വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഒരുപിടി കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മുൻനിര നായക നടന്മാരുടെ നിരയിലേക്ക് എത്തിച്ചേർന്ന താരമാണ് ആസിഫ് അലി.അടുത്തകാലങ്ങളിലായി ഒരു പിടി മികച്ച അഭിനയ സാധ്യതയുള്ള കഥാപാത്രങ്ങളും ചിത്രങ്ങളും ആസിഫ് അലിയെ തേടി എത്തിയിരുന്നു.ഇപ്പോഴിതാ താരത്തെക്കുറിച്ചുള്ള ഒരു സിനിമ വാർത്തയിൽ നിന്ന് ഉപരി ഒരു സീരിയൽ വാർത്തയാണ് പുറത്തുവരുന്നത്.ആസിഫ് അലി ഒരു അതിഥി വേഷത്തിൽ എത്തുന്ന സീരിയൽ പ്രമോയാണ് ഇപ്പോൾ സീരിയലിന്റെ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.
നിരവധി സീരിയലുകളും അവയ്ക്ക് പ്രത്യേകം ആരാധകരും ഉള്ള മലയാള ടെലിവിഷൻ രംഗത്ത് ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന ‘ഗീതാഗോവിന്ദം’ എന്ന സീരിയലിലാണ് ആസിഫ് അലി അതിഥി വേഷത്തിൽ എത്തുന്നത്. സീരിയലിലെ നായകൻറെ അനുജത്തിയുടെ പിറന്നാൾ ആഘോഷത്തിലേക്ക് ആസിഫ് അലി എത്തുന്നതും സംസാരിക്കുന്നതുമായ രംഗങ്ങളാണ് പ്രമോയിൽ കാണാനാകുന്നത്.മലയാള സിനിമയിലെ ഈ ജനപ്രിയ താരം ടെലിവിഷൻ സ്ക്രീനിലേക്ക് എത്തുന്നത് കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ.സിനിമാതാരം സന്തോഷ് കീഴാറ്റൂരും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ബിസിനസ്സ് പ്രമുഖനും നാല്പത്തിയാറുകാരനും അവിവിവാഹിതനുമായ ഗോവിന്ദ് മാധവിന്റെയും ഇരുപത്തിമൂന്നുകാരിയായ ഗീതാഞ്ജലിയുടെയും കഥയാണ് ഗീതാഗോവിന്ദം പറയുന്നത്.കഠിനാധ്വാനംകൊണ്ട് ഒരു വലിയ ബിസിനസ് സാമ്പ്രാജ്യം കെട്ടിപ്പടുത്ത,അനിയത്തിയെ ജീവനുതുല്യം സ്നേഹിക്കുന്ന ഗോവിന്ദിനെയും, എല്ലാവര്ക്കും നന്മമാത്രം ആഗ്രഹിക്കുന്ന ഗീതാഞ്ജലിയെയും,പണമാണ് ജീവിതം എന്ന് വിശ്വസിക്കുന്ന ഭദ്രനെയും കുടുംബത്തിന്റെ യശസിനും പ്രതാപത്തിനും സമ്പത്തിനും വേണ്ടി എന്തും ചെയ്യാൻ തയ്യാറാകുന്ന രാധികയെയും ഒക്കെ നമുക്ക് ഗീതാഗോവിന്ദത്തിൽ കാണാനാകും.
സാജൻ സൂര്യ,സന്തോഷ് കിഴാറ്റൂർ,സന്തോഷ് കുറുപ്പ്,ബിന്നി,രേവതി,ശ്വേത,അമൃത,ഉമാ നായർ എന്നിവരാണ് സീരിയലിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.പല ചിത്രങ്ങളിലും വലുതും ചെറുതുമായ വേഷങ്ങളില്‍ തിളങ്ങിയ സന്തോഷ് കീഴാറ്റൂര്‍ ഗീതാഗോവിന്ദം സീരിയലിൽ നായകൻറെ പിതാവായി എത്തിയിരുന്നു.നാടക വേദിയില്‍ നിന്നും പ്രഫഷണല്‍ നാടകങ്ങളിലൂടെയും, സീരിയലുകളിലൂടെയും വന്ന് സിനിമ രംഗത്ത് മികച്ച വേഷങ്ങൾ അവതരിപ്പിക്കുന്ന ഇദ്ദേഹം നിരവധി കാലങ്ങൾക്ക് ശേഷമാണ് ടെലിവിഷൻ സീരിയലിൽ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.