മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരനായ നടൻ ആണ് ബാബുരാജ്. വില്ലനായും കൊമേഡിയനായും സഹനനായും നായകനായും അതിലെല്ലാം ഉപരി ഒരു സംവിധായകനായും അദ്ദേഹം ഇതിനോടകം തന്നെ പ്രശസ്തനായി കഴിഞ്ഞു. ഇപ്പോഴിതാ ബാബുരാജിന്റെ മകൻ അഭയ് വിവാഹിതനായിരിക്കുകയാണ്. ദിവസങ്ങൾക്കു മുമ്പ് അഭയ്യുടെ വിവാഹനിശ്ചയദൃശ്യങ്ങൾ വൈറൽ ആയിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ വിവാഹവും നടന്നിരിക്കുന്നത്. എറണാകുളം അശോകപുരം പള്ളിയിൽ വെച്ചാണ് വിവാഹം കഴിഞ്ഞിരിക്കുന്നത്.
ബാബുരാജിന് ആദ്യ വിവാഹത്തിൽ ജനിച്ച മൂത്ത മകനാണ് അഭയ്. അക്ഷയ് എന്നാണ് രണ്ടാമത്തെ മകൻറെ പേര്. ആദ്യ ഭാര്യക്കൊപ്പം മാതൃകാപരമായ ആണ് വിവാഹനിശ്ചയത്തിനും വിവാഹത്തിനും ബാബുരാജ് പങ്കെടുത്തത്. ഒരു സമയത്ത് മലയാള സിനിമയുടെ ലേഡി സൂപ്പർ ആയിരുന്ന വാണി വിശ്വനാഥ് ആണ് ഇപ്പോൾ ബാബുരാജിന്റെ ഭാര്യ. രണ്ടാം വിവാഹത്തിലും ബാബുരാജിന് രണ്ടു മക്കളാണ് ഉള്ളത്. വിവാഹനിശ്ചയം പോലെ തന്നെ വിവാഹത്തിന് വാണി വിശ്വനാഥ് പങ്കെടുത്തിട്ടില്ല എന്ന വാർത്തയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
ബാബുരാജിന്റെ മകൻറെ എൻഗേജ്മെന്റ് എന്ന ക്യാപ്ഷനോടെയാണ് വീഡിയോകളും ചിത്രങ്ങളും എല്ലാം നേരത്തെ ശ്രദ്ധ നേടിയത്. ഗ്ലാഡിസ് എന്നാണ് ബാബുരാജിന്റെ മരുമകളുടെ പേര്. ഗ്ലാഡിസും അഭയും തമ്മിൽ നേരത്തെ സുഹൃത്തുക്കളായിരുന്നു എന്നാണ് റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുന്നത്. തന്നെ വേദിയിൽ പയ്യൻറെ അച്ഛനായി ബാബുരാജ് അരികിൽ തന്നെ നിൽക്കുമ്പോൾ അദ്ദേഹത്തിന്റെ ആദ്യ ഭാര്യയും വേദിയിൽ സജീവമാണ്. ആദ്യ ഭാര്യയ്ക്കും ഇളയ മകനും അരികിൽ നിൽക്കുന്ന ബാബുരാജിനെ വീഡിയോയിൽ കാണാം. വാണിയെ വിവാഹത്തിനും വിവാഹനിശ്ചയത്തിനും ക്ഷണിച്ചില്ലേ എന്ന ചോദ്യങ്ങളും ഉയരുന്നുണ്ട്.
വാണിയെ രണ്ടാമത് വിവാഹം ചെയ്തതാണെന്ന് ഇപ്പോഴാണ് പല ആരാധകരും അറിയുന്നത് തന്നെ. മോൻ ഇത്രയും വലുതായോ? വാണി വിശ്വനാഥ് എവിടെ? വാണിയുടെ നല്ല മനസ്സുകൊണ്ടാണ് ഈ ചടങ്ങിൽ ബാബുരാജ് ഇങ്ങനെ നിൽക്കുന്നത് എന്നൊക്കെയാണ് വീഡിയോകൾക്ക് താഴെ വരുന്ന കമന്റുകൾ. ആദ്യ ഭാര്യയുമായി വേർപിരിഞ്ഞതിനുശേഷം ആണ് ബാബുരാജ് വാണിയെ വിവാഹം ചെയ്തത്. ആദ്യ വിവാഹത്തിലെ മക്കളും വാണിയും തമ്മിൽ വളരെ നല്ല ബന്ധമായിരുന്നു ഉണ്ടായിരുന്നത്. അതുപോലെതന്നെ നാല് മക്കളും വളരെ ഒത്തൊരുമയോടെ സ്നേഹത്തോടെയാണ് മുന്നോട്ടുപോകുന്നതും ബാബുരാജ് പലപ്പോഴും പറഞ്ഞിട്ടുണ്ട്.