ബിഗ് ബോസ് മലയാളം സീസൺ ഫൈവ് ശക്തരിൽ ഒരാളാണ് റെനീഷ. ആദ്യത്തെ നാളുകളിൽ തന്നെ ഗെയിമുകളിലൂടെയും അഭിപ്രായപ്രകടനങ്ങളിലൂടെയും റെനീഷ കയ്യടി നേടിയിരുന്നു. അതേസമയം തൻറെ കാഴ്ചപ്പാടുകളുടെ പേരിൽ റെനീഷ വിമർശനങ്ങളും ഏറ്റുവാങ്ങിയിട്ടുണ്ട്. ഇപ്പോഴിതാ തൻറെ പ്രണയത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് റെനീഷ. പ്രണയത്തെക്കുറിച്ച് തുറന്നു പറഞ്ഞു റെനീഷ രംഗത്ത് വന്നു. ഇന്നത്തെ മോണിംഗ് ആക്ടിവിറ്റിക്ക് ഇടയിലായിരുന്നു സംഭവം. ആക്ടിവിറ്റിയുടെ ഭാഗമായി റിനോഷ് ചോദിച്ച ചോദ്യത്തിനുള്ള മറുപടി നൽകവേ ആയിരുന്നു റെനീഷ തൻറെ പ്രണയത്തെക്കുറിച്ച് തുറന്നു പറഞ്ഞത്.
ബിഗ് ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം റെനീഷയെ തേടി മണിരത്നം പോലെയുള്ള സംവിധായകരുടെ സിനിമകൾ വരുന്നു. ഇവിടെയും രണ്ട് സംവിധായകൻ ഉണ്ട്. ഇവർ പട്ടിണിയിലാണ്, റെനീഷ ഡേറ്റ് കൊടുത്താൽ ഇവർ രക്ഷപ്പെടും. അതേസമയം ഇവരുടെ സിനിമ പൊട്ടിയാൽ റെനീഷയുടെ കരിയർ തകരും. ഈയൊരു സാഹചര്യത്തിൽ റെനീഷ ആരെയായിരിക്കും തിരഞ്ഞെടുക്കുക എന്നായിരുന്നു റിനോഷിന്റെ ചോദ്യം. എനിക്ക് പുറത്തൊരു കാമുകനുണ്ട്. മുൻപും റെനീഷ പ്രണയത്തെക്കുറിച്ച് പരാമർശങ്ങൾ നടത്തിയിട്ടുള്ളതാണ്. ബ്രേക്ക് അപ്പ് ആയ ആ ബന്ധം പുറത്തിറങ്ങിയശേഷം തുടരണം എന്നൊരു ആഗ്രഹം തനിക്ക് ഉണ്ടെന്നും റെനീഷ പറഞ്ഞിട്ടുണ്ട്.
താൻ സിനിമയിൽ അഭിനയിക്കുന്നത് ആ വ്യക്തിക്ക് ഇഷ്ടമല്ല. സീരിയൽ കുഴപ്പമില്ല സിനിമ വേണ്ട എന്നാണ് പറഞ്ഞിട്ടുള്ളത് എന്നും റെനീഷ പറയുന്നു. തങ്ങളുടെ പ്രൈവസി നഷ്ടപ്പെടുമെന്ന് കരുതിയിട്ടുണ്ടാകും. ജീവിതം മുന്നോട്ടു പോകാൻ കോംപ്രമൈസുകൾ ചെയ്യേണ്ടിവരും. തനിക്ക് വേണ്ടി പുള്ളി കോംപ്രമൈസ് ചെയ്യുന്നുണ്ട് അതിനാൽ പുള്ളിക്ക് വേണ്ടി താനും കോംപ്രമൈസ് ചെയ്യുമെന്നും പറഞ്ഞു. ഇങ്ങനെയൊരു അവസരം കിട്ടിയാൽ ആദ്യം തന്നെ ആളോട് ചോദിക്കും. അത് ആരുടെ സിനിമയാണെങ്കിലും. ആളുടെ താൽപര്യം നോക്കി മാത്രമേ താൻ തീരുമാനമെടുക്കുകയുള്ളൂ എന്നും റെനീഷ പറയുന്നു. അതേസമയം ഇപ്പോൾ തങ്ങൾ കുറെ നാളുകളായി വിളിക്കൽ ഒന്നും ഇല്ലെന്നും റെനീഷ പറയുന്നുണ്ട്.
എന്നാൽ ഇവിടെ എത്തിയശേഷം പല പാട്ടുകൾ കേൾക്കുമ്പോൾ ഇവിടുത്തെ ഒറ്റപ്പെടലിനൊക്കെ ആളെ മിസ്സ് ചെയ്യുന്നുണ്ട്. ഇവിടെ നിന്നും ഇറങ്ങിയശേഷം ആളെ ഒന്ന് വിളിച്ച് പ്രണയം തുടരാൻ ആൾക്ക് താൽപര്യമുണ്ടെങ്കിൽ തുടരും എന്നും റെനീഷ പറയുന്നു. പിന്നാലെ പുറത്തിറങ്ങുമ്പോൾ ആ ആൾ മറ്റൊരാളുമായി പ്രണയത്തിൽ ആയിട്ടുണ്ടെങ്കിലോ എന്ന് വിഷ്ണു ചോദിച്ചു. ഞാൻ കൊടുത്ത സ്നേഹം അത്ര ആത്മാർത്ഥമാണെന്നിരിക്കെ അയാൾക്ക് മറ്റൊരാളുമായി പ്രണയം ഉണ്ടായിട്ടുണ്ടാകില്ല എന്നാണ് താൻ വിശ്വസിക്കുന്നതെന്നും റെനീഷ പറയുന്നു.
നേരത്തെ ഷോയിലെ മറ്റൊരു മത്സരാർത്ഥിയായ അഞ്ചുസ് തനിക്ക് റെനീഷയോട് ക്രഷ് തോന്നിയ കാര്യം തുറന്നു പറഞ്ഞിരുന്നു. ഇവർക്കുമിടയിൽ ഇതേ തുടർന്ന് ഭിന്നത ഉടലെടുക്കുകയും ചെയ്തിരുന്നു. അതേസമയം പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ഒരാൾ കൂടെ ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്തായിരിക്കുകയാണ്. ലച്ചു ആണ് വീട്ടിൽ നിന്നും പുറത്തായത് ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് കഴിഞ്ഞകുറച്ചു നാളുകളായി ലച്ചു ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു. ഇതോടെ താരം ഷോയിൽ നിന്നും പിന്മാറുകയാണ് എന്നാണ് റിപ്പോർട്ടുകൾ വന്നത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി താരത്തിന് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നു. കുറച്ചുനാളുകളായി നിൽക്കാതെയുള്ള പീരീഡ്സും മറ്റും കൊണ്ട് വളരെയേറെ പ്രയാസപ്പെട്ടായിരുന്നു ലച്ചു കഴിഞ്ഞിരുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അസ്വസ്ഥത കൂടിവന്നതോടെ നിരന്തരം സ്കാനിങ്ങും ചികിത്സയും മറ്റുമായി കൃത്യമായി ടാസ്കുകളിൽ പങ്കെടുക്കാൻ പോലും ലച്ചുവിന് സാധിച്ചിരുന്നില്ല. ബിഗ് ബോസ് സീസൺ ഫൈവിൽ കൂടുതൽ ജനപ്രീതി നേടിയ മത്സരാർത്ഥികളിൽ ഒരാൾ കൂടിയായിരുന്നു ലച്ചു.