നിരവധി സീരിയലുകളും അവയിലെ കഥാപാത്രങ്ങൾക്ക് പ്രത്യേകം ആരാധകരും നമ്മുടെ നാട്ടിലുണ്ട്.അത്തരത്തിൽ സീരിയലുകളിലൂടെയും ടെലിവിഷൻ ഷോകളിലൂടെയും ശ്രദ്ധേയനായ താരമാണ് അനൂപ് കൃഷ്ണൻ.സീത കല്യാണം എന്ന സീരിയലിലൂടെ ആണ് താരം പ്രേക്ഷകർക്ക് സുപരിചിതനായതെങ്കിലും പിന്നീട് ബിഗ് ബോസിലൂടെ കൂടുതൽ ആരാധകരെ നേടാൻ അനൂപിനായി.ബിഗ് ബോസിൽ പങ്കെടുക്കുന്ന ഏതൊരു മത്സരാർത്ഥിക്കും ഉണ്ടാവുന്ന പോലെ ആരാധകൻ പിന്തുണ ബിഗ് ബോസിൻറെ ശേഷവും അനൂപിന് ലഭിക്കാറുണ്ട്.
സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇടയ്ക്കിടെ തൻറെ വിശേഷങ്ങളും ചിത്രങ്ങളും പങ്കുവയ്ക്കാറുണ്ട്.ഇപ്പോഴിതാ ഇന്ത്യാഗ്ളിറ്റ്സ് ഓൺലൈൻ ചാനലിന് അനൂപും ഭാര്യ ഐശ്വര്യയും നൽകിയ ഒരു അഭിമുഖമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.ബിഗ് ബോസ് എന്ന ടെലിവിഷൻ പരിപാടിയിൽ പങ്കെടുത്തത് കൊണ്ട് തനിക്ക് ഗുണം മാത്രമേ സംഭവിച്ചിട്ടൂള്ളൂ.ടിവിയിൽ മാത്രം താൻ കണ്ടിട്ടുള്ള ബിഗ് ബോസ് ഷോയിൽ തനിക്ക് ഒരു അവസരം ലഭിക്കുകയും അതിന് മികച്ച പ്രതിഫലം നൽകുകയും ചെയ്യുമ്പോൾ ആ ഓഫർ വേണ്ടെന്നു വയ്ക്കാൻ തോന്നിയില്ലെന്നും അനൂപ് പറഞ്ഞു.
സീരിയലിനേക്കാൾ കൂടുതൽ പ്രേക്ഷക പിന്തുണ തനിക്ക് ലഭിച്ചത് ബിഗ് ബോസിലൂടെ ആണെന്നും അനൂപ് പറഞ്ഞു.ബിഗ് ബോസ് ഷോയിലെ ഓരോ ഘട്ടത്തിലും തൻറെ മികച്ച രീതിയിൽ ഉള്ള പെർഫോമൻസ് പുറത്തെടുക്കാൻ മാക്സിമം ശ്രമിച്ചിട്ടുണ്ടെന്നും താരം പറയുന്നു.2020ൽ ആണ് ഐശ്വര്യയും അനൂപും പരിചയപ്പെടുന്നതും പിന്നീട് 2022ൽ വിവാഹിതരാകുന്നതും.ബിഗ് ബോസ് ഷോയിൽ പങ്കെടുക്കുന്ന വേളയിൽ തന്നെ പ്രണയത്തെക്കുറിച്ച് അനൂപ് പറഞ്ഞിരുന്നു. ഗുരുവായൂർ അമ്പലത്തിൽ വച്ചാണ് അനൂപ് ഐശ്വര്യയുടെ കഴുത്തിൽ താലി ചാർത്തിയത്.
ഇപ്പോൾ ഈ അഭിമുഖത്തിൽ വച്ച് അനൂപും അവതാരികയും ചേർന്ന് ഒരു പ്രാങ്ക് ഭാര്യ ഐശ്വര്യയ്ക്ക് നൽകിയിരുന്നു.അനൂപ് എന്തോ അസ്വസ്ഥനായത് പോലെ അഭിമുഖത്തില്‍ പെരുമാറുന്നു,ഇതോടെ ഒരു അഞ്ച് മിനുറ്റ് ബ്രേക്ക് വേണമെന്നും പറഞ്ഞ് അവതാരക എഴുന്നേറ്റ് പോവുകയായിരുന്നു.ഇരുവരുടെയും വിവാഹ വാർഷികത്തോടനുബന്ധിച്ചാണ് ഭാര്യക്ക് ഈ പ്രാങ്ക്. തുടർന്ന് അഭിമുഖത്തിനിടെ ഇരുവരും കേക്ക് മുറിച്ച് വിവാഹ വാർഷികം ആഘോഷിക്കുകയും ചെയ്തിരുന്നു.അഭിമുഖത്തിനിടെ താരങ്ങള്‍ക്ക് ആശംസയുമായി മാതാപിതാക്കളും എത്തിയിരുന്നു.