നിരവധി ചിത്രങ്ങളിലൂടെ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയ നായികയായി മാറിയ താരമാണ് നവ്യ നായർ.പല പ്രേക്ഷകർക്കും നവ്യ തങ്ങളുടെ വീട്ടിലെ ഒരു അംഗത്തെ പോലെയാണ്. അഭിനേരംഗത്തെ പോലെ തന്നെ നൃത്തരംഗത്തും നവ്യ തന്റേതായ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.തൻറെ സിനിമ അഭിനയത്തിന് ഒരിടക്ക് താരം ഒരു ഇടവേള നൽകിയിരുന്നു.പിന്നീട് താരം തിരിച്ചെത്തുകയും അഭിനയത്തിന് ഒപ്പം നൃത്ത പരിപാടികളിലും സജീവ സാന്നിധ്യമായി മാറുകയും ചെയ്തിരുന്നു.ഇപ്പോഴിതാ ഒരു റിയാലിറ്റി ഷോയിൽ താൻ പറഞ്ഞ കാര്യങ്ങളുമായി ബന്ധപ്പെട്ട് ട്രോളുകളിൽ നിറയുകയാണ് നവ്യ.
മുകേഷ്,റിമി ടോമി എന്നിവർക്കൊപ്പം മഴവിൽ മനോരമയിൽ സംരക്ഷണം ചെയ്യുന്ന കിടിലം എന്ന റിയാലിറ്റി ഷോയിൽ വിധികർത്താവാണ് നവ്യ.ഈ പരിപാടിയുടെ നവ്യ പറഞ്ഞ കാര്യങ്ങളാണ് ട്രോളുകൾക്ക് കാരണം.’പണ്ടുള്ള സന്യാസിമാർ അവരുടെ ആന്തരിക അവയവങ്ങൾ പുറത്ത് എടുത്ത് കഴുകും എന്ന് താൻ കേട്ടിട്ടുണ്ട്’. എന്നായിരുന്നു നവ്യ ഷോയ്ക്കിടെ പറഞ്ഞത്.ഉടനെ തന്നെ ഇതിനു മറുപടിയായി താൻ ‘പണ്ട് കൊല്ലത്തുവച്ച് സെക്കൻഡ് ഷോ കഴിഞ്ഞു വരുമ്പോൾ കുറച്ചു സന്യാസിമാർ ഇങ്ങനെ ജംഗ്ഷനിൽ ഇരുന്നു കഴുകുന്നത് കണ്ടിട്ടുണ്ട്’എന്ന് മുകേഷും പറഞ്ഞത് സാമൂഹ്യ മാധ്യമങ്ങളിൽ വലിയ രീതിയിൽ വൈറലായിരുന്നു.
ചിത്രത്തിൽ ട്രോളുകൾക്കൊപ്പം തന്നെ വലിയ രീതിയിലുള്ള വിമർശനങ്ങളും സോഷ്യൽ മീഡിയയിൽ വന്നിരുന്നു.എന്നാൽ ഇതിനെയെല്ലാം വളരെ കൂളായാണ് നവ്യ നേരിട്ടത്.ഇപ്പോഴിതാ മഴവിൽ മനോരമയിലെ കിടിലം റിയാലിറ്റി ഷോയ്ക്കിടെ നവ്യ പറഞ്ഞ ഈ കാര്യത്തെ ട്രോൾ രൂപത്തിൽ ആക്കി അവതരിപ്പിച്ച ഒരു ഇൻസ്റ്റഗ്രാം റീൽ പ്രദർശിപ്പിച്ചതും അതുകണ്ട് നവ്യയും മുകേഷും റിമിയും ചിരിക്കുന്നതുമായ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.ഭരത് 135 എന്നാൽ ഇൻസ്റ്റഗ്രാം പേജിലാണ് രസകരമായ ഈ ട്രോൾ വീഡിയോ പോസ്റ്റ് ചെയ്തത്.അനീഷ് ഉപാസന സംവിധാനത്തിൽ ഒരുങ്ങുന്ന ‘ജാനകി ജാനേ’ ആണ് നവ്യയുടെ പുതിയ ചിത്രം.
സൈജു കുറുപ്പ് നായകനായി എത്തുന്ന ജാനകി ജാനേ എന്ന ചിത്രത്തിൽ പ്രിൻറിംഗ് പ്രസ് ജീവനക്കാരിയായ ജാനകി എന്ന കഥാപാത്രമായിട്ടാണ് നവ്യ എത്തുക.നീണ്ട നാളത്തെ ഇടവേളക്കുശേഷം വികെ പ്രകാശ് സംവിധാനം ചെയ്ത ഒരുത്തീ എന്ന ചിത്രത്തിലൂടെയാണ് നവ്യ വീണ്ടും അഭിനയരംഗത്തേക്ക് കടന്നുവന്നത്. നമുക്കെല്ലാവർക്കും സുപരിചിതനായ ഒരു സാധാരണ മലയാളി വീട്ടമ്മ,അവരുടെ ജീവിതത്തിൽ അപ്രതീക്ഷിതമായി ഉണ്ടാകുന്ന ഒരു സംഭവം അതിനെ ചുറ്റിപ്പറ്റിയായിരുന്നു ചിത്രം കഥ പറഞ്ഞത്. ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുങ്ങിയ ചിത്രം മികച്ച പ്രതികരണങ്ങളായിരുന്നു തിയേറ്ററുകളിൽ നിന്ന് നേടിയെടുത്ത്.