ധ്യാനിന്റെ സിനിമകളേക്കാൾ രസമാണ് അദ്ദേഹത്തിൻറെ ആഭിമുഖങ്ങൾ എന്നാണ് പൊതുവേ സിനിമ പ്രേമികളെല്ലാം പറയാറുള്ളത്. അതുകൊണ്ടുതന്നെ താരത്തിന്റെ സിനിമ കാണാൻ തിയേറ്ററിൽ ഇല്ലാത്ത തള്ളിക്കയറ്റമാണ് അദ്ദേഹത്തിൻറെ അഭിമുഖങ്ങൾ യൂട്യൂബിൽ റിലീസ് ആകുമ്പോൾ കാണാറുള്ളത്. ധ്യാൻ ആണോ അതിഥി സുവർഷോട്ട് ഹിറ്റായിരിക്കും ആഭിമുഖം എന്നാണ് ആരാധകർ പറയാറുള്ളത്. ധ്യാൻ കഥ പറയുമ്പോൾ ആരും അതിൽ അലിഞ്ഞു ചേർന്നു പോകുമെന്നും അതുതന്നെയാണ് അവൻ കഥ പറയാൻ പോകുമ്പോഴുള്ള ഏറ്റവും വലിയ കാര്യം എന്നുമാണ് ചേട്ടൻ വിനീത് താരത്തെക്കുറിച്ച് പറയാറുള്ളത്.
അടിപ്പിച്ച് അടുപ്പിച്ച് തിരക്കഥ പോലും ശ്രദ്ധിക്കാതെ ധ്യാൻ സിനിമകൾ ചെയ്യുന്നതിനോട് ആരാധകർക്ക് ചെറിയ അമർഷവും ഉണ്ട്. താനൊരു സമയത്ത് ഏറ്റെടുത്തു പോയ സിനിമകൾ ആണിതെന്നും ഇവയെല്ലാം തീർന്നു കഴിയുമ്പോൾ നല്ല സിനിമകളും കഥാപാത്രങ്ങളുമായി വരുമെന്നും ധ്യാൻ തന്നെ ആരാധകർക്ക് ഉറപ്പു നൽകിയിട്ടുണ്ട്. ധ്യാൻ ചെറുപ്പം മുതൽ ഇൻറർവ്യൂ കിംഗ് ആണെന്ന് അടിവരയിട്ട് തെളിയിക്കുന്ന തരത്തിൽ ആയിരുന്നു കുറച്ചു മാസം മുമ്പ് കൈരളി റിലീസ് ചെയ്ത ശ്രീനിവാസൻ്റെയും കുടുംബത്തിന്റെയും വളരെ വർഷങ്ങൾ പഴക്കമുള്ള ഇൻറർവ്യൂ. ഇന്നുള്ളത് പോലെ തന്നെ സത്യസന്ധതയോടെ സംസാരിക്കുന്ന ധ്യാൻ ആയിരുന്നു വർഷങ്ങൾ പഴക്കമുള്ള അഭിമുഖത്തിലും ഉണ്ടായിരുന്നത്. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ ധ്യാൻ ചെയ്യുന്ന സിനിമകളെ കുറിച്ച് താരം പറഞ്ഞ വാക്കുകൾ ആണ് വൈറൽ ആകുന്നത്.
വിഷുക്കൈനീട്ടം വാങ്ങാൻ നടി നവ്യ നായര് വന്നാൽ എന്തു കൊടുക്കും എന്നാണ് അവതാരക ധ്യാനിനോട് ചോദിച്ചത്. ഒരു ഫൺ ടാസ്ക്കിന്റെ ഭാഗമായിരുന്നു ചോദ്യം. വർഷങ്ങൾ പഴക്കമുള്ള അഭിമുഖത്തിൽ തനിക്ക് പ്രിയപ്പെട്ട നടി നവ്യ നായരാണെന്നും അവരോട് ഒരുപാട് ഇഷ്ടമുണ്ടായിരുന്നു എന്നും എന്നാൽ വെള്ളിത്തിര സിനിമയിൽ പൃഥ്വിരാജിനൊപ്പം ഉള്ള പാട്ട് സീൻ കണ്ടപ്പോൾ ഇഷ്ടം പോയി എന്നുമാണ് ധ്യാൻ പറഞ്ഞത്. അതിനുശേഷം ധ്യാൻ ഏത് അഭിമുഖത്തിന് പോയാലും നവ്യയുമായി ബന്ധപ്പെട്ട കുസൃതി ചോദ്യങ്ങൾ നേരിടേണ്ടി വരാറുണ്ട്. ഇത്രയും നേരം ആണുങ്ങൾക്കല്ലേ വിഷുക്കൈനീട്ടം കൊടുത്തു കൊണ്ടിരുന്നത് പെട്ടെന്ന് ചോദിച്ച എവിടുന്നാണ് നവ്യ കേറി വന്നത് എന്നായിരുന്നു ധ്യാൻ ചോദ്യത്തിന് മറുപടിയായി ആദ്യം പറഞ്ഞത്.
ശേഷം രസകരമായി എന്തെങ്കിലും പറയൂ എന്ന് ആവശ്യപ്പെട്ടപ്പോൾ കുറച്ചു ഗോൾഡ് കോയിൻ കൊടുക്കും എന്നാണ് ധ്യാൻ പറയുന്നത്. എത്രയെണ്ണം കൊടുക്കും എന്ന് ചോദിച്ചപ്പോൾ നവ്യ ചോദിക്കുന്ന അത്രയും കൊടുക്കുമെന്നാണ് ധ്യാൻ പറയുന്നത്. അതിനുള്ള കാരണം ധ്യാൻ പറഞ്ഞു. തന്റെ മനസ്സിൽ അത്രയും സ്വർണ്ണലിപികളിൽ എഴുതപ്പെട്ട പേരാണ് നവ്യ എന്ന് ധ്യാൻ തമാശ കലർത്തി പറഞ്ഞു. ശേഷം നടൻ ഷൈൻ ടോം ചാക്കോയ്ക്ക് എന്ത് കൊടുക്കും എന്ന് ചോദിച്ചപ്പോൾ ഷൈന് ആണേൽ സാധനം എത്തിച്ചു കൊടുത്താൽ മതിയെന്നാണ് ധ്യാൻ പറയുന്നത്. മാത്രമല്ല കുറച്ചുദിവസം ഒരുമിച്ച് ദുബായിൽ ഷൈൻ ഒപ്പം ചിലവഴിച്ചതിനെ കുറിച്ചും ധ്യാൻ വെളിപ്പെടുത്തി. താൻ എന്തുകൊണ്ടാണ് നിരന്തരമായി സിനിമകൾ ചെയ്യുന്നതെന്നും ആഭിമുഖത്തിനിടെ ധ്യാൻ പറഞ്ഞു.
അടുത്തിടെ ഞാനും കുടുംബവും ഇറ്റലിയിൽ അവധി ആഘോഷിക്കാൻ പോയിരുന്നു. ഏതെങ്കിലും ഒരു മലയാളി വന്നു സംസാരിക്കും. അത്തരത്തിൽ അവിടെവച്ച് ഒരാൾ എന്നോട് പറഞ്ഞു അദ്ദേഹം എന്റെ ഫാൻ ആണെന്ന്. ഞാൻ ഞെട്ടി, അപ്പോൾ അദ്ദേഹം വ്യക്തമാക്കി പറഞ്ഞു ഇൻറർവ്യൂ കണ്ട് ഫാൻ ആയതാണെന്ന്. എൻറെ അഭിമുഖങ്ങൾ കാണുമ്പോൾ സന്തോഷം തോന്നാറുണ്ട് എന്നും അദ്ദേഹം പറഞ്ഞു. ഞാൻ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന ഒരു കാര്യമാണ് നല്ല മനുഷ്യൻ എന്ന രീതിയിൽ ആളുകൾ എന്നെ ഇഷ്ടപ്പെടണം എന്നത്. ആ ഇഷ്ടം ഇപ്പോൾ എനിക്ക് ആവശ്യത്തിലധികം കിട്ടുന്നുണ്ട് എന്നെ ഇങ്ങനെ ഇഷ്ടപ്പെടരുത് എന്നാണ് എനിക്ക് പറയാനുള്ളത്. ഇപ്പോഴുള്ള എൻറെ സമയം നിങ്ങൾ ക്ഷമിക്കണം കുറച്ചു കൂറപ്പടം ചെയ്തു ഞാൻ ജീവിച്ചോട്ടെ കുറച്ച് കാലം കഴിയുമ്പോൾ ഇതൊക്കെ ഞാൻ നിർത്തിക്കോളാം. ഞാൻ നന്നായിക്കോളാം എന്നും ധ്യാൻ പറയുന്നു.