മലയാളികൾക്ക് പ്രിയപ്പെട്ട നടനാണ് ബാല. കളഭം എന്ന സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട ബാല പിന്നീട് വില്ലനായി സഹനടനായും എല്ലാം മലയാള സിനിമയിൽ അഭിനയിച്ചു. പുതിയ മുഖം എന്ന പൃഥ്വിരാജ് ചിത്രത്തിൽ ബാല ചെയ്ത വില്ലൻ വേഷം ഇന്നും ജനപ്രിയമായി നിലനിൽക്കുന്നു. അടുത്തിടെയാണ് ബാല കരൾ രോഗത്തെ തുടർന്ന് ആശുപത്രിയിൽ ആയത്. കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് ശേഷം പഴയ ആരോഗ്യം വീണ്ടെടുത്തു വരികയാണ് ബാല. പെട്ടെന്നാണ് ബാല ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ആണെന്ന് വാർത്ത പുറത്തുവരുന്നത്. വാർത്ത എല്ലാവർക്കും ഞെട്ടലായിരുന്നു. നടനു വേണ്ടി നിരവധി ആരാധകരുടെ പ്രാർത്ഥനകൾ ഉണ്ടായിരുന്നു. ഇപ്പോഴിതാ തൻറെ ആരോഗ്യസ്ഥിതിയെക്കുറിച്ച് സംസാരിക്കുകയാണ് ബാല.
ഒരു അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടൻ. അവയവദാനം ചെയ്ത ഡോണർ ജേക്കബ് ജോസഫ് കാണിച്ച ധൈര്യത്തെക്കുറിച്ച് ബാല സംസാരിച്ചു. എന്നെ സ്നേഹിക്കുന്ന ഇത്രയധികം മലയാളികൾ ഉണ്ടെന്ന് തിരിച്ചറിഞ്ഞ ദിവസമായിരുന്നു. തിരിച്ചുവരുമെന്നായിരുന്നു അവരുടെ വിശ്വാസവും പ്രാർത്ഥനയും. അവസാനം ഡോക്ടറെ കണ്ടപ്പോൾ പറഞ്ഞു 40 ദിവസമായിട്ടെ ഉള്ളു പക്ഷേ ആറുമാസത്തിന്റെ റിക്കവറി ആയെന്ന്. രണ്ടുമാസം ഐസിയുവിൽ തന്നെയായിരുന്നു. ഇപ്പോൾ നന്നായി വ്യായാമം ചെയ്യുന്നുണ്ടെന്നും ബാല പറഞ്ഞു. സിനിമകൾ വരാനിരിക്കുന്നുണ്ട്. ഹോസ്പിറ്റലിൽ ആവുന്നതിനു മുൻപ് ഒരു സിനിമയുടെ അഡ്വാൻസ് വാങ്ങിയിരുന്നു.
അവരെ വിളിച്ചു എന്ത് വേണമെങ്കിലും എനിക്ക് സംഭവിക്കും അഡ്വാൻസ് തിരിച്ച് തരാമെന്ന് പറഞ്ഞു. ഇല്ല ബാല എന്ന ആർട്ടിസ്റ്റിനെ അത്രയും ഇഷ്ടപ്പെട്ടാണ് അഡ്വാൻസ് തന്നത്. നിങ്ങൾ പോയി തിരിച്ചു വാ എന്ന് പറഞ്ഞു. പ്രൊഡ്യൂസറെ ഒരു നടൻ സ്നേഹിക്കേണ്ട ആവശ്യമില്ല. പക്ഷേ അതിനുമേൽ വന്ന ബന്ധമാണ് ആത്മവിശ്വാസം എന്നും ബാല വ്യക്തമാക്കി. മെഡിക്കൽ ടേം പ്രകാരം ഞാൻ കഴിഞ്ഞിരുന്നു. വീട്ടുകാർക്ക് സമയം കൊടുക്കുക. അദ്ദേഹം മനസ്സമാധാനമായി പോട്ടെ എന്നാണ് ഡോക്ടർമാർ സംസാരിച്ചത്. അരമണിക്കൂറിൽ ഒരത്ഭുതം നടന്നു. കാത്തിരുന്നു ഒരു മണിക്കൂർ വെച്ച് ബോഡി മെച്ചപ്പെട്ടു. 10 മണിക്കൂർ കഴിഞ്ഞപ്പോൾ ഓപ്പറേഷൻ ചെയ്തു നോക്കാം എന്ന് പറഞ്ഞു.
ഇടയ്ക്ക് വെച്ച് എന്തെങ്കിലും സംഭവിച്ചാൽ നിങ്ങൾക്ക് അത് റിസ്കാണെന്ന് അദ്ദേഹത്തോട് പറഞ്ഞിരുന്നു. എന്തായാലും ഇറങ്ങി. ഈ മനുഷ്യന് വേണ്ടി റിസ്ക് എടുക്കാൻ തയ്യാറാണ് എന്ന് പറഞ്ഞു. ഡോണറുടെ ഫാമിലിയിൽ എല്ലാവരും ഉറച്ചുനിന്നു. എൻറെ ചാരിറ്റി പ്രവർത്തനങ്ങൾ അവർക്ക് അറിയാമായിരുന്നു. ഓപ്പറേഷൻ കഴിഞ്ഞ ദിവസമാണ് ഞാൻ അത് അറിയുന്നത്. ഉണ്ണി മുകുന്ദൻ ആശുപത്രിയിൽ വന്നിരുന്നു. അതുകഴിഞ്ഞ് ഞാൻ വിളിക്കാൻ നോക്കി. ഫോണിൽ കിട്ടിയില്ല.
വിദേശത്ത് പോയിരിക്കുകയാണ് ടോവിനോയും ലാലേട്ടനും വിളിച്ചിരുന്നു. അമ്മ സംഘടനയും അന്വേഷിച്ചു. ബാബുരാജ്, സുരേഷ് കൃഷ്ണനും ആശുപത്രിയിൽ വന്നിരുന്നു. സഹായിക്കാനായില്ല കൂടെനിന്നു. മദ്യപാനമാണ് കരൾ രോഗത്തിന് കാരണം എന്ന ആരോപണത്തിനും ബാല മറുപടി നൽകി. മദ്യപിച്ചിട്ടുണ്ട് അതുകൊണ്ട് കരൾ പോയതല്ല. എന്നെ രക്ഷപ്പെടുത്തി മുന്നോട്ടുകൊണ്ടുപോകാൻ ദൈവമുണ്ട് എന്നും ബാല പറഞ്ഞു.