മലയാള സിനിമ ലോകത്തെ ഇന്ന് നിലനിൽക്കുന്ന പല താരങ്ങളും പണ്ട് ബാലതാരങ്ങളായി അരങ്ങേറ്റം കുറിച്ച് അവരാണ്.എന്നാൽ ബാലതാരങ്ങളായി അരങ്ങേറുകയും പിന്നീട് മലയാള സിനിമയുടെ ഭാഗമല്ലാതാവുകയും ചെയ്ത ആളുകളും നിരവധിയാണ്.അത്തരത്തിൽ ബാലതാരങ്ങളായി അഭിനയിച്ച അപ്രത്യേക്ഷമായവരെയും,ചെറിയ വേഷങ്ങളിൽ അഭിനയിച്ചവരെയും പല സിനിമാ ഗ്രൂപ്പുകളും കണ്ടെത്തി കൊണ്ടുവരാറുണ്ട്.അത്തരത്തിൽ ഇപ്പോൾ മാളൂട്ടി എന്ന ചിത്രത്തിൽ ഒരു ചെറിയ സീനിൽ എത്തിയ കുഞ്ഞുവാവയെയാണ് മലയാളം മൂവി മ്യൂസിക് ഡാറ്റ ബേസ് എന്ന ഫേസ്ബുക്ക് സിനിമ ഗ്രൂപ്പ് കൂട്ടായ്മ കണ്ടെത്തിയിരിക്കുന്നത്.
കണ്ടെത്തിയപ്പോൾ ആ കുഞ്ഞുവാവ മലയാള സിനിമയിൽ അറിയപ്പെടുന്ന ഒരു പിന്നണി ഗായികയാണ് ഇപ്പോൾ.ഒരുപിടി ചിത്രങ്ങളിൽ പാടുകയും സ്റ്റേജ് ഷോകളിലൂടെ സജീവവുമായ ഗായിക അഭയ ഹിരൺമയി ആണ് ആ കുഞ്ഞുവാവ.മൗനത്തിൻ ഇടനാഴിയിൽ എന്നു തുടങ്ങുന്ന മാളൂട്ടിയിലെ ഗാനത്തിൽ ജയറാമിനും ഉർവശിക്കും കെപിഎസി ലളിതയ്ക്കും ഒപ്പം കുഞ്ഞു അഭയയെയും കാണാം.ആറുമാസം പ്രായമുള്ളപ്പോഴാണ് അഭയ മാളൂട്ടിയിൽ പ്രത്യക്ഷപ്പെടുന്നത്.മലയാള സിനിമയിൽ അധികം പാട്ടുകളൊന്നും അഭയ പാടിയിട്ടില്ലെങ്കിലും ഗോപി സുന്ദർ സംഗീത സംവിധാനം നിർവഹിച്ച ഗൂഢാലോചനയിലെ കോഴിക്കോടൻ പാട്ട് ഏറെ ശ്രദ്ധ നേടിയിരുന്നു.
സംഗീതത്തിൽ ബിരുദാനന്തര ബിരുദം ഉള്ള അമ്മയിൽ നിന്നും മെസ്സി കോളേജിൽ പ്രൊഫസറായ അച്ഛൻറെ സഹോദരനിൽ നിന്നുമാണ് അഭയ സംഗീതത്തിന്റെ ആദ്യപാഠങ്ങൾ പഠിക്കുന്നത്. അടുത്തിടെ അന്തരിച്ച പ്രശസ്ത നടൻ കൊച്ചുപ്രേമന്റെ അനന്തരവൾ കൂടിയാണ് അഭയ. എൻജിനീയറിങ് പഠിക്കുന്നതിനിടയിൽ സംഗീതമാണ് തൻറെ വഴി എന്ന് തിരിച്ചറിഞ്ഞ് പഠനം ഉപേക്ഷിച്ചാണ് അഭയ സംഗീത ലോകത്തേക്ക് എത്തുന്നത്.സംഗീതസംവിധായകൻ ഗോപി സുന്ദറുമായി ലീവിങ് റിലേഷനിൽ ആയിരുന്നു അഭയ.എന്നാൽ അടുത്തിടെ ഇരുവരും ബന്ധം അവസാനിപ്പിച്ചിരുന്നു.2014ൽ നാക്കു പെന്റ,നാകു ടാക്ക എന്ന ചിത്രത്തിൽ സ്വാഹിലി ഭാഷയിൽ പിന്നണി പാടിയായിരുന്നു അഭയയുടെ അരങ്ങേറ്റം.
വിശ്വാസം അതല്ലെ എല്ലാം,മല്ലി മല്ലി ഇഡി റാണീ രാജു, 2 കണ്ട്രീസ്,ജെയിംസ് ആന്റ് ആലീസ്, സത്യ,ഗൂഢാലോചന എന്നിവയാണ് അഭയ പാടിയതിൽ ശ്രദ്ധേയമായ ചിത്രങ്ങൾ.ഈ ചിത്രങ്ങളുടെ സംഗീതസംവിധാനം നിർവഹിച്ചത് ഗോപി സുന്ദർ ആയിരുന്നു. സംഗീത പരിപാടികളും നൃത്തവും മറ്റുമായി സജീവമായ അഭയ ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളും സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകരുമായി പങ്കുവെക്കാറുണ്ട്. അടുത്തിടെ താൻ ആറു വർഷമായി പരിശീലനം നടത്തുന്ന കേരള നടനവുമായി ബന്ധപ്പെട്ട ഒരു ഡാൻസ് വീഡിയോ ഇൻസ്റ്റഗ്രാമിൽ അഭയ പോസ്റ്റ് ചെയ്തിരുന്നു.ഗോപിനാഥ് എന്ന ഗുരുവിന് കീഴിലാണ് താൻ പരിശീലനം നടത്തുന്നതെന്നും അഭയ പറഞ്ഞിരുന്നു.