പേർളി മാണിയും ശ്രീനിഷ് അരവിന്ദും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താര ദമ്പതികൾ ആണ്. ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത് ഇരുവരുടെയും മകളായ നിലയുടെ രണ്ടാം പിറന്നാളിന്റെ വിശേഷങ്ങളാണ്. ക്യൂട്ട് ലുക്കിലുള്ള നിലയുടെ ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ഇപ്പോഴിതാ പേർളി മാണിയുടെ കുടുംബത്തിൽ നിന്നും പുത്തൻ വിശേഷ വാർത്തയാണ് സോഷ്യൽ മീഡിയയിലെ ശ്രദ്ധേയമാകുന്നത്. പേർളിയുടെ അനിയത്തി റേച്ചൽ വീണ്ടും അമ്മയാകാൻ ഒരുങ്ങുകയാണ്. ആദ്യത്തെ കുട്ടിക്ക് ഒരു വയസ്സ് ആകുന്നതിനു മുൻപേ ആണ് ഇപ്പോൾ റേച്ചൽ വീണ്ടും ഗർഭിണിയായിരിക്കുന്നത്.
നിലയുടെ പിറന്നാൾ ദിവസമാണ് റേച്ചൽ ഈ സന്തോഷവാർത്ത പുറത്തുവിട്ടിരിക്കുന്നത്.ഇപ്പോൾ ഈ വാർത്തയാണ് സോഷ്യൽ മീഡിയയിലെങ്ങും ശ്രദ്ധേയമാകുന്നത്. നിലയുടെ ആദ്യ പിറന്നാൾ സമയത്തു റേച്ചൽ തന്റെ മകനെ എട്ടുമാസം ഗർഭിണിയായിരുന്നു. നിലയുടെ രണ്ടാം പിറന്നാളിനും രണ്ടാമത്തെ കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങി ഇരിക്കുകയാണ്. റേച്ചൽ ഇപ്പോൾ നാലുമാസം ഗർഭിണിയാണ്. റേയ്ച്ചലിന്റെ വിവാഹവും ഗർഭകാലവും എല്ലാം ആരാധകരിലേക്ക് പേർളി എത്തിച്ചിരുന്നു. ജൂണിലായിരുന്നു റേയ്ച്ചലിനും റൂബനും ഒരാൺകുഞ്ഞ് പിറന്നത്. റേയ്ൻ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്.
ഫോട്ടോഗ്രാഫറായ റൂബെന് ബിജി തോമസ് ആണ് റേയ്ച്ചലിന്റെ ഭർത്താവ്. സഹോദരി എന്നതിനേക്കാൾ പേർളിയുടെ അടുത്ത സുഹൃത്ത് കൂടിയാണ് റേയ്ച്ചൽ. ലോകത്തിലെ ഏറ്റവും മനോഹരമായ ബന്ധങ്ങളിൽ ഒന്ന് സഹോദരിമാർ തമ്മിലുള്ള ബന്ധമാണെന്നും, ഞങ്ങളുടെ റേയൻ ബേബിയെ എൻറെ കൈകളിൽ ഇങ്ങനെ പിടിക്കുമ്പോൾ ഒരിക്കൽ കൂടി ഞാൻ അമ്മയായത് പോലെ തോന്നുന്നു എന്നും, റേയ്ച്ചൽ പ്രസവ വേദന അനുഭവിക്കുമ്പോൾ എൻറെ അനുജത്തി വേദന സഹിക്കാൻ കഴിയുമോ എന്ന് ഞാൻ ആശ്ചര്യപ്പെട്ടു എന്നും, പക്ഷേ റേയ്ച്ചൽ അത് ശക്തമായി തന്നെ നേരിട്ട് എന്നും, പ്രസവശേഷം പേർളി റേയ്ച്ചലിനെ കുറിച്ച് ആദ്യം എഴുതിയ വാക്കുകൾ പറഞ്ഞു.