മലയാളത്തിലെ യുവ നായികമാർ ശ്രദ്ധേയമായ താരമാണ് നടി ആഹാന കൃഷ്ണകുമാർ. അച്ഛൻ കൃഷ്ണകുമാറിന്റെ പാത പിന്തുടർന്നാണ് അഹാന സിനിമയിൽ എത്തുന്നത്. എങ്കിലും ഇതുവരെ വളരെ കുറച്ച് സിനിമകളെ ആഹാനയുടെതായി വന്നിട്ടുള്ളൂ. എന്നാൽ ചെയ്ത് സിനിമകളിലൂടെ ഒക്കെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുക്കാൻ അഹാനയ്ക്ക് കഴിഞ്ഞിട്ടുണ്ട്. സോഷ്യൽ മീഡിയയിലും താരങ്ങളാണ് ആഹാനയും കുടുംബവും. അമ്മ സിന്ധു കൃഷ്ണ മുതൽ ഏറ്റവും ഇളയ സഹോദരി ഹൻസിക വരെ യൂട്യൂബ് വീഡിയോകളും ആയി സജീവമാണ്. അതുകൊണ്ടുതന്നെ ഇവരുടെ ഓരോ വിശേഷങ്ങളും പ്രേക്ഷകർ അറിയാറുണ്ട്. കൃഷ്ണകുമാറിൻ്റെ മക്കളില് ഏറ്റവും മൂത്ത ആളാണ് അഹാന.
ഇപ്പോഴിതാ പെൺകുട്ടി ആയതുകൊണ്ട് അത് ചെയ്യണം ഇത് ചെയ്യരുതെന്നും പറഞ്ഞതെല്ലാം ഞങ്ങളെ വളർത്തിയത് എന്ന് പറയുകയാണ് അഹാന. പെൺകുട്ടികൾ ആയതുകൊണ്ട് കല്യാണം കഴിച്ച് വിടേണ്ടത് ഉത്തരവാദിത്വമാണെന്ന് രീതിയിൽ ഒന്നും അച്ഛനും അമ്മയും ചിന്തിക്കില്ലെന്ന് അഹാന പറഞ്ഞു. പുതിയ ചിത്രമായ അടിയുടെ പ്രമോഷന് ഭാഗമായി നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അഹാന. ഞങ്ങൾക്ക് ഓരോരുത്തർക്കും നല്ല കോൺഫിഡൻസ് ഉണ്ട്. പെൺകുട്ടികൾ ആയതുകൊണ്ട് തന്നെ ഇത് ചെയ്യണം അത് ചെയ്യരുതെന്നും ഞങ്ങളോട് പറഞ്ഞിട്ടില്ല. അതിനാൽ എന്നെക്കൊണ്ട് എല്ലാം ചെയ്യാൻ പറ്റും എന്നാണ് ഞാൻ വിശ്വസിക്കുന്നത്. അതല്ലാതെ ഒരു ചിന്ത എനിക്കില്ല. എന്റെ അനിയത്തിമാർക്കും അങ്ങനെയാണ്.
എൻറെ അച്ഛനും അമ്മയും ഞങ്ങളെ അങ്ങനെയാണ് വളർത്തിയത് എന്നും അഹാന പറഞ്ഞു. എനിക്ക് 27 വയസ്സായി എൻറെ അച്ഛനും അമ്മയും ഇതുവരെ നീ എപ്പോഴാണ് കല്യാണം കഴിക്കുക എന്ന് ചോദിച്ചിട്ടില്ല. അങ്ങനെയൊന്നും എന്നോട് ഇതുവരെ ചോദിച്ചിട്ടില്ലെന്നും ഇനി ഈ ജന്മത്തിൽ അങ്ങനെ എന്നോട് ചോദിക്കും എന്നും ഞാൻ കരുതുന്നില്ല. പിള്ളേരെ കല്യാണം കഴിച്ചു വിടുക എന്നത് ജീവിതത്തിൽ ഉത്തരവാദിത്തം ആയിട്ടോ ടാസ്ക് ആയിട്ട് അവർ കരുതിയിട്ടില്ല. ജീവിതകാലം മുഴുവൻ വീട്ടിൽ തന്നെ നിൽക്കാനാണ് ആഗ്രഹമെങ്കിൽ എനിക്ക് അതിന് കഴിയും. ഒരിക്കലും പോയി വിവാഹം കഴിക്കൂ എന്നവർ പറയില്ല. ആ കാര്യം മാത്രമല്ല അത്തരത്തിലുള്ള ഒന്നും അവർ ആവശ്യപ്പെട്ടില്ല.
പെൺമക്കൾ ആയതുകൊണ്ട് അച്ഛനും അമ്മയും കേൾക്കേണ്ടി വന്നിട്ടുള്ള ചോദ്യങ്ങളെക്കുറിച്ച് അഹാന പറഞ്ഞു. ഹന്സു ജനിച്ച സമയത്ത് എവിടെയെങ്കിലും പോകുമ്പോൾ നാല് പെൺകുട്ടികൾ ആണല്ലേ എന്ന് ചോദിക്കും. അച്ഛൻ അതെ എന്ന് പറയും. ജോലിയൊക്കെ ഇച്ചിരി കുറവാണ് അല്ലേ എന്ന് അവർ ചോദിക്കുമ്പോൾ അച്ഛൻ അതെ എന്ന് മറുപടി നൽകും. അവർക്കിനി എന്ത് ചോദിക്കണം എന്ന് അറിയാത്ത അവസ്ഥയാകും. പെൺകുട്ടികളെ കല്യാണം കഴിപ്പിക്കേണ്ടെ, അവർക്ക് സ്ത്രീധനം കൊടുക്കണ്ടേ, അതുണ്ടാക്കേണ്ട എന്ന തരത്തിലുള്ള ഓരോ ചോദ്യങ്ങൾ ആണെന്നും പറഞ്ഞു.
2014 പ്രദർശനത്തിന് എത്തിയ ഞാൻ സ്റ്റീവ് ലോപ്പസ് ചിത്രത്തിലാണ് അഹാന ആദ്യമായി അഭിനയിച്ചത്. രാജീവ് രവി ആയിരുന്നു ചിത്രത്തിൻറെ സംവിധായകൻ. 2017 ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന ചിത്രത്തിൽ. നിവിൻ പോളിയായിരുന്നു ചിത്രത്തിലെ നായകൻ. തുടർന്ന് നിരവധി ചിത്രങ്ങളിൽ അഹാന അഭിനയിച്ചു.