സോഷ്യൽ മീഡിയ വളരെ ശക്തി പ്രാപിച്ച ഈ കാലത്ത് ഏതൊരു ചിത്രവും തിയറ്ററിൽ റിലീസ് ചെയ്ത ഉടനെ തന്നെ അതിൻറെ റിവ്യൂകളും യൂട്യൂബിൽ നമുക്ക് കാണാനാകും.അത്തരത്തിൽ നിരവധി പ്രമുഖ യൂട്യൂബ് മലയാളത്തിലുണ്ട്. ഇപ്പോഴിതാ മമ്മൂട്ടിയുടെ ഏറ്റവും പുതിയതായി റിലീസ് ചെയ്ത ക്രിസ്റ്റഫർ റിവ്യൂ വീഡിയോയിൽ ചിത്രത്തിലെ നടി രമ്യ സുരേഷിന് എതിരായ പ്രമുഖ യൂട്യൂബർ അശ്വന്ത് കൊക്കിന്റെ പരാമർശത്തിനെതിരെ സംവിധായകൻ അഖിൽ മാരാരുടെ ഫേസ്ബുക്ക് പോസ്റ്റ് ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
ദാരിദ്ര്യം പിടിച്ച വേഷങ്ങൾ അഭിനയിക്കുന്ന നടി എന്ന് അശ്വന്ത് രമ്യയെ കുറിച്ച് പറഞ്ഞതിനെയും അഖിൽവിമർശിക്കുന്നു.ഒരു അഭിനേത്രിയെ അവർ ചെയ്യുന്ന കഥാപാത്രങ്ങളുടെ അടിസ്ഥാനത്തിൽ വിമർശിക്കുന്നത് ഒരു രീതിയിലും ശരിയല്ല. എന്നിങ്ങനെയാണ് അഖിൽ പറയുന്നത്.’ക്രിസ്റ്റഫർ സിനിമയുടെ അഭിപ്രായം പടച്ചു വിട്ടപ്പോൾ പേടി കൊണ്ടാണെങ്കിൽ കൂടി ഉണ്ണി കൃഷ്ണൻ,ഉദയ് കൃഷ്ണ ഇവരെ ആക്ഷേപിക്കാതെ സംസാരിക്കാൻ കോക്കിന് കഴിഞ്ഞെങ്കിലും ഉള്ളിൽ കിടക്കുന്ന പുശ്ചം പതിയെ തികട്ടി വന്നു.രമ്യയെ കുറിച്ച് അവൻ പറഞ്ഞത് ദാരിദ്ര്യം പിടിച്ച വേഷങ്ങൾ ചെയ്യുന്ന നടി എന്നാണ്.
വീട്ട് ജോലിക്കാരി ആയി ഒരു കഥാപാത്രം ചെയ്യുന്ന ബലാൽസംഗം ചെയ്തു കൊല്ലപ്പെടുന്ന ഒരു മകളുടെ അമ്മ ആയി അഭിനയിക്കുന്ന ഒരു അഭിനേത്രി ആയി പിന്നെ ശില്പ ഷെട്ടി അഭിനയിക്കണം എങ്കിലേ കൊക്കിന് സുഖിക്കു എന്നുണ്ടോ?.സംവിധായകൻ തനിക്ക് നൽകിയ വേഷം രമ്യ ഭംഗിയാക്കി എന്ന് എന്ത് കൊണ്ട് പറയാൻ ഇവന് തോന്നുന്നില്ല.രമ്യയെ ഇവൻ ആക്ഷേപിച്ചത് അവരുടെ ശാരീരികമായ അവസ്ഥ കണ്ട് തന്നെ അല്ലെ.ഇതേ ഇവൻ തങ്കം സിനിമയിൽ അഭിനയിച്ച അപർണ്ണയെ കൊട്ട പ്രമീള എന്ന് ആക്ഷേപിചിട്ട് റെഡ് എഫ്എം ഇന്റര്വ്യൂവില് ന്യായീകരിച്ചത് അത് കാപ്പയിൽ അവർ ചെയ്ത കഥാപാത്രം ആയിരുന്നു എന്നാണ്.
കാപ്പായിൽ അവർ ചെയ്തത് പ്രമീള ദേവി എന്ന കഥാപാത്രം ആയിരുന്നു. അത് പോലും ആക്ഷേപ രൂപേണ വളച്ച് കൊക്ക് ഇട്ട പേരാണ് കൊട്ട പ്രമീള എന്നത്.ഹൃദയത്തിലെ ദർശനയെ കണ്ടപ്പോൾ ഡാകിനി അമ്മൂമ്മ ആയി തോന്നി.ഇങ്ങനെ ഒരു പ്രത്യേക ജീവിയാണ് ഈ കോക്ക്.ഇനി ഇവൻ പറഞ രീതിയിൽ എടുത്താൽ സൂര്യ മാനസം സിനിമ കഴിഞ്ഞ് അടുത്ത പടം ചെയ്യുമ്പോൾ മമ്മൂക്കയെ പുട്ടുറുമീസ് എന്ന് വിളിച്ചു സംസാരിക്കുമോ.സകലരെയും ആക്ഷേപിച്ചും പരിഹസിച്ചും നടക്കുന്ന ഇവൻ എന്നെ മെയിൽ ഷോവനിസ്റ്റ് പിഗ് എന്ന് വിളിച്ചു.
അതേടാ അമ്മയെ സംരക്ഷിക്കുന്ന മകൻ.ഭാര്യയെ സംരക്ഷിക്കുന്ന അവളുടെ സ്വാതന്ത്ര്യങ്ങളിൽ ഇടപെടാത്ത എന്തിന് എന്റെ ഫെയ്സ്ബുക്ക് മൊബൈൽ പാസ്സ്വേർഡ് പോലും പറഞ്ഞു കൊടുത്തിട്ടുള്ള ഭർത്താവ്.2 പെൺ മക്കളെ അവരുടെ ആഗ്രഹങ്ങൾക്ക് അനുസരിച്ച് വളർത്തുന്ന അച്ഛൻ.ഈ നിലയിൽ ഞാനൊരു മെയിൽ ഷോവനിസ്റ്റ്റ് ആണ്.ആരെ സ്നേഹിക്കണം ആരെ എതിർക്കണം എന്ന് എനിക്ക് വെക്തമായി അറിയാം.കുറുക്കൻ കൂവും സിംഹം ഗർജിക്കും.എത്രയൊക്കെ നീലത്തിൽ മുങ്ങിയാലും നീ കൂവും.അതാണ് അറിയാതെ നിന്റെ വായിൽ രമ്യയെ ദാരിദ്ര്യം പിടിച്ച നടി എന്ന് നീ വിളിച്ചത്. ഇത്തരത്തിലായിരുന്നു അഖിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്.