കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ ന്ന കേസ് കൊട് എന്ന ചിത്രത്തിലെ ആരാധകരുടെ മനം കവർന്ന കഥാപാത്രങ്ങളാണ് സുരേഷും സുമലത ടീച്ചറും. ഇരുവരുടെയും പ്രണയം പ്രേക്ഷകരുടെ മനം കവർന്നിരുന്നു. രാജേഷ് മാധവനും നടി ചിത്ര നായരും ആണ് ഈ കഥാപാത്രങ്ങളായി എത്തിയത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് ഇവരുടെ സേവ് ദി ഡേറ്റ് വീഡിയോ ആണ്. അലോഷിയുടെ ആദം ആലപിച്ച ചൂണ്ടൽ ആണ് ചൂണ്ടിലാണെന്ന് ഗാനത്തിന് താരങ്ങളെയാണ് വീഡിയോയിൽ കാണുന്നത്.
ഇറ്റ്സ് ഒഫീഷ്യൽ എന്ന അടിക്കുറിപ്പോടെയാണ് രാജേഷ് മാധവൻ വീഡിയോ പങ്കുവെച്ചത്. ഈ മാസം 29ന് വിവാഹിതരാകുന്നു എന്നും വീഡിയോയിൽ പറഞ്ഞിരുന്നു. അതിന് പിന്നാലെ ഇരുവർക്കും ആശംസകൾ അറിയിച്ചുകൊണ്ട് നിരവധിപേർ എത്തി. എന്നാൽ ഇത് സിനിമ പ്രമോഷൻ വീഡിയോ ആണെന്നാണ് സൂചന. സുരേഷ് സുമലത ടീച്ചർ എന്ന കഥാപാത്രങ്ങളെ വച്ച് രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്യുന്ന പുതിയ സിനിമയ്ക്ക് വേണ്ടിയാണ് വീഡിയോ ഒരുക്കിയത്.
ആയിരം കണ്ണുമായി എന്നായിരിക്കും സിനിമയുടെ ടൈറ്റിൽ. ന്ന താൻ കേസ് കൊട് എന്ന സിനിമയിലെ സുരേഷിന്റെ ഓട്ടോയുടെ പേരാണ് ആയിരം കണ്ണുമായി. മികച്ച കഥാപാത്രങ്ങളിലൂടെ ആരാധകരുടെ കൈയ്യടി നേടുന്ന നടനാണ് രാജേഷ് മാധവൻ. മദനോത്സവം എന്ന സിനിമയിലാണ് താരം അവസാനം അഭിനയിച്ചത്.
ചിത്രത്തിലെ ഗുണ്ടയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. അഭിനയത്തിന് ഉപരി സംവിധാനത്തിലേക്ക് ചുവട് വയ്ക്കാനുള്ള തയ്യാറെടുപ്പിലാണ് രാജേഷ് മാധവൻ. പെണ്ണും പൊറാട്ടും എന്നാണ് ചിത്രത്തിൻറെ പേര്. സന്തോഷ് ടി കുരുവിള നിർമ്മിക്കുന്ന ചിത്രത്തിൻറെ മാത്രമാണ് ഇതുവരെ പുറത്തുവിട്ടത്.