റിയാലിറ്റി ഷോയിലൂടെയായി തുടക്കം കുറിച്ച് താരങ്ങളായി മാറിയവർ ഏറെയാണ്. മഞ്ച് സ്റ്റാർ സിംഗറിലൂടെയാണ് ആതിര മുരളി ശ്രദ്ധിക്കപ്പെട്ടത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ കുരുന്ന ഗായികയ്ക്ക് നിരവധി അവസരങ്ങൾ ആയിരുന്നു ലഭിച്ചത്. ഷോയ്ക്ക് ശേഷമായിരുന്നു സിനിമയിലും ആതിര പാടിയിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ ആതിര പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. കേരള യൂണിവേഴ്സിറ്റി എം എ മ്യൂസിക്കൽ ഒന്നാം റാങ്ക് നേടിയ സന്തോഷം പങ്കിട്ടിരിക്കുകയാണ് ആതിര.
ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് താരം ഈ സന്തോഷവാർത്ത അറിയിച്ചത്. 1800 ൽ 1369 മാർക്ക് നേടിയാണ് ആതിര ഒന്നാം റാങ്ക് സ്വന്തമാക്കിയത്. സുഹൃത്തുക്കൾക്കും അധ്യാപകർക്കും കുടുംബത്തിനും എല്ലാം നന്ദി എന്നും ആതിര കുറിച്ചിരുന്നു. നിരവധി പേരാണ് ആതിരയ്ക്ക് ആശംസകൾ അറിയിച്ചു എത്തിയിട്ടുള്ളത്. ആരാധകരും അഭിനന്ദനങ്ങൾ അറിയിച്ചിട്ടുണ്ട്. സെപ്റ്റംബറിൽ ആയിരുന്നു ആതിരയുടെ വിവാഹം. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിലൂടെ വൈറലായിരുന്നു. എട്ടുവർഷത്തെ പ്രണയത്തിനൊടുവിലാണ് ആതിര വിവാഹിതയായത്.
വീട്ടുകാരുടെ സമ്മതത്തോടെയാണ് വിവാഹം എന്നും ഗായിക വ്യക്തമാക്കിയിരുന്നു. ഗിറ്റാറിസ്റ്റ് ആയ ജയേഷ് ആണ് ആതിരയെ ജീവിതസഖി ആക്കിയത്. സംഗീത പാരമ്പര്യമുള്ള കുടുംബമാണ് ആതിരയുടെത്. കുട്ടിക്കാലം മുതലേ തന്നെ ആതിരയും പാട്ട് പഠിച്ചിരുന്നു. അച്ഛനോടും അമ്മയോടും തൻറെ ഇഷ്ടത്തെക്കുറിച്ച് പറഞ്ഞിരുന്നുവെന്നും ഗാനമേളക്കിടയിലാണ് ജയേഷുമായി പ്രണയത്തിലായത് എന്നും ആതിര മുൻപ് പറഞ്ഞിരുന്നു. എൻറെ സെലക്ഷൻ ഒന്നും തെറ്റാറില്ലെന്ന് വീട്ടുകാർക്ക് അറിയാം.
വിവാഹ കാര്യത്തിലും അങ്ങനെ തന്നെ ആയിരുന്നു. ‘ഒന്ന് തൊടാനുള്ളിൽ’ എന്ന ഗാനം വായിച്ചതോടെ ആയിരുന്നു ജയേഷുമായി കൂടുതൽ അടുത്തതെന്നും ആതിര പറഞ്ഞിരുന്നു. വിവാഹ ശേഷമുള്ള വിശേഷങ്ങളും ഗായിക സോഷ്യൽ മീഡിയയിലൂടെ പങ്കിടാറുണ്ട്.