മലയാളികൾ ഒരിക്കലും മറക്കാത്ത സിനിമയാണ് ലാലേട്ടൻ സിനിമയായ നരസിംഹം. നരസിംഹത്തെക്കുറിച്ച് ഇപ്പോഴും മലയാളികൾക്ക് 100 നാക്ക് തന്നെയാണ്. മലയാളികൾക്ക് ഒരു ഹിറ്റ് സമ്മാനിച്ച ചിത്രം എന്ന് തന്നെ അതിനെ വിശേഷിപ്പിക്കാം. അതുകൊണ്ടുതന്നെ നരസിംഹം ഇന്നും മലയാളികൾക്ക് പ്രിയങ്കരമാണ്. നരസിംഹത്തിലൂടെ തന്നെ മലയാളികൾ ഏറ്റെടുത്ത ഒരു നടിയാണ് നടി ഐശ്വര്യ. ഐശ്വര്യയുടെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ അന്നുമുതൽ വൈറൽ ആകാറുണ്ടായിരുന്നു. ഇപ്പോൾ വീണ്ടും താരത്തിനെ കുറിച്ചുള്ള വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ ആരാധകരുടെ ശ്രദ്ധ പിടിച്ചു.
സിനിമയിലേക്ക് വന്നില്ലായിരുന്നുവെങ്കിൽ താരം വേറെ എവിടെയെങ്കിലും നല്ല ജോലിയിൽ ജീവിച്ചേനെ എന്നുള്ള കാര്യം താരം തന്നെ വെളിപ്പെടുത്തുന്നതാണ് സോഷ്യൽ മീഡിയയിൽ ഇടം പിടിക്കുന്നത്. ഇപ്പോൾ തൻറെ ജീവിതം കീഴ് മേൽ മാറ്റിമറിച്ച സംഭവത്തെക്കുറിച്ച് ജീവിതം തനിക്ക് പഠിപ്പിച്ചുതന്ന പാഠത്തെ കുറിച്ചാണ് വ്യക്തമാക്കുന്നത്. വീട്ടിൽ നിന്നും ഇറങ്ങിയതാണ് എൻറെ ജീവിതത്തെ ആകെ മാറ്റിമറിച്ചതെന്നും മുത്തശ്ശിയും കയ്യിലെടുത്ത് ഞാൻ വീട്ടിൽ നിന്ന് ഇറങ്ങി ഐശ്വര്യ വ്യക്തമാക്കുന്നതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്ന വാർത്ത.
ചിലപ്പോൾ ഞാൻ ആ സംഭവത്തിൽ ഇടപെട്ടില്ലായിരുന്നുവെങ്കിൽ ഞാനൊന്ന് സിനിമയിൽ പോലും വരില്ലായിരുന്നു. വീട്ടിൽ നിന്നും ഇറങ്ങിയത് എൻറെ ജീവിതം മാറ്റി. അങ്ങനെ സംഭവിച്ചത് കൊണ്ടാണ് ഞാൻ സിനിമയിൽ എത്തിയത്. ഇല്ലായിരുന്നെങ്കിൽ എന്റെ ജീവിതം ഇങ്ങനെ ആകില്ലായിരുന്നു. ഞാൻ സന്തോഷത്തോടെ ജീവിക്കുമായിരുന്നു. അമ്മ എന്നെ സിനിമയിൽ കൊണ്ടുവരുന്നതിന് എതിരായിരുന്നു. സിനിമയിൽ അവസരം കിട്ടിയപ്പോൾ വീട്ടിൽ എതിർപ്പായിരുന്നു അങ്ങനെയാണ് ഞാനും പാട്ടിയും വീട്ടിൽ നിന്ന് ഇറങ്ങുന്നത്.
ഏപ്രിൽ 17 1990 നടന്ന സംഭവത്തിൽ ആണ് എല്ലാം നടന്നത്. അല്ലായിരുന്നെങ്കിൽ ഞാൻ നേരത്തെ പ്ലാൻ ചെയ്തതുപോലെ യുഎസിൽ പോവുകയും ഫാമിലിയായി സെറ്റിൽ ആവുകയും ചെയ്യുമായിരുന്നു. അന്ന് നടന്ന സംഭവത്തിൽ എനിക്ക് മുത്തശ്ശിയെ നോക്കേണ്ടി വന്നു. മുത്തശ്ശിയെ ഒറ്റയ്ക്ക് ആക്കി എനിക്ക് യുഎസിൽ പോകാൻ കഴിയില്ലായിരുന്നു. സിനിമയിൽ താല്പര്യമില്ലായിരുന്നു എന്നും വക്കീൽ ആകാൻ ആയിരുന്നു താല്പര്യമെന്നും ഐശ്വര്യ നേരത്തെ വെളിപ്പെടുത്തിയിട്ടുണ്ട്.