മലയാളികൾ ഇരുകൈ നീട്ടി സ്വീകരിച്ച സീരിയൽ താരങ്ങളാണ് യുവ കൃഷ്ണയും മൃദുല വിജയും. തങ്ങളുടെ യൂട്യൂബ് ചാനൽ വഴി ഇൻസ്റ്റാഗ്രാം പേജ് വഴിയും ഒക്കെ ഇരുവരും തങ്ങളുടെ വിശേഷങ്ങളൊക്കെ പങ്കിടാറുണ്ട്. എന്നാൽ കഴിഞ്ഞദിവസം മൃദുല വിജയ് പങ്കിട്ടൊരു വീഡിയോക്കെതിരെ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പൊങ്കാല ഏറ്റുവാങ്ങുകയാണ് യുവയും മൃദുലയും.
ഒരു പെയ്ഡ് പ്രമോഷന്റെ ഭാഗമായുള്ള ഒരു വീഡിയോ ആയിരുന്നാൽ പോലും അങ്ങനെ കാണിക്കേണ്ടായിരുന്നു എന്ന് തന്നെയാണ് ആരാധകർക്കും പറയാനുള്ളത്. വാഹനം ഓടിച്ചു കൊണ്ട് ഫോൺ ചെയ്തതാണ് യുവ കൃഷ്ണ ചെയ്ത തെറ്റ്. അത് ചൂണ്ടിക്കാട്ടി കൊണ്ടാണ് ആരാധകർ എത്തിയിട്ടുള്ളത്. മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് നടി മൃദുല വിജയും നടൻ യുവ കൃഷ്ണയും. കഴിഞ്ഞവർഷം ജൂലൈയിലാണ് ഇരുവരും വിവാഹിതരായത്.
വീട്ടുകാർ തീരുമാനിച്ചിറപ്പിച്ച വിവാഹമായിരുന്നു ഇവരുടെത്. കോവിഡ് സമയത്താണ് ഇവർ വിവാഹിതരായത്. വിവാഹശേഷവും മൃദുല അഭിനയത്തിൽ സജീവമായിരുന്നു. പിന്നീട് ഗർഭിണിയായതോടെ താരം ഇടവേള എടുക്കുകയായിരുന്നു. ഗർഭകാലം മുതൽ തൻറെ വിശേഷങ്ങൾ മൃദുല തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെക്കാറുണ്ടായിരുന്നു. മകൾക്ക് ധ്വനി എന്നാണ് യുവയും മൃദുലയും പേരിട്ടിരിക്കുന്നത്.