സ്കൂൾ കുട്ടികളുടെ സൗഹൃദത്തിന്റെയും സ്നേഹത്തിന്റെ കഥ പറഞ്ഞ ഓട്ടോഗ്രാഫ് എന്ന സീരിയൽ മലയാളി മിനി സ്ക്രീൻ പ്രേക്ഷകർ മറക്കാൻ ഇടയില്ല. സീരിയലിലെ കഥാപാത്രങ്ങളൊക്കെ ഇപ്പോൾ ബിഗ്സ്ക്രീനിലും മിനിസ്ക്രീനിലും അറിയപ്പെടുന്ന താരങ്ങളാണ്. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ഓട്ടോഗ്രാഫിലെ കേന്ദ്ര കഥാപാത്രങ്ങളിൽ ഒരാളെ അഭിനയിച്ച ശ്രീക്കുട്ടി. വിവാഹത്തോടെ സീരിയൽ നിന്നും ഇടവേളയെടുത്ത താരം പിന്നീട് സീരിയലിൽ കൂടുതൽ സജീവമാവുകയായിരുന്നു.
ബിഗ് സ്ക്രീനിലേക്ക് എത്തിയ താരം മലയാളത്തിലും തമിഴിലുമായി അഞ്ചോളം സിനിമകളിൽ വേഷമിട്ടു. സീരിയലിൽ സജീവമായിരുന്ന സമയത്താണ് മനോജ് കുമാറും ആയിട്ടുള്ള വിവാഹം നടക്കുന്നത്. പിന്നീട് അഞ്ചുവർഷത്തോളം ശ്രീക്കുട്ടി അഭിനയത്തിൽ നിന്നും വിട്ടുനിന്നു. മകളുടെ കാര്യം കൂടി നോക്കേണ്ടതിനാലാണ് സീരിയൽ മാത്രം അഭിനയിക്കുന്നത് എന്ന് താരം പറയുന്നു. ഭർത്താവ് മനോജ് ക്യാമറമാനാണ്. ഒരു മകളാണ് താരത്തിന്. ഈയടുത്താണ് ശ്രീക്കുട്ടി നീണ്ട ഒരു ഇടവേളയ്ക്കുശേഷം അഭിനയത്തിലേക്ക് തിരികെ വന്നത്.
ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന സസ്നേഹം എന്ന പരമ്പരയിലൂടെയാണ് ശ്രീക്കുട്ടിയുടെ തിരിച്ചുവരവ്. തുടക്കത്തിൽ വില്ലത്തി ആയിരുന്നുവെങ്കിലും ഇപ്പോൾ നന്മയുള്ള കഥാപാത്രമായി മാറിയിരിക്കുകയാണ് സസ്നേഹത്തിലെ ശ്രീക്കുട്ടി. ഇതിനിടെ ഫ്ലവേഴ്സ് ചാനൽ ഒരുകോടി എന്ന പരിപാടിയിൽ അതിഥിയായി എത്തുകയാണ് ശ്രീക്കുട്ടി. തന്റെ പ്രണയത്തെക്കുറിച്ചും ഒളിച്ചോട്ടത്തെ കുറിച്ച് ഒക്കെ ഷോയിൽ ശ്രീക്കുട്ടി മനസ്സ് തുറക്കുന്നു. വീട്ടിൽ സമ്മതിക്കില്ലെന്ന് കരുതിയായിരുന്നു ഒളിച്ചോടിയത്.
താനും ഭർത്താവും തമ്മിൽ 12 വയസ്സിന്റെ പ്രായ വ്യത്യാസമുണ്ടെന്നും നടി വെളിപ്പെടുത്തി. രാവിലെ അമ്പലത്തിൽ പോകുന്നു എന്ന് പറഞ്ഞ് പോയ ശ്രീക്കുട്ടി പിന്നീട് തിരിച്ചു വന്നില്ല. ഒരുപാട് അന്വേഷിച്ചിട്ടും കാണാതായപ്പോഴാണ് ഏഷ്യാനെറ്റിൽ നിന്നും കോൾ വന്നത്. ശ്രീക്കുട്ടിയുടെ കല്യാണം കഴിഞ്ഞു എന്ന് പറഞ്ഞപ്പോഴാണ് വീട്ടുകാർ മകളുടെ കല്യാണം കഴിഞ്ഞ വിവരം അറിയുന്നത്. വീട്ടുകാരുടെ അറിവില്ലാതെ കല്യാണം നടന്നതിനാൽ അമ്മയും അച്ഛനും ഒരുപാട് വിഷമിച്ചു. ആളുകളുടെ മുഖത്ത് നോക്കാൻ കഴിയാത്തതിനാൽ ഒരുപാട് നാൾ വീട്ടിൽ നിന്നും പുറത്തിറങ്ങാതിരുന്നു.
അച്ഛനും അമ്മയും അനിയത്തിയും ഭാവിയിൽ അനുഭവിക്കാൻ പോകുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് തനിക്ക് ബോധ്യമുണ്ടായിരുന്നു എന്നും, അനിയത്തിയുടെ കാര്യത്തിലാണ് കൂടുതൽ വിഷമം ഉണ്ടായിരുന്നത് എന്നും ശ്രീക്കുട്ടി പറഞ്ഞിരുന്നു. അനിയത്തിയെ സ്കൂളിൽ ടീച്ചർമാർ പോലും ഓരോന്നും പറഞ്ഞ് പരിഹസിക്കുകയും തള്ളിപ്പറയുകയും ചെയ്തത് അറിഞ്ഞപ്പോൾ ഒരുപാട് വിഷമമായതായും ശ്രീക്കുട്ടി പറയുന്നു. പതിനെട്ടാം വയസ്സിലാണ് തന്നെക്കാൾ 12 വയസ്സ് പ്രായം കൂടിയ മനോജുമായി ശ്രീക്കുട്ടി ഇറങ്ങിപ്പോയത്. വീട്ടുകാർ ഈ ബന്ധം അറിഞ്ഞിരുന്നെങ്കിൽ നടത്തിക്കൊടുക്കില്ലായിരുന്നു എന്ന് ശ്രീക്കുട്ടിക്ക് പൂർണ്ണ ബോധ്യമുണ്ടായിരുന്നു.
താൻ സീരിയലിൽ അഭിനയിച്ചു കൊണ്ടിരിക്കുന്ന സമയത്ത് ആയിരുന്നു ക്യാമറാമാനായ മനോജുമായി പ്രണയത്തിലാകുന്നത്. ദേഷ്യക്കാരൻ ആയിരുന്ന മനോജിനെ ഒന്ന് മാറ്റിയെടുക്കാൻ വേണ്ടിയാണ് പ്രണയ നാടകം നടത്തിയത്. എന്നാൽ പിന്നീട് ആ പ്രണയം പിരിയാൻ പറ്റാത്ത രീതിയിലേക്ക് വളർന്നു. ഇപ്പോൾ ഇരുവരും കല്യാണം കഴിഞ്ഞ് സുഖമായി ജീവിക്കുന്നു. ശ്രീക്കുട്ടി സമൂഹമാധ്യമങ്ങളിൽ വളരെയധികം സജീവമാണ്. യൂട്യൂബ് ചാനലിലൂടെ താരം പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം വളരെ വേഗത്തിലാണ് ആരാധകർ ഏറ്റെടുക്കുന്നത്.