നഹാസ് ഹിദായത്തിന്റെ സംവിധാനത്തിൽ ഷൈയ്ൻ നിഗം ആൻറണി വർഗീസ് നീരജ് മാധവ് എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ആർഡിഎക്സി ൻറെ ചിത്രീകരണം ഡിസംബർ 15ന് കൊച്ചിയിൽ ആരംഭിക്കും.ഓഗസ്റ്റ് മാസത്തിൽ ചിത്രത്തിൻറെ ഷൂട്ടിംഗ് തുടങ്ങാൻ എല്ലാ ഒരുക്കങ്ങളും പൂർത്തിയായെങ്കിലും പ്രതികൂല കാലാവസ്ഥയും നടൻ ആന്റണി വർഗീസിന്റെ കൈക്ക് പരിക്ക് പറ്റിയതും ചിത്രീകരണം വൈകാൻ കാരണമായി.
മിന്നൽ മുരളിയുടെ തകർപ്പൻ വിജയത്തിനുശേഷം വീക്കെൻഡ് ബ്ലോക്ക് ബസ്റ്റർ ബാനറിൽ സോഫിയ പോളാണ് ചിത്രം നിർമ്മിക്കുന്നത്.ആക്ഷന്‍ പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രത്തിന് തിരക്കഥ തയ്യാറാക്കുന്നത് സംവിധായകനായ നഹാസ് ഹിദായത്ത് തന്നെയാണ്.ഐമ റോസ്മിയും മഹിമാ നമ്പ്യാരുമാണുമാണ് ചിത്രത്തിലെ നായികമാരായി
എത്തുക.ഡോണി,റോബര്‍ട്ട്,സേവ്യര്‍ എന്നിങ്ങനെ മൂന്ന് സുഹൃത്തുക്കളുടെ കഥ പറയുന്ന ചിത്രത്തിൽ ലാൽ മറ്റൊരു പ്രധാന കഥാപാത്രത്തിൽ എത്തുന്നുണ്ട്.
മനു മഞ്ജിത്തിന്റെ വരികൾക്ക് സാം സി.എസ് ആണ് സംഗീതസംവിധാനം നിർവഹിക്കുന്നത്.കെ.ജി.എഫ്,കൈതി,വിക്രം എന്നീ ഹിറ്റ് ചിത്രങ്ങളിൽ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്ത അൻപറിവാണ് ഈ ചിത്രത്തിന്റെയും സംഘട്ടനം കൈകാര്യം ചെയ്യുന്നത്.ബൈജു സന്തോഷ്,ഷമ്മി തിലകൻ, മാലാ പാർവ്വതി,നിഷാന്ത് സാഗർ എന്നിവരും മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നു.ബേസിൽ ജോസഫിന്റെ സഹസംവിധായകനായി ഗോദ യിലൂടെ തുടങ്ങിയ നഹാസിന്റെ ആദ്യ സ്വതന്ത്ര സംവിധാന സംരംഭമാണ് ആർഡിഎക്സ്.
ആർഡിഎക്സ് ഒരു പാൻ ഇന്ത്യൻ ചിത്രം ആയിരിക്കും എന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചത്.അലക്സ് ജെ പുളിക്കൽ ഛായഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൻറെ എഡിറ്റിംഗ് റിച്ചാർഡ് കെവിൻ ആണ്.കലാസംവിധാനം പ്രശാന്ത് മാധവ്,കോസ്റ്റ്യൂം ഡിസൈൻ ധന്യാ ബാലകൃഷ്ണൻ,മേക്കപ്പ് റോണക്സ് സേവ്യർ,ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ വിശാഖ്,നിർമ്മാണ നിർവ്വഹണം ജാവേദ് ചെമ്പ്,പി.ആർ.ഒ വാഴൂർ ജോസ് എന്നിവരാണ് ചിത്രത്തിന്റെ മറ്റു പ്രധാന അണിയറ പ്രവർത്തകർ.