മിനി സ്ക്രീൻ പ്രേഷകർക്ക് പ്രത്യേകിച്ച് പരിചയപ്പെടുത്തലുകൾ ആവശ്യമില്ലാത്ത താരദമ്പതികളാണ് മൃദുല വിജയും യുവ കൃഷ്ണയും. ജനപ്രിയ പരമ്പരകളിലൂടെ വളരെ പെട്ടെന്ന് പ്രേക്ഷഹൃദയം കീഴടക്കിയവരാണ് ഇരുവരും. സ്ക്രീനിലെ പ്രിയ താരങ്ങൾ ജീവിതത്തിലും ഒന്ന് ആയപ്പോൾ പ്രേക്ഷകരും അത് ആഘോഷമാക്കി. മാസങ്ങൾക്കു മുൻപാണ് ഇരുവർക്കും മകൾ ജനിച്ചത്. ഇപ്പോൾ ഇതാ രണ്ടാം വിവാഹ വാർഷികം ആഘോഷിക്കുകയാണ് താരങ്ങൾ. വിവാഹത്തിനു മുൻപ് തന്നെ സോഷ്യൽ മീഡിയയിലൂടെ യൂട്യൂബിലൂടെയും യുവയും മൃദുലയും തങ്ങളുടെ വിശേഷങ്ങൾ പങ്കുവെച്ച് എത്തിയിരുന്നു. ഗർഭിണിയായത് മുതൽ മകളുടെ ജനനം വരെയുള്ള ഓരോ വിശേഷങ്ങളും മൃദുല ആരാധകരുമായി പങ്കുവയ്ക്കാറുണ്ടായിരുന്നു.
ഇപ്പോൾ വിവാഹ വാർഷിക ദിനത്തിലും യൂട്യൂബ് വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് മൃദുലയും യുവയും. ഇന്ന് ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമാണെന്ന് ഞങ്ങളുടെ വെഡിങ് ആനിവേഴ്സറി ആണെന്ന് പറഞ്ഞതാണ് താരങ്ങൾ വീഡിയോ ആരംഭിക്കുന്നത്. കഴിഞ്ഞവർഷം ഫുൾടൈം കുഞ്ഞിൻറെ കൂടെ ഇരിക്കാൻ സാധിച്ചില്ല എന്നാൽ ഇത്തവണ മുഴുവൻ ദിവസം കൂടെ തന്നെ ഉണ്ടാകും എന്നും കുറേ ദിവസങ്ങളായി നല്ല തിരക്കിലായിരുന്നു. മഞ്ഞിൽ വിരിഞ്ഞ പൂവ് സീരിയലിലെ എൻറെ കഥാപാത്രം ഇപ്പോഴില്ല എന്നും സുന്ദരി മാത്രമാണ് ചെയ്യുന്നത്. മാസത്തിൽ 20 ദിവസം ഷൂട്ട് ഉണ്ടാകാറുണ്ട് എന്ന് യുവ പറഞ്ഞു തുടങ്ങി. 10 ദിവസമൊക്കെയാണ് ഞങ്ങൾ ഒരുമിച്ചു നിൽക്കാൻ സാധിക്കുന്നത് കഴിഞ്ഞ രണ്ടു വർഷത്തെ നമ്മുടെ വിവാഹ ജീവിതത്തിലുണ്ടായ വിശേഷങ്ങൾ കുറിച്ചാണ് ഞങ്ങൾ സംസാരിക്കുന്നത്.
730 ദിവസം അതായത് രണ്ടു വർഷത്തിൽ ഏകദേശം ഒരു വർഷം മാത്രമാണ് ഞങ്ങൾ ഒരുമിച്ച് ജീവിച്ചത്. ബാക്കിയുള്ള ദിവസങ്ങളെല്ലാം ഞങ്ങൾ വർക്കിന് വേണ്ടി പ്രേഷകർക്ക് വേണ്ടിയാണ് ഡെഡിക്കേറ്റ് ചെയ്തത്. ചെറിയ വിഷമവും സന്തോഷവും ഇക്കാര്യത്തിൽ ഉണ്ട്. വിവാഹം കഴിഞ്ഞതിനു ശേഷമുള്ള രണ്ടുവർഷത്തിനിടയിൽ ഏറ്റവും രസകരമായ നിമിഷം ഏതെന്ന് ചോദിച്ചാൽ കുറേയുണ്ട്. ഇതിൽ ഏറ്റവും വലിയ സന്തോഷം ഗർഭിണിയാണെന്ന് ഏട്ടനെ അറിയിക്കുന്നതാണ്. എറണാകുളത്തെ ഷൂട്ടിംഗ് കഴിഞ്ഞ് തിരുവനന്തപുരത്തേക്കുള്ള ഏട്ടൻറെ യാത്രയിൽ വെളുപ്പിന് ഒരു അഞ്ചുമണിയോടെയാണ് ഞാൻ ഇക്കാര്യം പറയുന്നത്. ഉറപ്പാണോ എന്ന് ചോദിച്ചിട്ട് പിന്നെ എനിക്ക് നാണം വരുന്നു എന്നതാണ്. നാണം വരുന്നു എന്ന് പറഞ്ഞ് ഏട്ടന് പിന്നെ അച്ഛനെയും അമ്മയെയും ഒക്കെ ഫേസ് ചെയ്യാൻ ബുദ്ധിമുട്ടായിരുന്നു എന്നും,
ഇത് ആലോചിക്കുമ്പോൾ എപ്പോഴും എനിക്ക് ചിരി വരുമെന്ന് മൃദുല പറയുന്നു. ഒട്ടും പ്രതീക്ഷിക്കാതെയാണ് ഗർഭിണിയായത്. ഗർഭിണിയാണെന്ന് അറിയാതെ ഒരുപാട് പ്രതിബന്ധങ്ങൾ നിറഞ്ഞ സീനുകൾ ചെയ്തിട്ടുണ്ട്. ജെസിബിയിൽ വലിഞ്ഞു കയറുന്ന സീനുകൾ ഒക്കെ ചെയ്തു. പ്രഗ്നൻസി ടൈമിൽ കഴിക്കാൻ പാടില്ലാത്ത ഒരുപാട് ഫ്രൂട്ട്സ് ഒക്കെ കഴിച്ചു. രാത്രി വൈകിയുള്ള ഷൂട്ടിംഗ് ഒരുപാടുണ്ടായിരുന്നു എന്നും മൃദുല പറയുന്നു. വളരെ റിസ്ക്കുള്ള സീനുകൾ ചെയ്തിട്ടും നമുക്ക് കിട്ടിയ വാവയാണിത്. ദൈവം നമുക്കായി കരുതിയ നിധിയെന്നും ഇരുവരും പറഞ്ഞു നിർത്തി.