസി കൂട്ടുകെട്ടിൽ പിറന്ന ഒരുപാട് നല്ല ചിത്രങ്ങൾ മലയാളികളുടെ മനസ്സിലുണ്ട്. അതുകൊണ്ടുതന്നെ ആ ഒരു താര ജോഡി ഇവരിലൂടെ നമുക്ക് കാണാൻ സാധിക്കുമെന്ന് മലയാളികൾ തന്നെ പ്രതീക്ഷിച്ചു. മലയാളികൾ പ്രണവ് കല്യാണി എന്നീ രണ്ടുപേരെ ഏറ്റെടുക്കാനുള്ള പ്രധാന കാരണം വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഹൃദയം എന്ന ചിത്രം തന്നെയാണ്.
ഈ ചിത്രം വലിയൊരു ഹിറ്റായിരുന്നു തീയറ്ററിൽ ഉണ്ടാക്കിയത്.അതുകൊണ്ടുതന്നെ ഈ ചിത്രത്തിന് പിന്നാലെ ഇവർ യഥാർത്ഥ ജീവിതത്തിൽ കൂടി ഒന്നിച്ചെങ്കിൽ എന്നാണ് മലയാളികൾ ശരിക്കും ആഗ്രഹിച്ചുപോകുന്നു എന്നാണ് അവർ തന്നെ കമന്റ് ചെയ്യുന്നത്. ടോവിനോ നായകനായി എത്തിയ കല്ലുമാല എന്ന ചിത്രമാണ് കല്യാണിയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം. ഓഗസ്റ്റ് 12 ആയിരുന്നു ഈ ചിത്രം റിലീസ് ആയത്. ഇപ്പോൾ കല്യാണിയുടെ പുത്തൻ ചിത്രങ്ങൾക്കായി ആരാധകർ കാത്തിരിക്കുകയാണ്.
എന്നിരുന്നാലും ഹൃദയത്തിലൂടെ തന്നെയാണ് മലയാളികൾ കല്യാണി പ്രിയദർശൻ എന്ന താരപുത്രിയെ ഇരുകൈയും നീട്ടി സ്വീകരിച്ചത്. മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലും ഹൃദയത്തിലുമാണ് ഇവർ രണ്ടുപേരും പ്രണയിതാക്കളായി അഭിനയിച്ചത്. അതുകൊണ്ടുതന്നെ മലയാളികൾ ഇവർ രണ്ടുപേരെയും ഒരുമിച്ച് കാണുന്ന വേളകൾ ഒന്നും തന്നെ മാറ്റി വയ്ക്കാറില്ല.