മലയാള സീരിയൽ പ്രേമികളുടെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ആര്യ പാർവതി. ചെമ്പട്ട്, ഇളയവൾ ഗായത്രി തുടങ്ങിയ സീരിയലുകളിൽ ആണ് ആര്യ അഭിനയിച്ചിട്ടുള്ളത്. മികച്ച നിർത്തി കൂടിയായ ആര്യ പാർവതി കാലടി ശ്രീ ശങ്കരാചാര്യ യൂണിവേഴ്സിറ്റിയിൽ നിന്നും മോഹിനിയാട്ടത്തിൽ ബിരുദം നേടിയിട്ടുണ്ട്. ഇപ്പോൾ നൃത്തത്തിലാണ് താരം കൂടുതലും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ആര്യയുടെ ഒരു സോഷ്യൽ മീഡിയ പോസ്റ്റാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. തന്റെ അമ്മ വീണ്ടും ഒരു കുഞ്ഞിന് ജന്മം നൽകുകയാണെന്ന സന്തോഷ വാർത്തയാണ് നടി പങ്കുവെച്ചത്.
ഒരു വലിയേച്ചി ആകാൻ പോവുകയാണെന്ന് താരം പറയുന്നു. ഇരുപത്തിമൂന്നാം വയസ്സിൽ ഒരു സഹോദരിയോ സഹോദരനോ വരുന്നു എന്നും, താൻ സന്തോഷത്തിൽ മതിമറന്നിരിക്കുകയാണെന്നും അമ്മയുടെയും വലിയേച്ചിയുടെയും റോൾ ഏറ്റെടുക്കാൻ തയ്യാറായി കഴിഞ്ഞു എന്നും ആര്യ പറയുന്നു. നിരവധി പേരാണ് ആര്യയുടെ പോസ്റ്റിന് താഴെ ആശംസകൾ അറിയിച്ചത്. ഇത് എല്ലാവർക്കും കിട്ടുന്ന ഭാഗ്യമല്ലെന്നും, ഇന്ന് ഇൻറർനെറ്റിൽ കണ്ട ഏറ്റവും മികച്ച സന്തോഷം നൽകിയ ചിത്രമാണിത് എന്നും സെലിബ്രിറ്റികൾ അടക്കം പോസ്റ്റ് ചെയ്തിരിക്കുന്നു.
ആര്യയുടെ അമ്മ ദീപ്തി ശങ്കർ ഗർഭിണിയാണെന്ന് സന്തോഷ വാർത്തയാണ് ആര്യ കഴിഞ്ഞദിവസം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവെച്ചത്. അമ്മയുടെ നിറവേറില് മുഖം ചേർത്തിരിക്കുന്ന ഒരു മനോഹരമായ ചിത്രം പങ്കുവെച്ചുകൊണ്ട് ആര്യ കുറിച്ചത് ഇങ്ങനെ; 22 വർഷത്തിനുശേഷം അമ്മ വീണ്ടും ഗർഭിണിയായിരിക്കുന്നു. ഒരു സഹോദരനോ സഹോദരിയോ വരുന്നതിന്റെ സന്തോഷത്തിലാണ് ഞാൻ. ഒരു അമ്മയുടെയും വലിയേച്ചിയുടെയും സ്ഥാനം ഏറ്റെടുക്കാൻ ഞാൻ തയ്യാറായിക്കഴിഞ്ഞു. വേഗം വരൂ എൻറെ കുഞ്ഞുവാവേ എന്നായിരുന്നു ആര്യ കുറിച്ചത്.