മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെത്. കുടുംബത്തിലെ എല്ലാവർക്കും ആരാധകർ ഉള്ളതുകൊണ്ടുതന്നെ അവരുടെ വിവരങ്ങൾ അറിയാനും എല്ലാവരും ആകാംക്ഷയിൽ ആണ്. മക്കൾ പൃഥ്വിരാജും ഇന്ദ്രജിത്തും പിതാവ് സുകുമാരന്റെ വഴിയെ നടന്ന് മലയാള സിനിമയിലെ തങ്ങളുടെതായ സ്ഥാനം നേടിയെടുത്തവരാണ്. അമ്മ മല്ലിക സുകുമാരനാണ് തങ്ങളുടെ വളർച്ചയ്ക്ക് പിന്നിൽ എന്ന് മക്കളും മരുമക്കളും പലതവണ പറഞ്ഞിട്ടുണ്ട്.
ഇപ്പോൾ മരുമകൾ പൂർണിമയ്ക്ക് ജന്മദിനാശംസകൾ നേർന്ന് മല്ലിക സുകുമാരൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വരികളാണ് ശ്രദ്ധ നേടുന്നത്.’പുഞ്ചിരിക്കുന്ന ഒരു നല്ല മനസ്സിന്, പൂക്കാലത്തേക്കാള് ഭംഗിയുണ്ട്,സ്നേഹമുള്ള മനസ്സുപോലെ’എന്ന വരികളും പൂർണിമയുടെ ചിത്രവും അടക്കമാണ് മല്ലിക സുകുമാരന്റെ പോസ്റ്റ്. മരുമകൾക്ക് നൽകുന്ന സ്ഥാനമാണ് മല്ലികയുടെ ജന്മദിനാശംസകൾ നമുക്ക് കാണാൻ ആകുന്നത്.
തന്റെ ഇരുമക്കളുടെയും ഭാര്യമാർ മരുമക്കളല്ല മക്കളാണ് എന്ന് പലപ്പോഴും മല്ലിക സുകുമാരൻ പറഞ്ഞിട്ടുണ്ട്.ഇന്ദ്രജിത്തിന്റെയും പൂർണിമയുടെയും മൂത്തമകൾ പ്രാർത്ഥന സംഗീത പഠനത്തിനായി യുകെ ക്ക് പോയ ശേഷമുള്ള ആദ്യ ജന്മദിനം ആണിത്.പോയ വർഷം ശാരീരികമായും മാനസികമായും പൂർണിമയ്ക്ക് വെല്ലുവിളികൾ നിറഞ്ഞതായിരുന്നു എന്നും അതിൽ നിന്ന് ശക്തമായി തിരിച്ചുവന്നു എന്നും കുറിച്ചാണ് ഇന്ദ്രജിത്ത് ആശംസകൾ നേർന്നത്.
തനിക്ക് തരുന്ന അതിരുകളില്ലാത്ത സ്നേഹത്തിനും പിന്തുണയ്ക്കും നന്ദിയും ഒപ്പം ഇരുപതാം വിവാഹ വാർഷികത്തിന്റെ ആശംസകൾ ഇന്ദ്രജിത്ത് നേർന്നു. മൂന്നുവർഷത്തെ പ്രണയത്തിനൊടുവിലാണ് ഇന്ദ്രജിത്തും പൂർണിമയും വിവാഹിതരായത്.മല്ലിക സുകുമാരൻ അഭിനയിച്ചിരുന്ന പെയ്തൊഴിയാതെ എന്ന സീരിയലിൽ പൂർണിമയും അഭിനയിച്ചിരുന്നു. അമ്മയെ വിളിക്കാൻ ലൊക്കേഷനിൽ പോയിരുന്നപ്പോഴുള്ള പരിചയമാണ് ഇരുവരെയും വിവാഹത്തിലേക്ക് എത്തിച്ചത്.