നടന്മാരായ ശ്രീനാഥ് ഭാസിക്കും ഷെയിൻ നിഗത്തിനും എതിരെ സിനിമ സംഘടനകൾ നടപടിയുമായി എത്തിയത് വലിയ വിവാദമായിരുന്നു. സംവിധായകരെയും നിർമ്മാതാക്കളെയും മാനിക്കുന്നില്ല, സിനിമയുമായി സഹകരിക്കുന്നില്ല എന്നൊക്കെയായിരുന്നു ആരോപണങ്ങൾ. ഇതോടെ ഇരുവർക്കും ഒപ്പം ഇനി സിനിമ ചെയ്യില്ല എന്നാണ് സംഘടനകളുടെ തീരുമാനം. സംവിധായകരുടെയും നിർമ്മാതാക്കളുടെയും സംഘടനകളാണ് തീരുമാനമെടുത്തത്. ഈ വിഷയത്തിൽ ഇപ്പോൾ പ്രതികരിച്ചിരിക്കുകയാണ് നടൻ ആസിഫ് അലി.
ഒരു അഭിമുഖത്തിൽ ആയിരുന്നു ആസിഫലി മനസ്സ് തുറന്നത്. ആസിഫും ശ്രീനാഥ് ഭാസിയും വളരെ അടുത്ത സുഹൃത്തുക്കളാണ്. നമ്മൾ എല്ലാവരും ഓരോ വ്യക്തികളാണ്. എല്ലാവർക്കും അവരുടെതായ സ്വഭാവങ്ങൾ ഉണ്ട്. അത് മോശമാണെന്ന് നമുക്ക് തോന്നുകയാണെങ്കിൽ നമുക്ക് തിരുത്താം. അത് മോശമാണെന്ന് നമുക്ക് തോന്നുന്നില്ലെങ്കിൽ നമുക്ക് തുടരാം. എനിക്കൊരു മോശം സ്വഭാവം ഉണ്ട്. പക്ഷേ നിങ്ങൾക്ക് എന്നെ ആവശ്യമുണ്ടെങ്കിൽ നിങ്ങളെന്നെ വിളിക്കും. എന്നെ ആവശ്യമില്ലെങ്കിൽ വേറെ ആളെ വിളിക്കും. വിളിക്കുന്ന ആൾ ആ റിസ്ക് എടുക്കാൻ തയ്യാറാണോ എന്നതാണ് വിഷയം എന്നാണ് ആസിഫലി പറയുന്നത്. ഭാസി അങ്ങനെയാണ് എന്ന് മനസ്സിലാക്കി, ഭാസിയെ ഉപയോഗിക്കാൻ തയ്യാറാക്കുന്നവർ ഉപയോഗിക്കുക.
അല്ല ഇങ്ങനെയാണ് എൻറെ ലൊക്കേഷനിൽ വന്നാൽ ഹാൻഡിൽ ചെയ്യാൻ പറ്റില്ല എന്ന് തോന്നുന്നവർ വിളിക്കരുത്. ബാക്കിയുള്ള കാര്യങ്ങളെക്കുറിച്ച് ഞാൻ അഭിപ്രായം പരസ്യമായി പറയാൻ ആഗ്രഹിക്കുന്നില്ല. പക്ഷേ ഭാസിയുമായി സിനിമ ചെയ്യുന്ന സമയത്ത് അവനെ മനസ്സിലാക്കി അവൻറെ സ്വഭാവങ്ങളും അവൻറെ പ്രശ്നങ്ങളും മനസ്സിലാക്കി സിനിമ ചെയ്യാൻ പറ്റുന്നവർ മാത്രം അവനെ വിളിക്കുക എന്നും ആസിഫ് അലി പറഞ്ഞു. പ്രതിഫലം കൂട്ടിച്ചേർക്കൽ സൈറ്റിലെ മോശം പെരുമാറ്റം തുടങ്ങിയവയാണ് നടന്മാർക്കെതിരെ ഉയർന്ന ആരോപണങ്ങൾ. ശ്രീനാഥ് ഭാസി കാരണംഷൂട്ടിംഗ് മുടങ്ങുന്നു, ഷെയിൻ നിഗവും കുടുംബവും കാരണം സിനിമ ചിത്രീകരണത്തിൽ പ്രശ്നങ്ങൾ എന്നിങ്ങനെയാണ് താരങ്ങൾക്കെതിരായ പരാതികൾ.
ഇതിൻറെ അടിസ്ഥാനത്തിലാണ് ഇരുവരുമായും സഹകരിക്കുന്നില്ല എന്ന് സംഘടനകൾ തീരുമാനിച്ചത്. ഇതോടെ അമ്മയുടെ സഹായം തേടിയിരുന്നു ഷെയിൻ നിഗം. ഭാസിയുമായി ബന്ധപ്പെട്ട വിവാദത്തിൽ നേരത്തെ നടൻ ധ്യാൻ ശ്രീനിവാസനും പ്രതികരിച്ചിരുന്നു. ഒരു അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ധ്യാൻ. സിനിമയോട് സഹകരിക്കാതിരിക്കുന്നത് അംഗീകരിക്കാൻ കഴിയുന്ന കാര്യമല്ല എന്ന് ധ്യാൻ വ്യക്തമാക്കി. ശ്രീനാഥ് ഭാസി തൻറെ സുഹൃത്ത് ആണെങ്കിലും, ഉത്തരം കാര്യങ്ങളിൽ പിന്തുണയ്ക്കാൻ പറ്റില്ലെന്നും, ശ്രീനാഥിന്റെ കാര്യത്തിൽ വിഷമം ഉണ്ടെന്നും ധ്യാൻ വ്യക്തമാക്കിയിരുന്നു. രാവിലെ എഴുന്നേറ്റു വരിക എന്നത് പലർക്കും ബുദ്ധിമുട്ടായിരിക്കും.
പക്ഷേ എന്നാൽ പോലും നമ്മൾ ഒരു കോൾ ടൈം പറഞ്ഞിട്ട് വരാമെന്ന് പറഞ്ഞ് വരാതിരിക്കുമ്പോഴാണ് ഈ പ്രശ്നം. അല്ലെങ്കിൽ കൃത്യമായി പറയണം എന്ന് ധ്യാൻ അഭിപ്രായപ്പെട്ടിരുന്നു. സീനിയർ ആക്ടർമാരെ ഉൾപ്പെടെ കാത്തിരിപ്പിക്കുക എന്ന പരിപാടി തനിക്കൊന്നും ചിന്തിക്കാൻ പറ്റാത്ത കാര്യമാണെന്നും ധ്യാൻ പറഞ്ഞു. ശ്രീനാഥ് ഭാസിയുടെ കേസിൽ എനിക്ക് മനസ്സിലായത് ഭാസിയുടെ ലൈഫ് സ്റ്റൈൽ അങ്ങനെ എന്നാണ്. ഗൂഢാലോചന എന്ന സിനിമയിൽ ധ്യാൻ ഭാസിക്ക് ഒപ്പം വർക്ക് ചെയ്തിട്ടുണ്ട്. അന്നൊന്നും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല എന്നും ധ്യാൻ വ്യക്തമാക്കുന്നുണ്ട്.