സിനിമകളിലൂടെയും സീരിയലുകളിലൂടെയും മലയാള പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ അഭിനേത്രിയാണ് അവന്തിക മോഹൻ.ആത്മസാക്ഷി എന്ന സീരിയലിലൂടെ ആയിരുന്നു അവന്തിക ടെലിവിഷൻ സീരിയൽ രംഗത്തേക്ക് എത്തുന്നത്. പിന്നീട് മൗനരാഗം,തൂവൽ സ്പർശം എന്നിങ്ങനെ ജനപ്രിയ സീരിയലുകളിലൂടെ അവന്തിക പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടി.2012ൽ പുറത്തിറങ്ങിയ യക്ഷി ഫേയ്ത്ത്ഫുള്ളി യുവേഴ്സ് എന്ന ചിത്രത്തിലൂടെയാണ് അവന്തിക സിനിമയിൽ അരങ്ങേറുന്നത്.
ഇപ്പോഴിതാ സീരിയൽ ടുഡേ എന്ന യൂട്യൂബ് ചാനലിന് അവന്തിക നൽകിയ അഭിമുഖത്തിൽ പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.തന്നെ ആദ്യമായി മലയാള സിനിമയിലേക്ക് വിളിച്ചത് യക്ഷി ആയി അഭിനയിക്കാൻ ആണെന്നും തൻറെ കണ്ണുകൾ കണ്ടിട്ടാണ് ആ അവസരം വന്നതെന്നും അവന്തിക പറയുന്നു.താൻ ജീവിതത്തിൽ ഒരു ഐപിഎസ് കാരിയാവാൻ ആഗ്രഹിച്ചിരുന്ന വ്യക്തി ആയിരുന്നെന്നും എന്നാൽ അതിന് സാധിച്ചില്ലെന്നും അവന്തിക പറയുന്നു.അതിനാൽ തന്നെ പിന്നീട് തൂവൽ സ്പർശത്തിലെ ഐപിഎസ് ഓഫീസറുടെ കഥാപാത്രം വന്നപ്പോൾ താൻ ഏറെ സന്തോഷിച്ചെന്നും താരം പറയുന്നു.
സീരിയലിലെ ഐപിഎസ് കഥാപാത്രം ആയി മാറാൻ സുരേഷ് ഗോപി സാറിൻറെ സിനിമകൾ കണ്ടു പഠിച്ചിരുന്നുവെന്നും അവന്തിക പറയുന്നു.എന്നാൽ അതുപോലെയൊക്കെ ചെയ്യാൻ ആയോ എന്ന് തനിക്കറിയില്ലെന്നും താരം പറയുന്നു.സീരിയലിൽ ആണെങ്കിലും പോലീസ് യൂണിഫോം അണിയുമ്പോൾ തനിക്ക് വല്ലാത്ത സന്തോഷവും അഭിമാനവും ആണെന്ന് അവന്തിക പറയുന്നു.ജീവിതത്തിൽ ഒരു ഐപിഎസ് ഓഫീസർ ആയിരുന്നെങ്കിൽ സമൂഹത്തിൽ എന്തു മാറ്റമാണ് കൊണ്ടുവരാൻ ശ്രമിക്കുക എന്ന് അവതാരിക അവന്തികയോട് ചോദിച്ചിരുന്നു.
താൻ അത്തരം കാര്യങ്ങളോട് പ്രതികരിക്കുന്നില്ലെന്നും എന്നാൽ നമ്മുടെ നാട്ടിലെ നിയമസംവിധാനങ്ങൾ അത്ര ശക്തമല്ല എന്നും യുഎഇയിലെ നിയമ സംവിധാനങ്ങളെ ചൂണ്ടിക്കാട്ടി അവന്തിക പറയുന്നു. ഒരു സ്ത്രീയെ അപമാനിക്കാൻ ശ്രമിക്കുമ്പോൾ തീർച്ചയായും അത്തരത്തിലുള്ള നിയമങ്ങളാണ് ഉണ്ടാവേണ്ടത് എന്നും താരം പറയുന്നു.അഭിനയം പോലെ തന്നെ നൃത്തവും തനിക്കേറെ സന്തോഷം തരുന്ന ഒന്നാണെന്നും അവന്തിക പറയുന്നു.ക്രോക്കൊഡൈൽ ലൗ സ്റ്റോറി എന്ന ചിത്രത്തിലും അവന്തിക നായികയായി എത്തിയിരുന്നു.