ജീവിതത്തിൽ നിരവധി പ്രതിസന്ധി ഘട്ടങ്ങളെ നേരിടേണ്ടി വന്നെങ്കിലും അവയെല്ലാം ധൈര്യത്തോടെ നേരിട്ട വ്യക്തിയാണ് മമ്ത മോഹൻദാസ്. രണ്ടുതവണ ക്യാൻസറിനെ അതിജീവിച്ച് മമ്ത ഇപ്പോൾ വിറ്റിലിഗോ എന്ന അസുഖത്തെ നേരിട്ടുകൊണ്ടിരിക്കുകയാണ്. ചർമ്മത്തിൽ നിറംമാറ്റം ഉണ്ടാക്കുന്ന ഈ അസുഖത്തെക്കുറിച്ച് മമ്ത തന്നെ തന്റെ ചിത്രങ്ങൾ പങ്കുവെച്ച് ആരാധകരുമായി തുറന്നു പറഞ്ഞിരുന്നു. സ്വയം ഒഴിഞ്ഞുമാറുന്നു എന്ന ഘട്ടത്തിൽ എത്തിയപ്പോഴാണ് ഇതിനെക്കുറിച്ച് എല്ലാവരോടും തുറന്നു പറഞ്ഞു തന്ന മമ്ത തന്നെ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. അസുഖബാധിതയായിരുന്ന സമയത്ത് വരുന്ന പൊതുജന മാധ്യമ പ്രതികരണങ്ങളെ കുറിച്ചും സംസാരിക്കുകയാണ് മമ്ത.
പറയാൻ വേണ്ടി മാത്രം എൻറെ ലൈഫിൽ ഡ്രാമ ഒന്നുമില്ല. ചെറിയ ഒരു കാര്യം പറഞ്ഞാൽ പോലും മീഡിയകൾ അതിൽ ഡ്രാമ ഉണ്ടാക്കിയെടുക്കും. അപ്പോൾ ആളുകൾക്ക് വായിക്കാൻ ഒരു കൗതുകമാണ്. 2009 ആദ്യമായി ക്യാൻസർ വന്നപ്പോൾ ഞാൻ അത് മറച്ചുവെച്ചു. എന്നാൽ 2010 അവസാനമായപ്പോഴാണ് എല്ലാം തുറന്നു പറഞ്ഞത്. അപ്പോഴേക്കും ചികിത്സ എല്ലാം കഴിഞ്ഞിരുന്നു. അൻവർ, കഥ തുടരുന്നു, എന്നീ സിനിമകളുടെ ഷൂട്ടിംഗ് കഴിഞ്ഞശേഷമാണ് ഇതേക്കുറിച്ച് ജെ എഫ് ഡബ്ലിയു എന്ന മാഗസിനിൽ എല്ലാം തുറന്നു പറയുന്നത്. ഓട്ടോ ഇമ്മ്യൂൺ പ്രശ്നം വന്നപ്പോഴും പത്തുമാസത്തോളം ഒന്നും പറഞ്ഞില്ല. ക്യാൻസർ ബാദിതയാകുന്നതിനു മുൻപ് പാസഞ്ചർ ആയിരുന്നു എൻറെ റിലീസ് ചെയ്ത സിനിമ. ആളുകളുടെ ബഹുമാനമില്ലാത്ത ക്യൂരിയോസിറ്റി ആണ് ഇവിടെ ഇൻട്രസ്റ്റിംഗ് ആയിട്ടുള്ളത്.
വിഷ്വലി എഫക്ട് ചെയ്യുന്ന പ്രശ്നമായപ്പോഴാണ് എനിക്ക് അറ്റാക്കുകൾ നേരിട്ട് വരാൻ തുടങ്ങിയത്. അവസാന പടത്തിൽ നിങ്ങൾക്ക് നീണ്ട മുടിയായിരുന്നില്ല എന്താണ് നിങ്ങൾ മുടി വെട്ടി ഷോൾ ധരിച്ചിരിക്കുന്നത് എന്ന് ചോദിച്ചത് ഒരാൾ അല്ല. 10 15 പേരാണ് ചോദിച്ചത്. ആളുകൾ നമ്മളും മനുഷ്യരാണെന്ന് മനസ്സിലാക്കുന്നില്ല. പൃഥ്വിരാജിനൊപ്പം അഭിനയിച്ച അൻവർ എന്ന സിനിമയിലെ അവസാന ഭാഗത്തിൽ ഒരു പാട്ട് ചിത്രീകരിക്കുന്ന സമയത്താണ് വിഗ് റിമൂവ് ചെയ്യുന്നത്. അപ്പോൾ അമലയും പൃഥ്വിയും നിൻറെ ഹെയർ ഇപ്പോഴല്ലേ കാണുന്നത് നന്നായിട്ടുണ്ട് എന്ന് പറഞ്ഞു. അവരെന്നെ നന്നായി പിന്തുണച്ചിട്ടുണ്ട് എന്ന് മമ്ത പറയുന്നു. വിറ്റിലിഗോ എന്ന ഓട്ടോ ഇമ്മ്യൂൺ അസുഖം വന്നപ്പോൾ മൂന്നുമാസത്തോളം തനിക്ക് ഡിപ്രഷൻ ഉണ്ടായെന്നും താരം പറയുന്നു.
വീട്ടിൽ നിന്നും പുറത്തിറങ്ങണമെങ്കിൽ മേക്കപ്പ് ഇടണം. എന്നാൽ എനിക്ക് മേക്കപ്പ് അധികം ഇഷ്ടമല്ല. ഫ്രണ്ട്സും കസിൻസും വീഡിയോ കോൾ വിളിക്കുമ്പോൾ ഞാൻ വരില്ല തളർന്നു എന്ന് പറയും. ഷൂട്ടിന് പോകുമ്പോൾ കാറിൽ നിന്നിറങ്ങി കാരവാനിലേക്ക് ഓടും. എപ്പോഴും ഫുൾ കവർ ചെയ്താണ് പോകാറുള്ളത്. അന്ന് ഞാൻ ട്രീറ്റ്മെൻറ് ഒന്നും ചെയ്തിട്ടില്ലായിരുന്നു. ഡിസംബറിൽ യുഎസിൽ പോയതിനു ശേഷം മൂന്നുമാസം കഴിഞ്ഞാണ് തിരികെ കൊച്ചിയിൽ എത്തിയത്. രണ്ടുദിവസം ശ്രമിച്ചതിനുശേഷം മൂന്നാമത്തെ ദിവസം വണ്ടിയും എടുത്ത് ഇറങ്ങി. എപ്പോഴും കാണുന്ന ആൾ എന്നോട് ആദ്യം ചോദിച്ചത് അയ്യോ മാഡത്തിന്റെ കഴുത്തിനും കഴിക്കും ഒക്കെ എന്തുപറ്റി ആക്സിഡൻറ് ആയോ എന്നായിരുന്നു. അയാൾ ആ ചോദ്യം ചോദിച്ച് നിമിഷം ഞാൻ വിയർക്കുകയായിരുന്നു. രണ്ടു വീക്ക് യുഎസിൽ പോയ ഡി സ്ട്രെസ്സിംഗ് രണ്ട് സെക്കൻഡിനുള്ളിൽ പോയി എന്നും താരം പറയുന്നു.