ഇപ്പോൾ കേരളക്കരയിൽ വളരെയധികം ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ് ബ്രഹ്മപുരം മാലിന്യ പ്ലാൻറിലെ തീപിടുത്തം.തീപിടുത്തത്തെ തുടർന്ന് നീണ്ട 12 ദിവസത്തോളം വിഷപ്പുകയിൽ ശ്വാസം മുട്ടിയിരുന്നു കൊച്ചി.തീ പൂർണ്ണമായ രീതിയിൽ അണച്ചുവെന്ന് ഫയർഫോഴ്സ് വ്യക്തമാക്കിയിരുന്നു.എങ്കിലും തീവ്രതത്തിന്റെ ഭാഗമായി ഉണ്ടായ പുക ശ്വസിച്ചത് മൂലം ഉണ്ടായേക്കാവുന്ന ദൂരവ്യാപകമായ നിരവധി ആരോഗ്യ പ്രശ്നങ്ങളെ ഓർത്ത് ആശങ്കയിലാണ് ജനങ്ങൾ.സമൂഹത്തിന്റെ വിവിധ കോണുകളിലുള്ള സാധാരണക്കാരും സെലിബ്രിറ്റികളും തുടങ്ങി നിരവധി പേർ തങ്ങളുടെ പ്രതിഷേധങ്ങളുമായി രംഗത്തെത്തിയിരുന്നു.
ഇപ്പോഴിതാ ബ്രഹ്മപുരം തീപിടുത്തത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രത്തിൻറെ ഫസ്റ്റ് പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.നടൻ പൃഥ്വിരാജ് ആണ് തൻറെ ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റർ പങ്കുവെച്ചത്. കലാഭവൻ ഷാജോൺ കേന്ദ്ര കഥാപാത്രമായ ചിത്രത്തിന് ‘ഇതുവരെ’ എന്നാണ് പേര് നൽകിയിരിക്കുന്നത്.ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തത്തെ തുടര്‍ന്ന്,പരിസരങ്ങളില്‍ ജീവിക്കുന്ന ഒരു ആളുകൾക്ക് ഉണ്ടായ ബുദ്ധിമുട്ടുകളും ആരോഗ്യപ്രശ്നങ്ങളും ഒക്കെയാണ് ചിത്രം പറയുന്നത് എന്നാണ് സൂചന.തീപിടുത്തം ഉണ്ടാവുന്നതിന് മുന്നേ ആലോചിച്ച് ചിത്രമാണ് ഇത് എന്നാണ് അണിയറ പ്രവർത്തകർ വ്യക്തമാക്കിയത്.
എന്നാൽ ഇപ്പോൾ പങ്കുവെച്ച ഫസ്റ്റ് ലുക്ക് പോസ്റ്ററിന് താഴെ പലരീതിയിലുള്ള കമന്റുകളാണ് ആരാധകർ പങ്കുവെക്കുന്നത്.ദുരന്തം ഉണ്ടാവാനായി കാത്തിരുന്നതുപോലെ,അപ്പോഴേക്കും നീയൊക്കെ ഇത് സിനിമ ആക്കിയല്ലേ,കത്തിയതിന്റെ ചൂടാറും മുമ്പേ എന്ന ടൈറ്റിൽ കൊടുക്കാമായിരുന്നില്ലേ തുടങ്ങിയ രീതിയിലുള്ള കമന്റുകളാണ് ആരാധകർ പങ്കുവെച്ചത്.ഡോ:ടിറ്റൂസ് പീറ്റര്‍ നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അനിൽ തോമസ് ആണ്.എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍ അരുണ്‍ നടനരാജൻ ആണ്.കോസ്റ്റ്യൂംസ് ഇന്ദ്രൻസ് ജയൻ ആണ്. പ്രതാപൻ കല്ലിയൂരാണ് പ്രൊഡക്ഷൻ ഡിസൈനര്‍.
മഞ്ജു വാര്യർ,രമേശ് പിഷാരടി,സജിത മഠത്തിൽ,നടി സരയൂ തുടങ്ങിയ നിരവധി സെലിബ്രിറ്റികളും സാധാരണക്കാരും ബ്രഹ്മപുരം വിഷയത്തെ സംബന്ധിച്ച് തങ്ങളുടെ പ്രതികരണങ്ങൾ പങ്കുവെച്ചിരുന്നു.മെഗാസ്റ്റാർ മമ്മൂട്ടി അദ്ദേഹത്തിന്റെ കെയർ ആൻഡ് ഷെയർ ഇൻറർനാഷണൽ ഫൗണ്ടേഷനും ആസ്റ്റർ മെഡിസിറ്റിയുമായി ചേർന്ന് ബ്രഹ്മപുരം പരിസരപ്രദേശങ്ങളിലെ ജനങ്ങൾക്ക് വൈദ്യസഹായത്തിനായി ഒരു സംഘത്തെ അയച്ചിരുന്നു.ഗുരുതരമായ വിഷപ്പുക മൂലം ശ്വാസകോശസംബന്ധമായ അസുഖങ്ങളും മറ്റ് ആരോഗ്യപ്രശ്നങ്ങളും മൂലം വലയുന്നവർക്ക് വലിയൊരു ആശ്വാസമായിരുന്നു ഇത്.വലിയ രീതിയിലുള്ള അഭിനന്ദനപ്രവാഹം ആണ് മമ്മൂട്ടിയുടെ ഈ പ്രവർത്തനത്തിന് ലഭിച്ചത്.