ഈ പറക്കും തളിക എന്ന ചിത്രത്തിലൂടെ ബസന്തി ആയി വന്നു മലയാളികളുടെ ഹൃദയം കവർന്ന നായികയാണ് നിത്യാദാസ്. വളരെ കുറച്ച് സിനിമകളിൽ മാത്രം അഭിനയിച്ചിട്ടുള്ളൂ എങ്കിലും എന്നും പ്രേക്ഷകരുടെ ഇഷ്ട താരമായി നിത്യ നിലകൊള്ളുന്നത് ആ ഒരൊറ്റ കഥാപാത്രത്തിലൂടെയാണ്. ഈ പറക്കും തളിക എന്ന സിനിമയ്ക്ക് ശേഷം വീണ്ടും ചില സിനിമകളിൽ അഭിനയിച്ചെങ്കിലും പ്രേക്ഷകർക്ക് ഇപ്പോഴും താരത്തെ അറിയുന്നത് ബ ആയിട്ടാണ്. വിവാഹശേഷം സിനിമയിൽ നിന്നൊക്കെ വിട്ടുനിന്ന താരം പിന്നീട് സീരിയലിലൂടെ അഭിനയത്തിലേക്ക് വന്നിരുന്നു. എന്നാൽ പിന്നീട് അതിൽ നിന്നും ബ്രേക്ക് എടുത്ത് താരം ഇപ്പോൾ സിനിമയിലേക്ക് തന്നെ തിരിച്ചെത്തിയിരിക്കുകയാണ്.
കഴിഞ്ഞ ആഴ്ചയാണ് നിത്യ നായികയായ പള്ളി മണി എന്ന ഹൊറർ ചിത്രം തീയറ്ററുകളിൽ എത്തിയത്. വിവാഹം ചെയ്തു തീർത്തും മറ്റൊരു സംസ്കാരത്തിലേക്കാണ് നിത്യ ദാസ് കയറിയത്. പഞ്ചാബി കാനായ യുവാവിനെയാണ് നിത്യാദാസ് വിവാഹം ചെയ്തത്. ഇന്ത്യൻ എയർലൈൻസ് ഫ്ലൈറ്റ് ക്രൂ മെമ്പർ ആയിരുന്നു അരവിന്ദ്. ഒരു ഫ്ലൈറ്റ് യാത്രയ്ക്കിടയിലാണ് നിത്യയും അരവിന്ദും പ്രണയത്തിലായത്. രണ്ടു മക്കളാണ് നിത്യയ്ക്ക് ഉള്ളത്. സോഷ്യൽ മീഡിയയിലൂടെ നിത്യയുടെ മൂത്ത മകളെ ആരാധകർക്ക് സുപരിചിതമാണ്. തനിക്ക് കുടുംബം നൽകുന്ന പിന്തുണയെക്കുറിച്ചും മക്കളെക്കുറിച്ചും ഭർത്താവിനെക്കുറിച്ചും എല്ലാം നിത്യ ദാസ് എല്ലാ അഭിമുഖങ്ങളിലും വാചാലയാകാറുണ്ട്.
വർഷങ്ങൾക്കുശേഷം സിനിമയിലേക്ക് തിരിച്ചു വന്നപ്പോൾ സിനിമ വല്ലാതെ മാറിപ്പോയെന്നാണ് നിത്യ പറയുന്നത്. സിനിമയുടെ പ്രമോഷന്റെ ഭാഗമായുള്ള സംവിധായകൻ്റെയും നിർമ്മാതാക്കളുടെയും ടെൻഷൻ ഒക്കെ ഇപ്പോഴാണ് കാണുന്നത്. സത്യം പറഞ്ഞാൽ എനിക്കൊന്നും മനസ്സിലാകുന്നില്ല എന്നാണ് നിത്യ പറയുന്നത്. സിനിമ ചെയ്യുന്ന സമയത്ത് ഭയം ഒന്നും തോന്നിയിട്ടില്ല എന്നാൽ സിനിമ കഴിഞ്ഞ് അതിനുള്ളിൽ ഇത്രയും കാര്യങ്ങൾ ഉണ്ടല്ലോ എന്ന് ഓർക്കുമ്പോൾ ആണ് ഭയം. ഒരു ചെറിയ കുട്ടി പുതിയ കാര്യങ്ങൾ കാണുന്ന അതേ കൗതുകത്തോടെയാണ് ഞാനിപ്പോൾ ഇതിനെയെല്ലാം നോക്കിക്കാണുന്നത്.
നല്ല കഥാപാത്രങ്ങൾ ലഭിക്കാഞ്ഞത് കൊണ്ടാണ് തിരിച്ചുവരവ് വൈകിയത്. മകൾ ആദ്യമായിട്ടാണ് എന്നെ ബിഗ് സ്ക്രീനിൽ കാണുന്നത്. സിനിമ കണ്ടിട്ട് അവൾക്ക് ഇഷ്ടമായി. എനിക്ക് ഒരു മകൾ മാത്രമല്ല മകൻ കൂടിയുണ്ട്. ആരും അവനെക്കുറിച്ച് ചോദിക്കാറില്ല. ഭർത്താവിന്റെ വീടും വീട്ടുകാരും കാശ്മീരിൽ ആണ്. ഭർത്താവിൻറെ അമ്മ നിത്യയ്ക്ക് നല്ല സപ്പോർട്ട് ആയിരുന്നു എന്നും, ഭക്ഷണം ഉണ്ടാക്കാൻ ഒന്നും അറിയാതിരുന്ന തന്നെ അതെല്ലാം പഠിപ്പിച്ചത് ഭർത്താവിന്റെ അമ്മയാണെന്ന് പറയണം.
എന്നാൽ ഇപ്പോൾ അമ്മ മരിച്ചു. അതുകൊണ്ടുതന്നെ അവിടെ പോകുന്നത് താരത്തിന് വലിയ വിഷമം ആണെന്നും താരം പറയുന്നു. പഞ്ചാബിയെ കല്യാണം കഴിച്ച് മറ്റൊരു സംസ്കാരത്തിലേക്കാണ് പോകുന്നതെന്ന് കല്യാണസമയത്ത് ചിന്തിച്ചിരുന്നില്ല. വളരെ ചെറിയ പ്രായത്തിലാണ് നിത്യ വിവാഹം കഴിച്ചത്. ആ പ്രായത്തിൽ ഒന്നും ചിന്തിച്ചിരുന്നില്ല. അതിന്റേതായ ഒഴുക്കിന് അങ്ങ് പോയതാണെന്നും നിത്യ പറയുന്നു.