മലയാളികൾക്ക് പ്രിയപ്പെട്ട നടിയാണ് രേവതി. അവിസ്മരണീയമായ ഒരുപിടി കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച രേവതി അന്നും ഇന്നും സിനിമകൾ തിരഞ്ഞെടുക്കുന്നതിൽ ശ്രദ്ധാലുവാണ്. തമിഴ് സിനിമകളിലും ഇതേ രീതി രേവതി പിന്തുടർന്നു. അതുകൊണ്ടുതന്നെ കരിയർ ഗ്രാഫ് പരിശോധിച്ചാൽ നടി ചെയ്തതിൽ ഭൂരിഭാഗവും പ്രേക്ഷകശ്രദ്ധ നേടിയ സിനിമകളാണ്. പിൽക്കാലത്ത് അഭിനയത്രി എന്നതിലുപരി സംവിധായകയായി പേരെടുത്തു. ഉർവശിക്കും ശോഭനക്കും ഒപ്പം പലപ്പോഴും പറഞ്ഞു കേട്ടിട്ടുള്ള പേരാണ് രേവതിയുടേത്. വൈവിധ്യം നിറഞ്ഞ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചാണ് രേവതി മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കുന്നത്. കിലുക്കത്തിലെ അരപ്പിരി ലൂസായ തമ്പുരാട്ടി കുട്ടി മുതൽ അവസാനം ഇറങ്ങിയ ഭൂതകാലത്തിലെ ആശ വരെ അതിൽ ഉൾപ്പെടുന്നു.
നാല് പതിറ്റാണ്ടുകളായി അഭിനയരംഗത്ത് സജീവമായ രേവതി മലയാളത്തിനു പുറമേ തമിഴ് തെലുങ്ക് കന്നട ഹിന്ദി തുടങ്ങിയ എല്ലാ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. എല്ലാ ഭാഷകളിലും ഒരുപോലെ തിളങ്ങാനും രേവതിക്കായി. സംവിധായക എന്ന നിലയിലും രേവതി തിളങ്ങിയിട്ടുണ്ട്. കജോൾ നായികയായി കഴിഞ്ഞവർഷം പുറത്തിറങ്ങിയ സലാം വെങ്കി ആണ് രേവതി അവസാനം ചെയ്ത സിനിമ. അതേസമയം രേവതിയുടെ വ്യക്തിജീവിതം പലപ്പോഴും വാർത്തയായിട്ടുണ്ട്. വിവാഹമോചനവും ഐ വി എഫ് ചികിത്സയിലൂടെ കുഞ്ഞു ജനിച്ചതും ഒക്കെ ചർച്ചയായിട്ടുണ്ട്. ഇന്ന് 57 ജന്മദിനം ആഘോഷിക്കുകയാണ് രേവതി. പിറന്നാളിൽ രേവതിയുടെ പഴയ അഭിമുഖങ്ങളും പ്രേക്ഷകശ്രദ്ധ നേടുകയാണ്. വിവാഹമോചനത്തെ കുറിച്ചും കുഞ്ഞിനെക്കുറിച്ചും പറഞ്ഞ കാര്യങ്ങളൊക്കെയാണ് ഇപ്പോൾ വൈറലായി മാറുന്നത്.
സംവിധായകനും നടനുമായ സുരേഷ് ചന്ദ്ര മേനോനെയാണ് രേവതി വിവാഹം ചെയ്തത്. വർഷങ്ങളുടെ പ്രണയത്തിനൊടുവിൽ ആയിരുന്നു ഇരുവരും വിവാഹിതരായത്. 1988 കല്യാണം കഴിച്ച ഇരുവരും 2002ലാണ് ബന്ധം വേർപിരിഞ്ഞത്. സംഗീതവും പുസ്തകവും ആയിരുന്നു ഇവരെ ഒന്നിപ്പിച്ചത്. രേവതിയും സുരേഷും പ്രണയത്തിലായപ്പോൾ അതേക്കുറിച്ച് വീട്ടുകാരെയും അറിയിച്ചിരുന്നു. അവരുടെ സമ്മതത്തോടെ ആയിരുന്നു പ്രണയം അവർ എതിർത്തിരുന്നുവെങ്കിൽ തങ്ങളുടെ വിവാഹം യാഥാർത്ഥ്യം ആവില്ലായിരുന്നു എന്നാണ് രേവതി പറഞ്ഞിട്ടുള്ളത്. രണ്ടുപേരും ഒരേ മേഖലയിൽ ജോലി ചെയ്യുന്നതിന്റെ പ്രശ്നങ്ങൾ ഒന്നും ഞങ്ങൾക്കിടയിൽ ഉണ്ടായിട്ടില്ല. സമയമില്ലായ്മയും പ്രശ്നങ്ങളും ഒക്കെ കൃത്യമായി മനസ്സിലാക്കിയിരുന്നു.
പ്രൊഫഷണൽ ആയും പേഴ്സണലായും അദ്ദേഹം തന്നെ മനസ്സിലാക്കിയിരുന്നു എന്നാണ് രേവതി പറയുന്നത്. അതേസമയം വിവാഹജീവിതം സുഖകരമായി മുന്നേറുന്നതിന് ഇടയിൽ തന്നെയാണ് രേവതിയും സുരേഷും പിരിയാൻ തീരുമാനിക്കുന്നത്. വ്യത്യസ്തമായ ഒരു വേർപിരിയൽ ആയിരുന്നു ഇരുവരുടെയും. കമ്മ്യൂണിക്കേഷൻ ഗ്യാപ്പ് ഉണ്ടെന്ന് തോന്നിത്തുടങ്ങിയപ്പോഴാണ് പിരിയാൻ തീരുമാനിച്ചത്. വേദനാജനകമായ കാര്യങ്ങൾ ആയിരുന്നു വേർപിരിയൽ എന്ന് രേവതി ഓർക്കുന്നു. ഇങ്ങനെയൊക്കെ പറഞ്ഞാലും സങ്കടത്തോടെയാണ് പിരിഞ്ഞത് അത്ര പെട്ടെന്നൊന്നും ആ വിഷയത്തിൽ നിന്നും കരകയറാനായിരുന്നില്ല.
വിവാഹമോചിതമായതിനു ശേഷവും ആ സൗഹൃദം ഇതുപോലെ നിലനിൽക്കുന്നുണ്ടെന്നും നൽകിയ അഭിമുഖത്തിൽ പറയുകയുണ്ടായി. അതേസമയം പിരിയാനുള്ള തീരുമാനം പറഞ്ഞപ്പോൾ സുരേഷ് എങ്ങനെയാണ് പ്രതികരിച്ചതെന്ന് ചോദിച്ചപ്പോൾ അത് സ്വകാര്യമായി ഇരിക്കട്ടെ എന്നായിരുന്നു രേവതിയുടെ മറുപടി. വേർപിരിഞ്ഞതിനുശേഷം ആയിരുന്നു കുഞ്ഞ് എന്ന ആഗ്രഹം കലശലായതെന്നും താരം പറയുന്നു. അങ്ങനെയാണ് മഹി എത്തുന്നത്. ഞങ്ങളുടെ വീട്ടിലെ ആദ്യത്തെ പേരക്കുട്ടിയാണ് മഹി.
അച്ഛനും അമ്മയ്ക്കും ഒപ്പമാണ് ഞങ്ങൾ കഴിയുന്നത്. കൊച്ചുമകളോട് ഒപ്പം ഒത്തിരി കാലം ജീവിച്ചിരിക്കണമെന്ന് ആഗ്രഹിക്കുന്നത് എന്ന് അവളെ കണ്ടപ്പോൾ അച്ഛനും അമ്മയും പറഞ്ഞെന്നും രേവതി പറയുന്നു. മകൾ വന്നതിനുശേഷം ജീവിതത്തിൽ ഉണ്ടായ മാറ്റങ്ങളെ കുറിച്ചും രേവതി മുൻപു അഭിമുഖത്തിൽ സംസാരിച്ചിരുന്നു. ജീവിതം കൂടുതൽ സുഖകരമായി മാറി. എല്ലാ കാര്യങ്ങളും അവൾക്കൊപ്പം ചെയ്യുന്നതാണ് ഇഷ്ടം. ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ കാര്യമാണ് അവളുടെ ജനനം എന്നും രേവതി പറയുന്നു.