മലയാള ടെലിവിഷൻ പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ടതും നിരവധി ആരാധകർ ഉള്ളതുമായ ഒരു ടെലിവിഷൻ ഷോയാണ് ബിഗ് ബോസ്.ബിഗ് ബോസിന്റെ ഓരോ സീസണിലും ഓരോ മത്സരാർത്ഥികൾക്കും നിരവധി ആരാധകരാണ് ഉണ്ടായിരിക്കുക.അത്തരത്തിൽ മിമിക്രി ടെലിവിഷൻ ഷോകളിൽ നിറഞ്ഞുനിൽക്കുന്ന സമയത്ത് ബിഗ് ബോസിലേക്ക് എത്തിയ താരമാണ് അഖിൽ.എന്നാൽ മറ്റു മത്സരാർത്ഥികളുടെ പോലെ വലിയ രീതിയിലുള്ള ആരാധകനിരയൊന്നും അഖിലിന് ഉണ്ടായിരുന്നില്ല.
എങ്കിലും അഖില്‍ 70 ദിവസം പൂർത്തിയാക്കി പുറത്തിറങ്ങുമ്പോഴും വലിയ രീതിയിലുള്ള വിമർശനങ്ങൾ ഒന്നും താരത്തിന് നേരെ ഉണ്ടായിരുന്നില്ല.ചെറിയ ചിത്രങ്ങളിലും കോമഡി ഷോകളിലും ഭാഗമായ അഖിലിന്റെ ഏറ്റവും പുതിയ ചിത്രം കാക്കിപ്പടയാണ്.പല രീതിയിലുള്ള അടിപിടികളും സുഹൃത്ത് ബന്ധങ്ങളും എല്ലാം ബിഗ് ബോസ് ടെലിവിഷൻ ഷോയുടെ ഭാഗമാണ്.അത്തരം അടിപിടികൾ ഷോയ്ക്ക് ശേഷവും പുറത്തെത്തിയിട്ടും സോഷ്യൽ മീഡിയകളിൽ നാം കണ്ടിട്ടുള്ളതാണ്. അതിൽ നിന്ന് വ്യത്യസ്തമായി ബിഗ്ബോസിലെ സൗഹൃദം ഇപ്പോഴും കാത്തുസൂക്ഷിക്കുന്ന മത്സരാർത്ഥികളും ഉണ്ട്.
അത്തരത്തിലുള്ള ഒരു സൗഹൃദബന്ധമാണ് അഖിലും സൂരജും സുചിത്രയും തമ്മിലുള്ളത്. ബിഗ് ബോസ് വേദിയിലായിരിക്കുമ്പോൾ ഉള്ള സൂരജിന്റെയും സുചിത്രയുടെയും ഒരു ആഗ്രഹം സാധിച്ചു കൊടുത്തു എന്ന് പറഞ്ഞാണ് അഖിൽ മൂകാംബിക നടയിൽ വെച്ചുള്ള ഇരുവർക്കും ഒപ്പമുള്ള ചിത്രം പങ്കുവെച്ചത്.’ബിഗ് ബോസിനുള്ളില്‍ വച്ച് രണ്ടുപേരും എന്നോട് ഒരു ആഗ്രഹം പറഞ്ഞു. ഇച്ചിരി വൈകിയെങ്കിലും അതങ്ങ് സാധിച്ചു കൊടുത്തു. മൂന്നുപേരും ഒരുമിച്ച് അമ്മയുടെ മുന്നില്‍ പോയി.മൂകാംബിക നടയില്‍ നിന്നും മൂന്നു പേരും ഒരുമിച്ചുള്ള ആദ്യ ചിത്രം’. ഇത്തരത്തിലായിരുന്നു അഖിൽ ഫോട്ടോയ്ക്ക് ക്യാപ്ഷൻ നൽകിയത്.
സൂക്ഷിച്ചു നോക്കിയപ്പോൾ കല്യാണം കഴിഞ്ഞ് നിൽക്കുന്ന രീതിയിലാണ് തോന്നിയതെന്നും,നല്ല സൗഹൃദത്തിന് ആശംസകൾ എന്നും,ഇതെന്താ ഫാമിലി ഫോട്ടോയാണോ അച്ഛനും അമ്മയും കുട്ടിയും എന്നിങ്ങനെ പല രീതിയിലുള്ള കമന്റുകളാണ് ചിത്രത്തിനു താഴെ ആരാധകർ പങ്കുവയ്ക്കുന്നത്. ബിഗ് ബോസിലെ ഗ്രൂപ്പുകളിൽ ഏറ്റവും നല്ലത് നിങ്ങളുടെ സൗഹൃദ ഗ്രൂപ്പ് ആണെന്നും അത് എന്നും മറ്റുള്ളവരുടെ പോലെ വഴക്കുകളില്ലാതെ മുന്നോട്ടു പോകട്ടെ എന്നും ആരാധകർ ആശംസിക്കുന്നു.